HOME
DETAILS

കടലാടിപ്പാറ ബോക്‌സൈറ്റ് ഖനനം പഠനവും ഖനനവും അനുവദിക്കില്ല: മന്ത്രി ഇ ചന്ദ്രശേഖരന്‍

  
backup
September 02 2016 | 19:09 PM

%e0%b4%95%e0%b4%9f%e0%b4%b2%e0%b4%be%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b1-%e0%b4%ac%e0%b5%8b%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%88%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d

.

 

നീലേശ്വരം: കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കടലാടിപ്പാറയില്‍ പാരിസ്ഥിതികാഘാത പഠനവും ഖനവും അനുവദിക്കില്ലെന്നു റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി. കടലാടിപ്പാറയില്‍ ഖനം നടത്താന്‍ ആശാപുര മൈന്‍ കെം ലിമിറ്റഡിനെ അനുവദിക്കാത്തതിനു പിന്നില്‍ വലിയ ഇടപെടലുണ്ടെന്നും മന്ത്രി ചന്ദ്രശേഖരന്‍ പദ്ധതിയെക്കുറിച്ച് അഭിപ്രായം പറയേണ്ട ആളല്ലെന്നുമുള്ള ആശാപുര ജനറല്‍ മാനേജര്‍ സന്തോഷ് മേനോന്റെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സന്തോഷ് മേനോന്റെ ആരോപണത്തെ മുഖവിലയ്‌ക്കെടുക്കുന്നില്ല. അര്‍ഹിക്കുന്ന പുച്ഛത്തോടെ അതിനെ തള്ളിക്കളയുന്നതായും മന്ത്രി വ്യക്തമാക്കി. ഇവിടെ ജനങ്ങള്‍ക്കും പരിസ്ഥിതിക്കും നാശമുണ്ടാകുന്ന യാതൊരു പദ്ധതിയും അനുവദിക്കില്ലെന്ന തന്റെ മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം സുപ്രഭാതത്തോടു പറഞ്ഞു. കഴിഞ്ഞ ദിവസം സുപ്രഭാതത്തിനു നല്‍കിയ അഭിമുഖത്തിലാണു സന്തോഷ് മേനോന്‍ മന്ത്രിക്കെതിരേയും സി.പി.ഐ നേതൃത്വത്തിനെതിരേയും ആഞ്ഞടിച്ചത്. ഖന പഠനം അനുവദിക്കാത്തതിനു പിന്നില്‍ മന്ത്രിയുടെ നിക്ഷിപ്ത താല്‍പ്പര്യമാണെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നു.
കരാറിലേര്‍പ്പെട്ട ഭൂമി വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ടവരും അവരുടെ പിന്തുണയുള്ളവരും കൈയേറിയിട്ടുണ്ടെന്നും പാരിസ്ഥിതികാഘാത പഠനം നടത്തിയാല്‍ ഈ കൈയേറ്റങ്ങളൊക്കെ വെളിച്ചത്തു വരുമെന്നും സന്തോഷ് മേനോന്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. മന്ത്രി ചന്ദ്രശേഖരനല്ല വ്യവസായ മന്ത്രിയാണ് ഇക്കാര്യത്തില്‍ നിലപാടു വ്യക്തമാക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
സി.പി.ഐ നേതാക്കള്‍ മുന്‍പ് അനുകൂലിച്ച പദ്ധതിയെ മന്ത്രി എതിര്‍ക്കുന്നതു ശരിയല്ലെന്ന അഭിപ്രായവും സന്തോഷ് മേനോനുണ്ട്. 2006 ലാണ് ഇവിടെ 200 ഏക്കര്‍ സ്ഥലത്ത് ഖനം നടത്താന്‍ ആശാപുര ശ്രമം തുടങ്ങിയത്. അതേത്തുടര്‍ന്നുണ്ടായ ശക്തമായ ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്‍ ഇടപെട്ട് തുടര്‍ നടപടികള്‍ നിര്‍ത്തിവച്ചിരുന്നു. 2013 ല്‍ വീണ്ടും ആശാപുര രംഗത്തെത്തുകയും പാരിസ്ഥിതികാഘാത പഠനത്തിനും ടേംസ് ഓഫ് റഫറന്‍സ് തയ്യാറാക്കുന്നതിനും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഡയരക്ടര്‍ക്ക് അപേക്ഷ നല്‍കുകയും ചെയ്തു. ഇതോടെ വീണ്ടും ജനകീയ പ്രക്ഷോഭം ഉയര്‍ന്നു.
ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമടക്കമുള്ളവര്‍ സമരത്തിനു പിന്തുണയുമായി പ്രദേശം സന്ദര്‍ശിക്കുകയും ചെയ്തു. തുടര്‍ന്ന് സമരസമിതിയുടെ നേതൃത്വത്തില്‍ നിയമസഭാ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുകയും അന്നത്തെ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഖനാനുമതി റദ്ദു ചെയ്യുമെന്ന് ഇന്നത്തെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനു ഉറപ്പു നല്‍കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയില്‍ പഠനത്തിനെന്ന പേരില്‍ ആശാപുരയുടെ സംഘം സ്ഥലത്തെത്തിയെങ്കിലും നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്നു തിരിച്ചു പോയി. കഴിഞ്ഞ മാസം ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയേയും വ്യവസായ മന്ത്രിയേയും കണ്ടതായും ജനകീയസമിതിയുടെ എതിര്‍പ്പുകളെ മാനിക്കുന്നില്ലെന്നുമുള്ള സന്തോഷ് മേനോന്റെ പ്രസ്താവനയോടെയാണു വീണ്ടും പ്രദേശത്ത് ഖന ഭീതി ഉയര്‍ന്നുവന്നിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  an hour ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  an hour ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  an hour ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  2 hours ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  2 hours ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  2 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  3 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  3 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  3 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  4 hours ago