ചെങ്ങന്നൂർ മാന്നാർ പഞ്ചായത്ത് തെരഞ്ഞെടുപ്പ്: ബിജെപിക്ക് വോട്ട് നൽകി സിപിഎം അംഗങ്ങൾ
ആലപ്പുഴ: മന്ത്രി സജി ചെറിയാന്റെ മണ്ഡലമായ ചെങ്ങന്നൂരിലെ മാന്നാർ പഞ്ചായത്തിൽ സിപിഐഎം-ബിജെപി കൂട്ടുകെട്ടെന്ന് ആക്ഷേപം. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് സിപിഐഎം അംഗങ്ങൾ വോട്ട് ചെയ്തതാണ് വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.
വോട്ട് മറിച്ചത് വനിതാ അംഗങ്ങൾ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലായിരുന്നു അപ്രതീക്ഷിത നീക്കങ്ങൾ. ബിജെപി സ്ഥാനാർഥിയായ സേതുലക്ഷ്മിക്ക് സിപിഐഎമ്മിന്റെ രണ്ട് വനിതാ അംഗങ്ങൾ വോട്ട് രേഖപ്പെടുത്തി. സിപിഐഎം അംഗങ്ങളായ കെ. മായ, ജി. സുശീല കുമാരി എന്നിവരാണ് ബിജെപിക്ക് വോട്ട് നൽകിയത്.
നിലവിൽ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യമാണ് മാന്നാറിലുള്ളത്. യുഡിഎഫിനെ ഭരണത്തിൽ നിന്നും മാറ്റിനിർത്താൻ സിപിഐഎം ബിജെപിയുമായി ധാരണയുണ്ടാക്കിയെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. എന്നാൽ മന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയെ വിജയിപ്പിക്കാൻ സിപിഐഎം അംഗങ്ങൾ വോട്ട് ചെയ്തത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. സംഭവത്തിൽ പാർട്ടി നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
A major political controversy has erupted in Mannar Panchayat, located in Minister Saji Cherian’s constituency of Chengannur, following an unexpected voting pattern in the local standing committee elections.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."