പുകയിലയ്‌ക്കെതിരേ പോരാടാന്‍ പഞ്ചായത്തുകളും രംഗത്ത്
തിരുവനന്തപുരം: പുകയിലയ്‌ക്കെതിരേ ശക്തമായ നടപടികളുമായി തദ്ദേശസ്ഥാപനങ്ങളും. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ നടക്കുന്ന പ്രതിമാസ ജില്ലാ വികസന കൗണ്‍സില്‍ യോഗത്തില്‍ പുകയില നിയന്ത്രണം സ്ഥിരം കാര്യപരിപാടിയാക്കാനുള്ള തീരുമാനത്തെ തുടര്‍ന്നാണ് തദ്ദേശ സ്ഥാപനങ്ങളും കര്‍ശന പുകയില നിയന്ത്രണ പരിപാടികളിലേക്കു കടക്കുന്നത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന പതിനാലു ജില്ലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 200 പഞ്ചായത്തുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പദ്ധതിക്ക് പിന്തുണ അറിയിച്ചു. ചെറുപ്പക്കാര്‍ പുകയില ഉപയോഗം തുടങ്ങുന്നതു തടയാന്‍ പഞ്ചായത്തു തലത്തില്‍ ബോധവല്‍ക്കരണം നടത്തണമെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു. കുട്ടികള്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതു നിയമപരമായി തടയുന്നതില്‍ പഞ്ചായത്തുകളുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടാകരുതെന്നും സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങളെ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."