HOME
DETAILS

Teaching Jobs in UAE: കൈ നിറയെ ശമ്പളം; അബൂദബിയിലേക്ക് ആധ്യാപകരെ വേണം; ഒരുവര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കുന്നവരെ സര്‍ക്കാര്‍ ഏറ്റെടുക്കും

  
Muqthar
January 21 2025 | 09:01 AM

Abu Dhabi is hiring Job vacancies open for teachers

 അബൂദബി: യു.എ.ഇ ഭരണസിരാകേന്ദമായ അബൂദബിയില്‍ എമിറേറ്റ് ഭരണകൂടത്തിന് കീഴില്‍ നിരവധി അധ്യാപക ഒഴിവുകള്‍. അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പിന് (Department of Education and Knowledge -ADEK) കീഴിലുള്ള കുന്‍ മുഅല്ലിം (അധ്യാപകനാകുക) സംരംഭത്തിലേക്കാണ് അധ്യാപക ഒഴിവുകള്‍. പ്രവാസികള്‍ക്കും ഈ സംരംഭത്തിലേക്ക് അപേക്ഷിക്കാവുന്നതാണ്.

എമിറേറ്റികള്‍ക്കും വിവിധ മേഖലകളില്‍ നിന്നുള്ള പ്രവാസികള്‍ക്കും തുറന്നിരിക്കുന്ന ഒരുപോലെ ജോലി ചെയ്യാന്‍ കഴിയുന്ന ഈ സംരംഭം യു.എ.ഇയിലെ ഇത്തരത്തിലുള്ള ആദ്യത്തേതാണ്. വര്‍ഷത്തെ അംഗീകൃത ബിരുദാനന്തര ഡിപ്ലോമ പൂര്‍ത്തിയാക്കിയ ശേഷം വിദ്യാഭ്യാസ മേഖലയിലേക്ക് പ്രവേശിക്കാനുള്ള അവസരം ഒരുക്കുന്ന പദ്ധതിയാണ് കുന്‍ മുഅല്ലിം. പദ്ധതിയുടെ ഭാഗമായി ഒരേ സമയം പ്രാക്ടിക്കലും തിയറിയും ആയി അധ്യാപകരെ പരിശീലിപ്പിക്കും. വിവിധ മേഖലകളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന അനുഭവങ്ങളും ഉള്‍ക്കാഴ്ചകളും ഉപയോഗിച്ച്, ക്ലാസ് മുറികളെ സമ്പന്നമാക്കാനും ജിജ്ഞാസ ഉണര്‍ത്താനും വിദ്യാര്‍ഥികളിലേക്ക് ആഗോള കാഴ്ചപ്പാടുകള്‍ കൊണ്ടുവന്ന് പ്രായോഗിക പഠനം വളര്‍ത്താനും ശ്രമിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു.


യോഗ്യത

താല്‍പ്പര്യമുള്ള അപേക്ഷകര്‍ക്ക് മികച്ച ആശയവിനിമയ കഴിവുകളും അറിവ് പങ്കിടാനുള്ള അഭിനിവേശവും ഉണ്ടായിരിക്കണം. അപേക്ഷകര്‍ 25 വയസ്സോ അതിന് മുകളിലോ ഉള്ളവരാകണം. 
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും മേഖലയില്‍ ബാച്ചിലേഴ്‌സ് ബിരുദം നേടിയവരുമായിരിക്കണം സംരംഭത്തിലേക്ക് അപേക്ഷിക്കുന്നവര്‍.


തെരഞ്ഞെടുപ്പ് പ്രക്രിയ

കര്‍ശനമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് ഉദ്യോഗാര്‍ഥികളെ കണ്ടെത്തുക. അബൂദബി യൂണിവേഴ്‌സിറ്റി, അല്‍ ഐന്‍ യൂണിവേഴ്‌സിറ്റി, എമിറേറ്റ്‌സ് കോളേജ് ഫോര്‍ അഡ്വാന്‍സ്ഡ് എഡ്യൂക്കേഷന്‍ എന്നിവയുള്‍പ്പെടെ അബൂദബിയിലും അല്‍ ഐനിലുമുള്ള കാമ്പസുകളുള്ള പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുവഴി ഒരു വര്‍ഷത്തെ പരിശീലന പരിപാടിക്ക് വിധേയരാകുന്ന 125 ഉദ്യോഗാര്‍ത്ഥികളുടെ ആദ്യ ഗ്രൂപ്പിനെ ADEK സ്‌പോണ്‍സര്‍ ചെയ്യും. ശേഷം അബൂദബിയിലുടനീളമുള്ള ചാര്‍ട്ടര്‍ സ്‌കൂളുകളില്‍ വിജയകരമായ ഉദ്യോഗാര്‍ഥികളെ നിയമിക്കും.

2025-01-2114:01:12.suprabhaatham-news.png
 
 

ആധുനിക അധ്യാപനത്തിന് ആവശ്യമായ അറിവ്, കഴിവുകള്‍, ഉപകരണങ്ങള്‍ എന്നിവ ഉപയോഗിച്ച് ഭാവിയിലെ അധ്യാപകരെ സജ്ജരാക്കുന്നതിനാണ് പാഠ്യപദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഫലപ്രദമായ വിദ്യാഭ്യാസ പദ്ധതികള്‍ വികസിപ്പിക്കാനും പഠനാനുഭവങ്ങള്‍ നിരീക്ഷിക്കാനായി അനുയോജ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താനും പദ്ധതിക്ക് കീഴില്‍ വിജയിക്കുന്ന ഉദ്യോഗാര്‍ഥികളെ യോഗ്യരാക്കും.

ആകര്‍ഷകവും അഭിവൃദ്ധി പ്രാപിക്കുന്നതുമായ പഠനാന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതിന് ക്ലാസ് റൂം മാനേജ്‌മെന്റ്, നേതൃത്വം, ആശയവിനിമയ തന്ത്രങ്ങള്‍ എന്നിവയില്‍ ആണ് ഡിപ്ലോമ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.


എവിടെ അപേക്ഷിക്കണം?
റോളിനായി അപേക്ഷിക്കാനും കൂടുതല്‍ വിശദാംശങ്ങള്‍ നേടാനും apply.adek.ae എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Abu Dhabi is hiring: Job vacancies open for teachers; eligibility, process explained



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണുരുട്ടി ട്രംപ്, മാപ്പു പറഞ്ഞ് നെതന്യാഹു;  ഗസ്സയില്‍ കാത്തലിക്കന്‍ ചര്‍ച്ചിന് നേരെ നടത്തിയ സംഭവം അബദ്ധത്തില്‍ സംഭവിച്ചതെന്ന് ഏറ്റു പറച്ചില്‍ 

International
  •  a day ago
No Image

വീണുടഞ്ഞു, രണ്ടുമുറി വീടിന്റെ പ്രതീക്ഷ; പോയത് നേരത്തെ വരാമെന്നു പറഞ്ഞ്, വന്നത് ചേതനയറ്റ്

Kerala
  •  a day ago
No Image

വാണിജ്യ, താമസ മേഖലകളിലെ ഇന്ധനത്തിന് ഇത്തിഹാദ് മാളില്‍ മൊബൈല്‍ ഇലിങ്ക് സ്റ്റേഷന്‍; സാധാരണ റീടെയില്‍ വിലയില്‍ ലഭ്യം 

uae
  •  a day ago
No Image

സ്‌കൂൾ സമയമാറ്റം; വേനലവധി വെട്ടിക്കുറയ്ക്കണമെന്ന നിർദേശവും കടലാസിലൊതുങ്ങി

Kerala
  •  a day ago
No Image

എല്ലാ പൊലിസ് സ്റ്റേഷനുകളിലും ഇനി റാഗിങ് വിരുദ്ധ സെല്ലുകൾ; ലക്ഷ്യമിടുന്നത് റാഗിങ്ങിൻ്റെ പേരിൽ നടക്കുന്ന ക്രൂരതകൾക്ക് അറുതി വരുത്തൽ  

Kerala
  •  a day ago
No Image

എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; അധ്യാപകര്‍ക്കെതിരെ നടപടി; പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യും

Kerala
  •  a day ago
No Image

കനത്ത മഴ; റെഡ് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ ഇന്ന് അവധി

Kerala
  •  a day ago
No Image

യുകെ ജനാധിപത്യ പരിഷ്കാരം: വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കാൻ പദ്ധതി

International
  •  2 days ago
No Image

ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾക്കാണ് മുൻഗണന; റഷ്യൻ എണ്ണ വ്യാപാരത്തിനെതിരെ നാറ്റോ മേധാവിയുടെ ഉപരോധ ഭീഷണി തള്ളി

International
  •  2 days ago
No Image

കോഴിക്കോട് പന്തീരാങ്കാവിൽ തെരുവ് നായയുടെ ആക്രമണം; തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു, മൂന്ന് പേർ ആശുപത്രിയിൽ

Kerala
  •  2 days ago