ദുബൈ; റമദാനിലെ സാലിക്ക് ടോള്‍ നിരക്കുകള്‍ പ്രഖ്യാപിച്ചു
ദുബൈ: ദുബൈയിലെ സാലിക്കിന്റെ വേരിയബിള്‍ റോഡ് ടോള്‍ നിരക്ക് ഈ വര്‍ഷം ജനുവരി 31 ന് ആരംഭിക്കുമെന്ന് കമ്പനി വെള്ളിയാഴ്ച അറിയിച്ചു. പ്രവൃത്തിദിവസങ്ങളില്‍, രാവിലെ തിരക്കേറിയ സമയത്തും (രാവിലെ 6 മുതല്‍ 10 വരെ) വൈകുന്നേരത്തെ തിരക്കേറിയ സമയത്തും (വൈകിട്ട് 4 മുതല്‍ രാത്രി 8 വരെ) ടോള്‍ 6 ദിര്‍ഹം ആയിരിക്കും. തിരക്കില്ലാത്ത സമയങ്ങളില്‍, രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയും രാത്രി 8 മുതല്‍ പുലര്‍ച്ചെ 1 വരെയും ടോള്‍ 4 ദിര്‍ഹവും ആയിരിക്കും.
പ്രത്യേക അവസരങ്ങളോ ആഘോഷദിനങ്ങളോ അല്ലാത്ത എല്ലാ പൊതു അവധി ദിവസങ്ങളായ ഞായറാഴ്ചകളിലും ദിവസം മുഴുവന്‍ ടോള്‍ 4 ദിര്‍ഹമായിരിക്കും. എങ്കിലും പുലര്‍ച്ചെ 1 മുതല്‍ രാവിലെ 6 വരെ സൗജന്യമായിരിക്കും. മേല്‍പ്പറഞ്ഞ നിരക്കുകള്‍ റമാദാന്‍ ഒഴികെ, വര്‍ഷത്തിലെ എല്ലാ ദിവസങ്ങളിലും ബാധകമാകും.
റമദാനിലെ പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ തിരക്കേറിയ സമയങ്ങളില്‍ 6 ദിര്‍ഹമായിരിക്കും ടോള്‍. കൂടാതെ പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 7 മുതല്‍ 9 മണി വരെയും വൈകുന്നേരം 5 മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ 2 വരെയും 4 ദിര്‍ഹമായിരിക്കും ടോള്‍. റമദാനില്‍ തിങ്കള്‍ മുതല്‍ ശനി വരെ പുലര്‍ച്ചെ 2 മണി മുതല്‍ 7 മണി വരെ താരിഫ് സൗജന്യമായിരിക്കും.
ഞായറാഴ്ചകളില്‍ (പൊതു അവധി ദിവസങ്ങളിലും പ്രധാന ദിവസങ്ങളിലും ഒഴികെ), സാലിക്ക് ഫീസ് ദിവസം മുഴുവന്‍ രാവിലെ 7 മുതല്‍ പുലര്‍ച്ചെ 2 വരെ 4 ദിര്‍ഹം ആയിരിക്കും. കൂടാതെ 2 മുതല്‍ 7 വരെ സൗജന്യവുമായിരിക്കും.
അല്‍ സഫ നോര്‍ത്ത്, അല്‍ സഫ സൗത്ത് ടോള്‍ ഗേറ്റുകളിലൂടെയും അല്‍ മംസാര്‍ നോര്‍ത്ത്, അല്‍ മംസാര്‍ സൗത്ത് ടോള്‍ ഗേറ്റുകളിലൂടെയും ഒരേ ദിശയില്‍ ഒരു മണിക്കൂറിനുള്ളില്‍ കടക്കുമ്പോള്‍ ചാര്‍ജുകള്‍ ഈടാക്കുന്ന രീതിയില്‍ മാറ്റമില്ലെന്ന് സാലിക് പറഞ്ഞു.
നിലവില്‍, നഗരത്തിലുടനീളമുള്ള 10 ടോള്‍ ഗേറ്റുകളില്‍ ഏതെങ്കിലും ഒരു വാഹനം കടന്നുപോകുമ്പോഴെല്ലാം സാലിക്ക് 4 ദിര്‍ഹം എന്ന നിശ്ചിത ഫീസ് ഈടാക്കുന്നുണ്ട്.
പാര്‍ക്കിംഗ് ഫീസില്‍ മാറ്റം
അതേസമയം, വേരിയബിള്‍ പാര്‍ക്കിംഗ് താരിഫ് നയം 2025 മാര്‍ച്ച് അവസാനത്തോടെ നടപ്പിലാക്കിയേക്കും. പ്രീമിയം പാര്‍ക്കിംഗ് സ്ഥലങ്ങള്‍ക്ക് മണിക്കൂറിന് 6 ദിര്‍ഹവും, രാവിലെ തിരക്കേറിയ സമയങ്ങളില്‍ (രാവിലെ 8 മുതല്‍ രാവിലെ 10 വരെ) മറ്റ് പൊതു പണമടച്ചുള്ള പാര്‍ക്കിംഗ് സ്ഥലങ്ങള്‍ക്ക് മണിക്കൂറിന് 4 ദിര്‍ഹവുമാണ് പാര്‍ക്കിംഗ് ഫീസ്. തിരക്കില്ലാത്ത സമയങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയും രാത്രി 8 മുതല്‍ 10 വരെയും താരിഫുകള്‍ മാറ്റമില്ലാതെ തുടരും. രാത്രി 10 മുതല്‍ രാവിലെ 8 വരെ പാര്‍ക്കിംഗ് സൗജന്യമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."