HOME
DETAILS

അമ്പരിപ്പിച്ച് ഫാഫ്...പലരും വിരമിക്കുന്ന പ്രായത്തിൽ ലോക റെക്കോർഡ്

  
January 07, 2026 | 3:49 PM

Faf du Plessis has achieved a new milestone in T20 cricket

ടി-20 ക്രിക്കറ്റിൽ പുതിയ നാഴികക്കല്ല് സ്വന്തമാക്കി സൗത്ത് ആഫ്രിക്കൻ ഇതിഹാസം ഫാഫ് ഡ്യൂപ്ലെസിസ്. കുട്ടി ക്രിക്കറ്റിൽ 12,000 റൺസ് എന്ന ചരിത്ര നേട്ടത്തിലേക്കാണ് ഫാഫ് കാലെടുത്തുവെച്ചത്. എസ്എ ടി-20യിൽ എംഐ കേപ്പ് ടൗണിനെതിരെയുള്ള മത്സരത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് ജോബർഗ് സൂപ്പർ കിങ്സ് താരമായ ഡുപ്ലെസിസ് ഈ നാഴികക്കല്ലിൽ എത്തിയത്. മത്സരത്തിൽ 21 പന്തിൽ നിന്നും 44 റൺസ് നേടിയാണ് താരം തിളങ്ങിയത്. 

ഇതോടെ ടി-20  ക്രിക്കറ്റിൽ 12,000 റൺസ് പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായും മാറി. 41 വയസും 178 ദിവസവും പ്രായമുള്ളപ്പോഴാണ് ഈ നേട്ടം ഫാഫ് സ്വന്തമാക്കിയിരിക്കുന്നത്. മുൻ പാക് താരം ഷൊയ്ബ് മാലിക്, വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ എന്നിവരെ മറികടന്നാണ് ഫാഫിന്റെ നേട്ടം. ഇതുവരെ 406 ടി-20 മത്സരങ്ങളിൽ നിന്നും എട്ടു സെഞ്ച്വറികളും 82 അർദ്ധ സെഞ്ച്വറികളും ആണ് താരം അടിച്ചെടുത്തിട്ടുള്ളത്. ഇപ്പോഴും പ്രായം തളർത്താത്ത പോരാട്ടവീര്യം നടത്തിക്കൊണ്ട് വീണ്ടും ശ്രദ്ധ നേടിയിരിക്കുകയാണ് സൗത്താഫ്രിക്കൻ ഇതിഹാസം.

 

അതേസമയം മത്സരത്തിൽ സൂപ്പർ കിങ്സ് നാലു വിക്കറ്റുകൾക്ക് പരാജയപ്പെടുകയും ചെയ്തു. മഴമൂലം 12 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ചെയ്ത സൂപ്പർ കിങ്സ് 12 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 123 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈ 11.2 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.

അതേസമയം 2026 ഐപിഎഎല്ലിൽ നിന്നും ഡുപ്ലെസിസ് പിന്മാറിയിരുന്നു. ഐപിഎല്ലിൽ 154 മത്സരങ്ങളിൽ നിന്നും 39 അർദ്ധ സെഞ്ച്വറികൾ അടക്കം 4773 റൺസാണ് ഡുപ്ലെസിസ് നേടിയിട്ടുള്ളത്. 2025 ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിന്റെ താരമായിരുന്നു ഫാഫ്. ഡൽഹിക്കൊപ്പം ഒമ്പത് മത്സരങ്ങളിൽ നിന്നും രണ്ട് അർദ്ധ സെഞ്ച്വറി ഉൾപ്പടെ 202 റൺസാണ് താരം നേടിയത്.

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ക്യാപ്റ്റനായും ഫാഫ് പ്രവർത്തിച്ചിട്ടുണ്ട്. 2022 മുതൽ 2024 വരെയാണ് ഡുപ്ലെസിസ് ബാംഗ്ലൂരിനെ നയിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം നവംബറിൽ അവസാനിച്ച മെഗാ ലേലത്തിൽ ഫാഫിനെ ടീമിൽ നിലനിർത്താതെ പോവുകയായിരുന്നു. ചെന്നൈ സൂപ്പർ കിങ്‌സിനായും താരം മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്.  

South African legend Faf du Plessis has achieved a new milestone in T20 cricket. Faf is on the verge of achieving the historic feat of 12,000 runs in youth cricket. Joburg Super Kings star Du Plessis reached this milestone after a brilliant performance against MI Cape Town in the SA T20I.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനില്‍ സാമ്പത്തിക തട്ടിപ്പുകള്‍ പെരുകുന്നു; പിന്‍ സുരക്ഷയില്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

bahrain
  •  16 hours ago
No Image

ഇനി മുഖം മറച്ച് ജ്വല്ലറികളില്‍ കയറാനാവില്ല; ബിഹാറിലെ സ്വര്‍ണക്കടകളില്‍ പുതിയ സുരക്ഷാ നിയമം നിലവില്‍ വന്നു

National
  •  16 hours ago
No Image

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കേരളം; ആയുധമാക്കാൻ വിവാദങ്ങളും ആരോപണങ്ങളും

Kerala
  •  16 hours ago
No Image

സമസ്ത സെൻ്റിനറി ക്യാംപ്; 33,313 പേരെ നയിക്കാൻ സജ്ജരായി 939 കോഡിനേറ്റർമാർ

Kerala
  •  17 hours ago
No Image

കോൺഗ്രസുമായി ബി.ജെ.പിക്ക് സഖ്യം; മഹാരാഷ്ട്രയിൽ ശിവസേന ഇടയുന്നു

National
  •  17 hours ago
No Image

റഷ്യൻ കപ്പലടക്കം രണ്ട് എണ്ണ ടാങ്കറുകൾ യു.എസ് പിടിച്ചെടുത്തു

International
  •  17 hours ago
No Image

വേണുവിന്റെ മരണം: ചവറ മുതല്‍ മെഡിക്കല്‍ കോളജ് വരെ നീളുന്ന വന്‍ അനാസ്ഥ; അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്

Kerala
  •  17 hours ago
No Image

സിറോ മലബാർ സഭ ആസ്ഥാനത്തെത്തി വി.ഡി സതീശൻ; സഭാ നേതൃത്വവുമായി നിർണായക ചർച്ച 

Kerala
  •  17 hours ago
No Image

ലുക്കൗട്ട് നോട്ടീസ് നിലനില്‍ക്കെ വിദേശത്തുനിന്നെത്തി; മൂവാറ്റുപുഴ സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയില്‍

Kerala
  •  17 hours ago
No Image

UAE Weather: റാസല്‍ഖൈമയിലും ഫുജൈറയിലും കനത്ത മഴ; ജബല്‍ ജെയ്‌സില്‍ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി 

Weather
  •  17 hours ago