HOME
DETAILS

യുഎഇയ്ക്ക് ഇത് ചരിത്ര നിമിഷം; ഭ്രമണപഥത്തിൽ നിന്ന് ആദ്യ സന്ദേശമയച്ച് എംബിസെഡ് സാറ്റ്

  
January 16, 2025 | 12:54 PM

UAE Achieves Historic Milestone with First Message from MBZ-SAT

അബൂദബി: യുഎഇയ്ക്ക് ഇത് ചരിത്ര നിമിഷം. ഭ്രമണപഥത്തിൽ നിന്ന് ആദ്യത്തെ സന്ദേശം അയച്ച് എംബിസെഡ് സാറ്റ്. യുഎഇ പൂർണമായും തദ്ദേശീയമായി നിർമ്മിച്ച് വിജയകരമായി വിക്ഷേപിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹം എംബിസെഡ് സാറ്റ്. യുഎഇയുടെ ബഹിരാകാശ പദ്ധതിയിലെ ഒരു സുപ്രധാന ചുവടുവെപ്പാണ് എംബിസെഡ് സാറ്റിന്റെ വിക്ഷേപണം.

ചൊവ്വാഴ്ച രാതിയില്‍ വിക്ഷേപിച്ച ഉപഗ്രഹത്തിന്‍റെ പ്രവര്‍ത്തനങ്ങളെല്ലാം കാര്യക്ഷമമായി നടക്കുന്നുവെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ആഗോള വികസനത്തിനായുള്ള വിവരങ്ങള്‍ നല്‍കുകയെന്ന ദൗത്യം സാറ്റ്‍ലൈറ്റ് ആരംഭിച്ചതായി ബുധനാഴ്ച മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്‍റര്‍ സോഷ്യൽ മീഡിയ വഴി അറിയിച്ചിരുന്നു. 

യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ ചുരുക്ക പേരിലാണ് (എംബിസെഡ്) ഉപ​ഗ്രഹം അറിയപ്പെടുന്നത്. പൂർണമായും യുഎഇ എൻജിനീയർമാർ വികസിപ്പിച്ചെടുത്ത 700 കിലോഗ്രാം ഭാരമുള്ള ഒപ്റ്റിക്കൽ ഇമേജിങ് ഉപഗ്രഹമാണ് എംബിസെഡ്. കൂടാതെ, പൂർണമായും ഓട്ടമേറ്റഡ് ഇമേജ് ഷെഡ്യൂളിങ്, പ്രോസസിങ് സിസ്റ്റം എന്നിവയുള്ള മേഖലയിലെ ഏറ്റവും നൂതന ഉപഗ്രഹമാണിത്. 

കലിഫോർണിയയിലെ വാൻഡൻബർഗ് സ്പേസ് ഫോഴ്സ് ബേസിൽ നിന്ന് ചൊവ്വാഴ്ച രാത്രി സ്പേസ് എക്സിന്റെ ഫാൽക്കൺ-9 റോക്കറ്റിലാണ് എംബിസെഡ് സാറ്റ് ഭ്രമണപഥത്തിലേക്ക് കുതിച്ചത്. എംബിസെഡ്-സാറ്റ് വിജയകരമായി വിക്ഷേപിച്ചതായി ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചിരുന്നു.

The UAE marks a historic moment as MBZ-SAT sends its first message from orbit, showcasing the country's advancements in space technology.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ തകർക്കുമെന്ന് ഇറാൻ; ഖത്തറിൽ നിന്ന് ഉദ്യോഗസ്ഥരെ മാറ്റി അമേരിക്ക

International
  •  2 days ago
No Image

ട്യൂഷൻ സെൻ്ററിൽ പ്ലസ് വൺ വിദ്യാർഥിയ്ക്ക് ക്രൂരമർദനം; അധ്യാപകനെതിരെ പരാതി

Kerala
  •  2 days ago
No Image

നിശ്ചയദാർഢ്യത്തിന്റെ 20 വസന്ത കാലങ്ങൾ; ആധുനിക ദുബൈയുടെ ശില്പിക്ക് സ്നേഹസമ്മാനവുമായി യുഎഇ പ്രസിഡന്റ്

uae
  •  2 days ago
No Image

ജാർഖണ്ഡിൽ വൻ സ്ഫോടനം: ദമ്പതികളടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു; രണ്ട് പേരുടെ നില ഗുരുതരം

National
  •  2 days ago
No Image

ബുള്‍ഡോസര്‍രാജ് ഇരകളെ വോട്ടര്‍പട്ടികയില്‍നിന്ന് വെട്ടാന്‍ നീക്കം; വിലാസം മാറിയെന്ന് ചൂണ്ടിക്കാട്ടി കൂട്ടത്തോടെ നോട്ടീസ്; പേര് നിലനിര്‍ത്താന്‍ പതിനായിരങ്ങള്‍ നെട്ടോട്ടത്തില്‍

National
  •  2 days ago
No Image

ദോഹയില്‍ കതാര ആഗോള ആംബര്‍ എക്‌സിബിഷന്‍ ആരംഭിച്ചു  

qatar
  •  2 days ago
No Image

കുവൈത്തിൽ ജനുവരി 19-ന് സൈറണുകൾ മുഴങ്ങും; പൊതുജനം പരിഭ്രാന്തരാകരുതെന്ന് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 days ago
No Image

ഒരുഭാഗത്ത് പശുവിന്റെ പേരിൽ ആൾക്കൂട്ട ആക്രമണം; മറുഭാഗത്ത് പശുമാംസം കയറ്റുമതി ചെയ്യൽ; ബി.ജെ.പി ഭരിക്കുന്ന ഭോപ്പാൽ നഗരസഭ അറവുശാലയിൽ 25 ടൺ പശുമാംസം കണ്ടെത്തിയത് വിവാദത്തിൽ

National
  •  2 days ago
No Image

എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമസഭയിൽ പരാതി; സ്പീക്കറുടെ തീരുമാനം ഉടൻ

Kerala
  •  2 days ago
No Image

ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ ക്രിക്കറ്റ് താരമാണ് അവൻ: അശ്വിൻ

Cricket
  •  2 days ago