HOME
DETAILS

കൂത്താട്ടുകുളം തട്ടിക്കൊണ്ടുപോകൽ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കസ്റ്റഡിയിലെടുത്തു

  
Web Desk
January 20, 2025 | 4:36 PM

CPM branch secretary taken into custody in Koothattukulam kidnapping case

കൊച്ചി: കൂത്താട്ടുകുളം തട്ടിക്കൊണ്ടുപോകൽ കേസിൽ സിപിഎം ചെല്ലക്കപ്പടി ബ്രാഞ്ച് സെക്രട്ടറി അരുൺ വി.മോഹനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദൃശ്യങ്ങൾ പരിശോധിച്ച് പിടികൂടിയതെന്നാണ് പൊലീസ് വിശദീകരിക്കണം. കേസിൽ പൊലീസിനെതിരെ വിമർശനം ശക്തമായി ഉയർന്ന സാഹചര്യത്തിലാണ് നടപടി.

കൂത്താട്ടുകുളം നഗരസഭയിലെ സിപിഎം കൗൺസിലർ കലാ രാജുവിനെ കൂറുമാറുമെന്ന ഭീതിയിൽ സിപിഎം നേതാക്കൾ ചേർന്ന് തട്ടിക്കൊണ്ടുപോയെന്നാണ് കേസ്. തട്ടിക്കൊണ്ടുപോകല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍, അന്യായമായി ത‍ടഞ്ഞുവക്കല്‍, നിയമവിരുദ്ധമായി കൂട്ടം ചേരല്‍ തുടങ്ങി
ഗുരുതര വകുപ്പുകൾ ചുമത്തിയാണ് സംഭവത്തിൽ കൂത്താട്ടുകുളം പൊലീസ് കേസെടുത്തിരിക്കുന്നത്. ഒന്നാം പ്രതിയായ സിപിഎം ഏരിയാ സെക്രട്ടറി അടക്കം ആരെയും കേസിൽ ചോദ്യം ചെയ്തിരുന്നില്ല. ഇതിനിടെ ഏരിയാ സെക്രട്ടറി പി.ബി രതീഷ് കോണ്‍ഗ്രസിനെതിരെ തുറന്നടിച്ച് മാധ്യമങ്ങളെ കണ്ടിരുന്നു.

കലാരാജുവുമായി കോണ്‍ഗ്രസ് സാമ്പത്തിക ഇടപാട് നടത്തിയെന്നാണ് രതീഷ് ആരോപിക്കുന്നത്. കോണ്‍ഗ്രസിന്‍റെ തോക്കിന്‍ മുനയില്‍ നിന്നാണ് കല രാജു ഇപ്പോള്‍ സംസാരിക്കുന്നതെന്നും സിപിഎം ആരോപണം ഉന്നയിക്കുന്നത്. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടാനുള്ള നീക്കത്തിലാണ് പാര്‍ട്ടി. നാളെ വൈകിട്ട് കൂത്താട്ടുകുളത്ത് സിപിഎം വിശദീകരണ യോഗം സംഘടിപ്പിക്കും. 

ആശുപത്രി വിട്ട് കൂത്താട്ടുകുളത്തേക്ക് തിരിച്ചുപോകാന്‍ ഭയമാണെന്ന് ഇതിനിടെ കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന കലാരാജു പറഞ്ഞിരുന്നു. പൊലീസ് വീഴ്ചയില്‍ അന്വേഷണം തുടരുന്നതിനിടെ മൂവാറ്റുപുഴ ഡിവൈഎസ്പിയെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റി.പകരം ആലുവ ഡിവൈഎസ്പിക്ക് ചുമതല നല്‍കിയിട്ടുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് നാളെ മുതൽ മഴക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  4 days ago
No Image

ചെങ്ങന്നൂർ മാന്നാർ പഞ്ചായത്ത് തെരഞ്ഞെടുപ്പ്: ബിജെപിക്ക് വോട്ട് നൽകി സിപിഎം അംഗങ്ങൾ

Kerala
  •  5 days ago
No Image

വീടുപണിയിൽ വഞ്ചന: 56 ചാക്ക് സിമന്റ് കട്ടപിടിച്ചു: കരാറുകാരന് വൻതുക പിഴയിട്ട് എറണാകുളം ഉപഭോക്തൃ കമ്മിഷൻ

Kerala
  •  5 days ago
No Image

മൂന്നാം തവണയും അധികാരം പിടിക്കാൻ പദ്ധതിയുമായി മുഖ്യമന്ത്രി; 110 മണ്ഡലത്തിൽ വിജയിക്കാനുള്ള പദ്ധതി മന്ത്രിമാർക്ക് മുന്നിൽ അവതരിപ്പിച്ചു

Kerala
  •  5 days ago
No Image

പ്രവേശനം നേടിയ വിദ്യാർഥികളിൽ 90 ശതമാനവും മുസ്‌ലിംകൾ; തീവ്ര ഹിന്ദുത്വവാദികളുടെ പ്രതിഷേധത്തെത്തുടർന്ന് വൈഷ്‌ണോദേവി മെഡിക്കൽ കോളജിലെ കോഴ്‌സിന്റെ അംഗീകാരം റദ്ദാക്കി

National
  •  5 days ago
No Image

ഇസ്റാഈൽ ചാരനെ തൂക്കിലേറ്റി ഇറാൻ; നടപടി ക്രിപ്‌റ്റോകറൻസി വാങ്ങി വിവരങ്ങൾ ചോർത്തിയതിന്

International
  •  5 days ago
No Image

ഫലസ്തീനിലെ ബിർസിറ്റ് സർവകലാശാലയിൽ ഇസ്റാഈൽ ആക്രമണം; 11 വിദ്യാർഥികൾക്ക് പരുക്ക്

International
  •  5 days ago
No Image

ആർത്തവം പരിശോധിക്കാൻ വസ്ത്രം ഊരി നോക്കണോ? എൻ.എസ്.എസ് ക്യാമ്പിനിടെ വിദ്യാർഥിനികൾക്ക് നേരെ കോളേജ് അധ്യാപകരുടെ അശ്ലീല പരാമർശം; പരാതിയുമായി 14 പെൺകുട്ടികൾ

Kerala
  •  5 days ago
No Image

1976ല്‍ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ 'ബുള്‍ഡോസര്‍ രാജ്' നടന്ന തുര്‍ക്ക്മാന്‍ ഗേറ്റ്: ഒഴിപ്പിക്കലിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്

National
  •  4 days ago
No Image

പുതുവർഷത്തിൽ യുഎഇയിലെ ആദ്യ മഴ ഫുജൈറയിൽ; എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ

uae
  •  5 days ago