HOME
DETAILS

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; കടന്നാക്രമിക്കാൻ വിഷയങ്ങളേറെ

  
January 17, 2025 | 4:28 AM

Assembly session begins today Lots of topics to tackle

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് തുടക്കമാകുക. നയപ്രഖ്യാപനത്തിന്റെ കരട് അംഗീകരിച്ച പുതിയ ഗവർണർ സർക്കാരുമായി ഏറ്റുമുട്ടലിന്റെ സൂചന നൽകുന്നില്ല. കടുത്ത എതിർപ്പിനെ തുടർന്ന് വനനിയമ ഭേദഗതി സർക്കാർ ഉപേക്ഷിച്ചെങ്കിലും വന്യമൃഗ ശല്യം സഭയിൽ പ്രതിപക്ഷം ഉയർത്തി കൊണ്ടുവരും. 

സഭാചരിത്രത്തിലെ ദൈർഘ്യം കുറഞ്ഞ നയപ്രഖ്യാപന പ്രസംഗമായിരുന്നു കഴിഞ്ഞ തവണ നടന്നത്. എന്നാൽ ഇന്ന് ആർ.എസ്.എസ് അനുഭാവിയായ പുതിയ ഗവർണറെ കൊണ്ട് ഇടതുസർക്കാരിന്റെ വികസന അജൻഡ വായിപ്പിക്കാനും കേന്ദ്ര സർക്കാരിനെതിരേ മയത്തിൽ വിമർശനം ഉന്നയിക്കാനുമാണ് സർക്കാർ തീരുമാനം. 

നേരത്തെ കേന്ദ്രത്തിനെതിരേ ശക്തമായ വിമർശനം നയ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും മുഖ്യമന്ത്രി ഇടപെട്ട് വിമർശനം മയപ്പെടുത്തിയാണ് കരട് രാജ്ഭവനിലേക്ക് അയച്ചത്. അതിന് ഗവർണർ അനുമതി നൽകുകയായിരുന്നു. ഗവർണറുമായി ഉടനടി പോര് വേണ്ട എന്ന നിലപാടിലാണ് മുഖ്യമന്ത്രി.

കഴിഞ്ഞ തവണ സർക്കാരുമായി പൊരിഞ്ഞ പോരിലായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ ഒരു മിനുട്ട് 17 സെക്കൻഡിൽ നയപ്രഖ്യാപന ചടങ്ങ് തീർത്തു. പുതിയ ഗവർണർ തുടക്കത്തിൽ അനുനയ ലൈനിലാണ്. പ്രസംഗിക്കുമെങ്കിലും ആരിഫ് മുഹമ്മദ് ഖാൻ ഉടക്കിട്ട ഉന്നതവിദ്യാഭ്യാസ രംഗത്ത് ആർലേക്കറും വിട്ടുവീഴ്ചക്കില്ല. 

വി.സി നിയമനത്തിനുള്ള യു.ജി.സിയുടെ പുതിയ കരടിനെതിരേ ഭരണപക്ഷവും പ്രതിപക്ഷവും കൈകോർത്ത് സഭാ സമ്മേളനത്തിൽ പ്രമേയം പാസാക്കും. കേന്ദ്രത്തിനെതിരേ ഒരുമിക്കുമെങ്കിലും വിവാദ വിഷയങ്ങളിൽ ഭരണ പ്രതിപക്ഷ ഏറ്റുമുട്ടൽ ഉറപ്പ്. മുണ്ടക്കൈ, ചൂരൽമല പുനരധിവാസവും ടൗൺഷിപ്പ് നിർമാണവും സംബന്ധിച്ച് സഭയിൽ റവന്യുമന്ത്രി പ്രത്യേക പ്രസ്താവന നടത്തും. 

ഭരണ, പ്രതിപക്ഷ അംഗങ്ങൾ കടന്നാക്രമിക്കാൻ നിരവധി വിഷയങ്ങളുമായാണ് ഇന്ന് രാവിലെ സഭയുടെ പടികയറുക. ഇന്ന് നയപ്രഖ്യാപന പ്രസംഗം മാത്രമായതിനാൽ തിങ്കളാഴ്ച ആയിരിക്കും വാക്‌പോര് ആരംഭിക്കുക. മൂന്ന് ദിവസത്തെ ചോദ്യോത്തര വേള സ്പീക്കർ വെട്ടിയത് തിങ്കളാഴ്ച പ്രതിപക്ഷ നേതാവ് സഭയിൽ ഉന്നയിക്കും. രാജിവച്ചെങ്കിലും പി.വി അൻവറിനെ ചൊല്ലിയും പോര് ഉറപ്പ്. പാലക്കാട് ജയത്തിന്റെ ആവേശത്തിലാണ് പ്രതിപക്ഷമെങ്കിൽ ചേലക്കര നിലനിർത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം.

പത്തനംതിട്ട പീഡനം, നവീൻ ബാബുവിന്റെ മരണം, പെരിയ ഇരട്ടക്കൊല, പാലക്കാട് ഉപതിരഞ്ഞെടുപ്പിലുണ്ടായ വിവാദങ്ങൾ, എം.ആർ അജിത്കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകാനുള്ള തീരുമാനം, ഹിന്ദു ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ ഗോപാലകൃഷ്ണന്റെ സസ്പെൻഷൻ നടപടി വേഗത്തിൽ പിൻവലിച്ചതും, പ്രശാന്തിനെതിരേ നടപടി തുടരുന്നതും,  മാസപ്പടിയിലെ അടക്കം ചർച്ചയ്ക്ക് വിഷയങ്ങളേറെയാണ്. 

അതേ സമയം പ്രതിപക്ഷത്തിനെതിരേ ഭരണപക്ഷവും വയനാട് ഡി.സി.സി ട്രഷറുടെയും മകന്റെയും മരണം ആയുധമാക്കും. ഇതിൽ പ്രതിരോധിക്കാൻ പ്രതിപക്ഷം ഏറെ ബുദ്ധിമുട്ടേണ്ടി വരും. അടുത്ത വർഷം നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിക്കുന്ന അവസാന സമ്പൂർണ ബജറ്റ് ഫെബ്രുവരി ഏഴിനാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹനാന്‍ ഷായുടെ ഗാനമേളക്കിടെ ആളുകള്‍ കുഴഞ്ഞുവീണ സംഭവം; അഞ്ചു പേര്‍ക്കെതിരെ കേസ്

National
  •  4 days ago
No Image

കൈനകരിയില്‍ ഗര്‍ഭിണിയെ കാമുകനും പെണ്‍സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസ്: ഒന്നാം പ്രതിക്ക് തൂക്കുകയര്‍ വിധിച്ച് കോടതി

Kerala
  •  4 days ago
No Image

പരിചയ സമ്പന്നനായ താരമായിട്ടും അവന് ഇന്ത്യൻ ടീമിൽ അവസരമില്ല: കൈഫ് 

Cricket
  •  4 days ago
No Image

ലഹരി ഇടപാടിലെ തര്‍ക്കം; കോട്ടയം നഗരമധ്യത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു; മുന്‍ കൗണ്‍സിലറും മകനും കസ്റ്റഡിയില്‍

Kerala
  •  4 days ago
No Image

ജസ്റ്റിസ് സൂര്യകാന്ത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

National
  •  4 days ago
No Image

വീണ്ടും അമ്പരിപ്പിക്കുന്ന ലോക റെക്കോർഡ്; ഫുട്ബോളിൽ പുതു ചരിത്രമെഴുതി മെസി

Cricket
  •  4 days ago
No Image

ഷാര്‍ജ പുസ്തകോത്സവം കഴിഞ്ഞു; ഇനി അല്‍ഐന്‍ ബുക്ക് ഫെസ്റ്റിവലിന്റെ ദിനങ്ങള്‍; ഇന്ന് മുതല്‍ ഒരാഴ്ചത്തെ സാംസ്‌കാരിക ഉത്സവം

uae
  •  4 days ago
No Image

കണ്ണ് നിറഞ്ഞൊഴുകിയെങ്കിലും പ്രസംഗം മുഴുമിപ്പിച്ച് ഹിന്ദ് റജബിന്റെ ഉമ്മ; ഗസ്സ ബാലികയുടെ നീറുന്ന ഓര്‍മയില്‍ വിതുമ്പി ദോഹ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനച്ചടങ്ങ് | Video

qatar
  •  4 days ago
No Image

40ാം വയസിൽ അത്ഭുത ഗോൾ; ഫുട്ബോൾ ലോകത്തെ വീണ്ടും കോരിത്തരിപ്പിച്ച് റൊണാൾഡോ

Football
  •  4 days ago
No Image

ബണ്ടി ചോര്‍ കേരളത്തില്‍; തടഞ്ഞുവെച്ച് എറണാകുളം റെയില്‍വെ  പൊലിസ്, കോടതിയില്‍ വന്നതെന്ന് വിശദീകരണം

Kerala
  •  4 days ago