HOME
DETAILS

കൊച്ചി മെട്രോ ബസ് സർവിസിന് വൻ സ്വീകാര്യത ; ആദ്യദിനം ഒരു ലക്ഷത്തിലേറെ വരുമാനം

  
January 18 2025 | 08:01 AM

Kochi Metro Bus Service is well received More than 1 lakh revenue on the first day

കൊച്ചി:മികച്ച സൗകര്യങ്ങളുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നിരത്തിലിറക്കിയ ഇലക്ട്രിക്  ബസുകളിൽ യാത്രക്കാരുടെ വൻ തിരക്ക്. ആദ്യദിനം ഒരുലക്ഷത്തിലേറെ രൂപയാണ് ലഭ്യമായത്.    ആലുവ എയർപോർട്ട്, കളമശേരി മെഡിക്കൽ കോളജ്, കുസാറ്റ് റൂട്ടുകളിലാണ് വ്യാഴാഴ്ച സർവിസ് ആരംഭിച്ചത്. ഈ റൂട്ടുകളിൽ 1855 പേരാണ് ആദ്യദിനം യാത്ര ചെയ്തത്. എയർപോർട്ട് റൂട്ടിലാണ് കൂടുതൽപേർ യാത്ര ചെയ്തത്. 1345 പേർ.  

കളമശേരി റൂട്ടിൽ 510 പേരും ബസ് ഉപയോഗിച്ചു. മൂന്നു റൂട്ടുകളിലുമായി ആദ്യദിനത്തെ വരുമാനം 118180 രൂപയാണ്. എയർപോർട്ട് റൂട്ടിൽ നാലു ബസുകളും കളമശേരി റൂട്ടിൽ രണ്ട് ബസുകളുമാണ് വ്യാഴാഴ്ച സർവിസ് നടത്തിയത്.ആലുവ- എയർപോർട്ട് റൂട്ടിൽ 80 രൂപയും മറ്റു റൂട്ടുകളിൽ അഞ്ച് കിലോമീറ്റർ യാത്രയ്ക്ക് മിനിമം 20 രൂപയുമാണ് യാത്രാ നിരക്ക്. 


കൊച്ചി മെട്രോ, വാട്ടർ മെട്രോ സ്റ്റേഷനുകളിലേക്കുള്ള ഫസ്റ്റ് മൈൽ ലാസ്റ്റ് മൈൽ കണക്ടിവിറ്റി വർധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് 15 ഇലക്ട്രിക് ബസുകൾ ഏകദേശം 15 കോടിയോളം രൂപ മുടക്കി വാങ്ങി കൊച്ചി മെട്രോ സർവിസ് നടത്തുന്നത്.33 സീറ്റുകളാണ് ബസിലുള്ളത്. എയർപോർട്ട് റൂട്ടിൽ തിരക്കുള്ള സമയങ്ങളിൽ 20 മിനിറ്റ് ഇടവിട്ടും തിരക്കില്ലാത്ത സമയങ്ങളിൽ 30 മിനിറ്റും ഇടവിട്ട് സർവിസുകൾ ഉണ്ടാകും.

രാവിലെ 6.45 മുതൽ സർവിസ് ആരംഭിക്കും. രാത്രി 11മണിക്കാണ് എയർപോർട്ടിൽ നിന്ന് ആലുവയിലേക്കുള്ള അവസാന സർവിസ്.കളമശേരി മെഡിക്കൽ കോളജ് റൂട്ടിൽ 30 മിനിറ്റ് ഇടവിട്ട് സർവിസ് ഉണ്ടാകും. രാവിലെ 8.30 മുതൽ വൈകിട്ട് 7.30 വരെയാണ് സർവിസ്.ഹൈക്കോടതി എംജി റോഡ് സർക്കുലർ, കടവന്ത്ര കെ.പി വള്ളോൻ റോഡ് സർക്കുലർ, കാക്കനാട് വാട്ടർമെട്രോ ഇൻഫോപാർക്ക്, കിൻഫ്രപാർക്ക്, കലക്ടറേറ്റ്  എന്നീ റൂട്ടുകളിൽ ഘട്ടം ഘട്ടമായി സർവിസുകൾ ആരംഭിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്നതിനിടെ ബഹളം; മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍; സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

Kerala
  •  a day ago
No Image

വഖഫ് ഭേദഗതി ബില്‍: പ്രതിഷേധങ്ങള്‍ക്കിടെ ജെ.പി.സി റിപ്പോര്‍ട്ടിന് രാജ്യസഭയുടെ അംഗീകാരം; റിപ്പോര്‍ട്ട് ജനാധിപത്യ വിരുദ്ധം, തള്ളിക്കളയണമെന്ന് ഖാര്‍ഗെ

National
  •  a day ago
No Image

അബ്ശിർ പ്ലാറ്റ്ഫോമിൽ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി സഊദി അറേബ്യ

Saudi-arabia
  •  a day ago
No Image

വീണ്ടും അർജന്റീന-ബ്രസീൽ പോരാട്ടം; ആവേശത്തിൽ ഫുട്ബോൾ ലോകം

Football
  •  a day ago
No Image

ധോണിയേയും കോഹ്‍ലിയെയും ഒരുമിച്ച് മറികടന്നു; ക്യാപ്റ്റൻസിയിൽ ഒന്നാമനായി ഹിറ്റ്മാൻ

Cricket
  •  2 days ago
No Image

ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടു വയസുകാരിയുടെ മാതാവിനെ പൊലിസുകാരന്‍ പീഡിപ്പിച്ചെന്ന് പരാതി; കേസെടുത്തു

Kerala
  •  2 days ago
No Image

 ഇന്നലെ ബുക്കു ചെയ്തവർക്കും വാങ്ങിയവർക്കും ആശ്വാസം; സ്വർണവില ഇന്ന് വീണ്ടും കൂടി 

Business
  •  2 days ago
No Image

എതിരാളികളുടെ തട്ടകത്തിലും റെക്കോർഡ് വേട്ട; ചരിത്രത്തിൽ വീണ്ടും ഒന്നാമനായി സലാഹ്

Football
  •  2 days ago
No Image

നിയമവിരുദ്ധ ബിസിനസിൽ ഏർപ്പെടുന്ന പ്രവാസികളെ ലക്ഷ്യമിട്ട് പുതിയ നിയമവുമായി കുവൈത്ത്

Kuwait
  •  2 days ago
No Image

​ഗസ്സ വീണ്ടും യുദ്ധത്തിലേക്ക്?; റിസർവ് സൈന്യത്തെ വിളിച്ച് ഇസ്റാഈൽ

International
  •  2 days ago