
ഇ.പി ജയരാജന്റെ ആത്മകഥാവിവാദം; ഡി.സി ബുക്സ് പബ്ലിക്കേഷന്‍സ് മുന്‍ മേധാവി അറസ്റ്റില്‍

കോട്ടയം: മുന്‍ എല്‍.ഡി.എഫ് കണ്‍വീനറും സി.പി.എം കേന്ദ്രകമ്മിറ്റിയംഗവുമായ ഇ.പി ജയരാജന്റെ ആത്മകഥാ വിവരങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ ഡി.സി ബുക്സ് മുന്‍ പബ്ലിക്കേഷന്‍ മേധാവി എ.വി ശ്രീകുമാര്‍ അറസ്റ്റില്‍. തുടര്‍ന്ന് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. കോട്ടയം ഈസ്റ്റ് പൊലിസാണ് ശ്രീകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ ശ്രീകുമാര്‍ നേരത്തെ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.
ആത്മകഥാഭാഗങ്ങള്‍ ശ്രീകുമാറില്‍ നിന്നാണ് ചോര്‍ന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പ്രസിദ്ധീകരിക്കുന്നതിനുമുമ്പേ പി.ഡി.എഫ് ഫയല്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഡി.സി.ബുക്സിനെതിരെ പൊലിസ് നേരത്തെ കേസെടുത്തിരുന്നു. ഡി.സി. ബുക്സിന്റെ മുന്‍ പബ്ലിക്കേഷന്‍ മാനേജര്‍ എ.വി ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കിയായിരുന്നു കേസ് ഫയല്‍ ചെയ്തത്.
നവംബര്‍ 13ന് വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിനത്തിലായിരുന്നു സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കി ഇ.പിയുടെ ആത്മകഥാ ഭാഗങ്ങള്‍ പുറത്തുവന്നത്. കട്ടന്‍ചായയും പരിപ്പുവടയും എന്ന പേരില്‍ ഇ.പി ജയരാജന്റെ ആത്മകഥ പ്രസിദ്ധീകരിക്കുമെന്ന് ഡിസി ബുക്സ് അറിയിച്ചതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിലെ പ്രയാസം പാര്‍ട്ടി മനസ്സിലാക്കിയില്ലെന്നാണ് പുറത്ത് വന്ന ആത്മകഥയുടെ ഭാഗങ്ങളിലെ വിമര്‍ശനം. പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി പി സരിന് വയ്യാവേലിയാകുമെന്നും പരാമര്‍ശമുണ്ടായിരുന്നു.
പുറത്തുവന്ന ആത്മകഥാ ഭാഗങ്ങള്‍ പാര്‍ട്ടിയെ തെല്ലൊന്നുമല്ല വെട്ടിലാക്കിയത്. വിവാദമായതോടെ ഇ.പി തള്ളിപ്പറഞ്ഞെങ്കിലും സി.പി.എമ്മിനെ രാഷ്ട്രീയമായും സംഘടനാപരവുമായും പ്രതിരോധത്തിലാക്കുന്നതാണ് ആത്മകഥ. ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ തള്ളിപ്പറഞ്ഞതും ജാവദേകറുമായുള്ള കൂടിക്കാഴ്ചയെ ന്യായീകരിക്കുന്നതുമാണ് പാര്‍ട്ടിയെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'ആർഎസ്എസ് മൂർദാബാദ്, ഗാന്ധിജി സിന്ദാബാദ്'; മുദ്രാവാക്യവുമായി തുഷാർ ഗാന്ധി
Kerala
• 12 days ago
വിവാഹം മുടക്കാൻ അപവാദ പ്രചരണം; മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു
Kerala
• 12 days ago
ആഘോഷം പൊടിപൂരമാകും; യുഎഇയിലും, സഊദിയിലും ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു.
uae
• 12 days ago
റമദാനിൽ വീടുകൾക്കുള്ള അഗ്നി സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 12 days ago
ഹല്‍ദ്വാനി സംഘര്‍ഷം: 22 പേര്‍ക്ക് ഹൈക്കോടതി ജാമ്യം, പുറത്തിറങ്ങുന്നത് ഒരുവര്‍ഷത്തിന് ശേഷം വിശുദ്ധ റമദാനില്‍; തുണയായത് ജംഇയ്യത്തിന്റെ നിയമസഹായം
National
• 12 days ago
പേര്യ ചുരത്തിൽ ബൈക്കുകൾ തെന്നിമാറി അപകടം; കാരണം റോഡിൽ ഓയിൽ
Kerala
• 12 days ago
മുത്തങ്ങ ചെക്ക് പോസ്റ്റിൽ പരിശോധന; കെഎസ്ആർടിസി യാത്രക്കാരിയുടെ കൈയിൽ നിന്ന് കഞ്ചാവ് പിടികൂടി
Kerala
• 12 days ago
യുഎഇയിൽ നാളെ നേരിയ മഴക്ക് സാധ്യത; താപനില കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം: UAE weather alert
uae
• 12 days ago
'ഡൽഹിയിൽ ഒരു പണിയുമില്ല, അതിനാലാണ് തിരുവനന്തപുരത്ത് തമ്പടിക്കുന്നത്'; സുരേഷ് ഗോപിയെ പരിഹസിച്ച് ജോൺ ബ്രിട്ടാസ്
Kerala
• 12 days ago
കരിപ്പൂർ വിമാനത്താവളത്തിൽ കാർ പാർക്കിങ്ങിനെതിരേ വീണ്ടും ആക്ഷേപം
Kerala
• 12 days ago
വയനാട് പുനരധിവാസം: ഒന്നാംഘട്ട ലിസ്റ്റിൽ ഉൾപ്പെട്ട 199 ഗുണഭോക്താക്കളുമായി കളക്ടർ ചർച്ച നടത്തി
Kerala
• 12 days ago
അടിമാലിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു; അപകടത്തിൽ നിന്ന് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
Kerala
• 12 days ago
കഞ്ചാവ് ലഹരിയിൽ വെട്ടുകത്തിയുമായി 15 കാരന്റെ ഭീഷണി; നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി
Kerala
• 12 days ago
ഭീകരരുടെ ഉഗ്രഭീഷണി: 'ഓപ്പറേഷനിൽ നിന്ന് പിൻമാറിയില്ലെങ്കിൽ പൂർണമായി നശിപ്പിക്കും'; ട്രെയിന്‍ റാഞ്ചല്‍ ദൃശ്യങ്ങള്‍ പുറത്ത്
International
• 12 days ago
ബിജെപി അധികാരത്തിലെത്തിയാല്‍ ബംഗാളിലെ മുസ്ലിം എംഎല്‍എമാരെ നിയമസഭയില്‍ നിന്ന് പുറത്താക്കും; സുവേന്ദു അധികാരി
National
• 12 days ago
സംസ്ഥാനത്ത് നാല് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്
Kerala
• 12 days ago
മുസ്ലിം ആഗോള തലത്തിൽ വൻ പ്രതിസന്ധിയിലേക്കെന്ന് മുന്നറിയിപ്പ്! റിപ്പോർട്ട് പുറത്ത് വിട്ട് കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ്
International
• 12 days ago
റേഞ്ച് ഇല്ല; പരാതികൾക്കൊടുവിൽ നിയമപോരാട്ടം, മലപ്പുറം സ്വദേശി നഷ്ടപരിഹാരമായി നേടിയത് 15000 രൂപ
Tech
• 12 days ago
കക്കട്ടില്‍ വയോധികനെ വെട്ടി പരിക്കേല്പിച്ചയാള് പിടിയില്‍; മഴക്കോട്ട് ധരിച്ചു, മാസ്ക് കൊണ്ട് മുഖം മറച്ചു, കൊടുവാളുമായി ജനമധ്യത്തില്‍ ആക്രമണം
Kerala
• 12 days ago
തടികൂടുമോ എന്ന ആശങ്ക,ഡയറ്റുകള്‍ക്ക് പിന്നാലെ....; 18കാരിയുടെ ജീവനെടുത്ത മാനസികാവസ്ഥ ആര്‍ക്കും വരാം, അറിയാം 'അനോറെക്സിയ നെര്‍വോസ'യെ
Health
• 12 days ago
രക്തചന്ദ്രൻ വരുന്നു! മാർച്ച് 13-14 രാത്രി ആകശവിസ്മയം കാണാം; യുഎഇയിൽ കാണാനാവുമോ?
uae
• 12 days ago
ഇ ഓഫീസിന് പുതു മുഖം: ഡിജിറ്റല്‍ ഗവേര്‍ണന്‍സിന് കരുത്ത് പകരാന്‍ കെ സ്യൂട്ട്
Kerala
• 12 days ago
വിശ്വാസികളും പള്ളി ഭരണകൂടങ്ങളും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിനായി അടിയന്തര സാഹചര്യങ്ങൾക്കുള്ള വാട്ട്സ്ആപ്പ് നമ്പറുകൾ അനുവദിച്ചു
Kuwait
• 12 days ago