ഹെല്‍െമറ്റില്ലേ, പിഴ വേണ്ട; പത്ത് നിയമലംഘകരുടെ ഫോട്ടോ കൊടുക്കൂ
കാക്കനാട്: ഹെല്‍മെറ്റില്ലാത്ത ഇരുചക്ര യാത്രികര്‍ ഇനി പിഴ ഒടുക്കേണ്ടതില്ല, സമാന നിയമ ലംഘകരുടെ പത്ത് ഫോട്ടോ അധികൃതര്‍ക്ക് നല്‍കി സഹായിച്ചാല്‍ മതി.
നിയമ ലംഘകരെ കണ്ടെത്തി ബോധവത്കരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒരാള്‍ നിയമം ലംഘിച്ചാല്‍ അത് പത്തും നൂറും ആയിരവുമാക്കുന്ന സമഗ്ര ബോധവത്കരണമാണ് ലക്ഷ്യം. ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോള്‍ ഇല്ല എന്ന നിര്‍ദേശം നടപ്പാക്കി പരാജയപ്പെട്ടിടത്താണ് പൊതു ജനങ്ങളുടെ പങ്കാളിത്തത്തോടെ നിയമ ലംഘകരെ കണ്ടെത്താനുള്ള പരിപാടി തുടങ്ങിയിരിക്കുന്നത്.
ഹെല്‍മെറ്റില്ലാത്തവരെ കണ്ടാല്‍ മൊബൈലില്‍ ഫോട്ടോ എടുത്ത് ആര്‍.ടി.ഒക്ക് മെയില്‍ ചെയ്താലും നടപടി ഉണ്ടാകും. സ്ഥലം, സമയം, തിയതി എന്നീ വിവരങ്ങള്‍ [email protected] എന്ന മെയിലാണ് അയക്കേണ്ടത്. പിടിയിലാകുന്നവര്‍ക്ക് അധികൃതര്‍ ബോധവത്കരണവും കൗണ്‍സിലിങും നല്‍കും.
മോട്ടോര്‍ വാഹനവകുപ്പിന്റെ നിര്‍ദേശ പ്രകാരം നിയമ ലംഘകരുടെ ഫോട്ടോ നല്‍കാതെയും പിഴ ഒടുക്കി നടപടികളില്‍ നിന്ന് മോചനം നേടാനും അവസരമുണ്ട്. ഇക്കാര്യത്തില്‍ ആരെയും നിര്‍ബന്ധിക്കില്ല. പത്ത് പേരുടെ ഫോട്ടോ നല്‍കി ബോധവത്കരണ, കൗണ്‍സിലിങ് ക്ലാസുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡിസ്‌കൗണ്ട് ആനുകൂല്യങ്ങളും സര്‍ട്ടിഫിക്കറ്റും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആദ്യപടിയായി എറണാകുളത്തെ അഞ്ച് സബ് ഓഫിസ് പരിധിയില്‍ നടപ്പാക്കി തുടങ്ങി. മോട്ടോര്‍ വാഹന വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഉദ്യോഗസ്ഥരും പരിപാടി വിജയമാക്കുന്നതിനുള്ള തീവശ്രമത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."