ത്വലബാ വിങ് കാംപയിനിന് തുടക്കമായി
കോഴിക്കോട്: പൈതൃകബോധം അടയാളപ്പെടുത്തുക എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ത്വലബാ വിങ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ദ്വൈമാസ കാംപയിനിന് തുടക്കമായി. കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. കേരളത്തിന്റെ ഇസ്‌ലാമിക പൈതൃകം ചരിത്രപ്രസിദ്ധമായ വൈജ്ഞാനിക നാഗരികതകളോട് കിടിപിടിക്കുന്നതാണെന്നും ഗവേഷണത്തിന്റെ അനന്ത സാധ്യതകള്‍ പുതുതലമുറ മുതലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
അബ്ദുസ്സലാം ദാരിമി കിണവക്കല്‍ അധ്യക്ഷനായി. സത്താര്‍ പന്തലൂര്‍ മുഖ്യപ്രഭാഷണം നടത്തി. റശീദ് ഫൈസി വെള്ളായിക്കോട്, സി.പി ബാസിത് ഹുദവി തിരൂര്‍, ജുറൈജ് കണിയാപുരം, ഫാഇസ് നാട്ടുകല്‍, റാഫി പുറമേരി, അനീസ് കോട്ടത്തറ, മാഹിന്‍ ഫൈസി കാക്കാഴം, ഹബീബ് വരവൂര്‍, ഷാനവാസ് തൊടുപുഴ, ആശിഖ് ലക്ഷദ്വീപ്, സലീം ദേളി, ഉവൈസ് പതിയാങ്കര, സഅദ് വെളിയങ്കോട് പ്രസംഗിച്ചു.
മതവിദ്യാര്‍ഥികള്‍ക്കിടയില്‍ പൈതൃകബോധം വളര്‍ത്തുകയും പാരമ്പര്യത്തിന്റെ തിരുശേഷിപ്പുകളെ പുതുതലമുറക്ക് പരിചയപ്പെടുത്തുകയുമാണ് കാംപയിനിന്റെ ലക്ഷ്യം.
പൈതൃകപഠന യാത്ര, വെബ്‌സൈറ്റ് സമര്‍പണം, ഹെറിറ്റേജ് റിവ്യൂ, പ്രബന്ധരചനാ മത്സരം, ഓണ്‍ലൈന്‍ ക്വിസ്, സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സ്, പൈതൃക സെമിനാര്‍ തുടങ്ങിയ പരിപാടികള്‍ കാംപയിനിന്റെ ഭാഗമായി നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."