HOME
DETAILS

ഡൊണാൾഡ് ട്രംപ്: അയാളൊരു രാഷ്ട്രീയക്കാരൻ മാത്രമല്ല, കറകളഞ്ഞ ബിസിനസ്മാൻ കൂടിയാണ്

  
Web Desk
January 21, 2025 | 1:14 PM

Donald Trump A Businessman and Politician with a Complex Legacy

മുമ്പ് അമേരിക്കൻ പ്രസിഡന്റ് ആയിരിക്കേ ഡൊണള്‍ഡ് ട്രംപ് സൃഷ്ടിച്ച കോലാഹലങ്ങള്‍ നമ്മൾ കണ്ടതാണ്. എന്നാൽ, ഒരു ടേമിന് ശേഷം വീണ്ടും അധികാരത്തിലേയ്ക്ക് എത്തുമ്പോള്‍ പഴയതെല്ലാം ഒരു പഴങ്കഥയാക്കാനും, ആളുകളെ മയക്കിയെടുക്കാനും ട്രംപിന് സാധിച്ചിട്ടുണ്ട്. ലോകം കണ്ട് ഏറ്റവും ബുദ്ധിമാനായ ബിസിനസുകാരില്‍ ഒരാളാണ് താനെന്ന് ട്രംപ് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. ഒരിക്കല്‍ കൂടി യുഎസിനെ അതിന്റെ പ്രാതാപ കാലത്തിലേയ്ക്ക് കൊണ്ടുവരുമെന്ന ട്രംപിന്റെ വാക്കുകള്‍ വലിയ പ്രതീക്ഷകളോടെയാണ് യുഎസിലെ ജനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

യുഎസ് പ്രസിഡന്റായി രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്ത ഡൊണള്‍ഡ് ട്രംപിന്റെ ആസ്തി എത്രയാണെന്നു ഒന്നു നോക്കാം. രാഷ്ട്രിയത്തില്‍ എത്തുന്നതിനു മുമ്പ് ലാഭം മാത്രം ലക്ഷ്യമിട്ട് കരുക്കള്‍ നീക്കിയിരുന്ന ഒരു തികഞ്ഞ ബിസിനസുകാരന്‍ കൂടിയായിരുന്നു  ട്രംപ്. തെരഞ്ഞെടുപ്പിൽ പണം വാരിയെറിഞ്ഞാണ് പ്രസിഡന്റ് കസേരയില്‍ ട്രംപ് തന്റെ പേര് ചേര്‍ത്തതെന്നു പല ആരോപണങ്ങളും ഉയരുന്നുണ്ട്. അതേസമയം, അമേരിക്ക പോലെ ഒരു വികസിത രാജ്യത്തിന്റെ പ്രസിഡന്റ് കസേര സ്വന്തമാക്കാന്‍ മാത്രം സമ്പന്നന്‍ ആണോ ട്രംപ് ഒന്ന് പരിശോധിക്കാം.

റിയല്‍ എസ്റ്റേറ്റ്, മീഡിയ, ടെക്‌നോളജി എന്നിങ്ങനെ നീണ്ടുനിവര്‍ന്നു കിടക്കുന്നതാണ് ട്രംപിന്റെ ബിസിനസ് സാമ്രാജ്യം. ട്രംപിന്റെ പ്രധാന സമ്പത്ത് റിയല്‍ എസ്റ്റേറ്റില്‍ നിന്നാണ്. എന്നാൽ, സമീപ വര്‍ഷങ്ങളിലെ പലിശ നിരക്ക് വര്‍ധന അദ്ദേഹത്തിനു വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. അതേസമയം, ഈ ബുദ്ധിമുട്ടുകളിൽ പിടിച്ചുനിന്ന ചില പേരുകളില്‍ ഒന്നാണ് ട്രംപ്. ന്യൂയോര്‍ക്കിലെ ഏറ്റവും വിജയകരമായ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരില്‍ ഒരാളായിരുന്നു ഡൊണാൾഡ് ട്രംപിന്റെ പിതാവ് ഫ്രെഡ് ട്രംപ്.

ഗോള്‍ഫ് കോഴ്സുകള്‍, വൈനറി, മാന്‍ഷനുകള്‍, ട്രംപ് ഫോഴ്സ് വണ്‍ എന്ന വിളിപ്പേരുള്ള 1991 ബോയിംഗ് 757 വിമാനം എന്നിങ്ങനെ നീണ്ടു കിടക്കുന്നതാണ് ട്രംപിന്റെ ആസ്തിയുടെ അടിത്തറ. ഫോര്‍ബ്‌സ് റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, 6.7 ബില്യണ്‍ യുഎസ് ഡോളറാണ് ജനുവരി 20 വരെയുള്ള ട്രംപിന്റെ ആസ്തി. 1982 ലെ ഫോര്‍ബ്സ് 400 പട്ടികയില്‍ തന്റെ പിതാവ് ഫ്രെഡിനൊപ്പം ആദ്യമായി ഇടംപിടിച്ച ട്രംപിന്റെ അന്നത്തെ മൊത്തം ആസ്തി 200 മില്യണ്‍ ഡോളറായിരുന്നു. തുടര്‍ന്നങ്ങോട്ട് ട്രംപിന്റെ ആസ്തിയിൽ പെട്ടെന്നുള്ള വർധനയാണുണ്ടായത്.  

ട്രംപ് തന്റെ മീഡിയ കമ്പനിയിലെ 57 ശതമാനം ഓഹരികള്‍ തന്റെ റിവോക്കബിള്‍ ലിവിംഗ് ട്രസ്റ്റിലേക്ക് മാറ്റിയിരുന്നു. ഇത് ട്രംപിന്റെ ആസ്തി 850 മില്യണ്‍ ഡോളറായി വർധിപ്പിച്ചു. അദ്ദേഹത്തിന്റെ ആസ്തിയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് 10 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന മനോഹരമായ മാന്‍ഷന്‍. 20 ഏക്കറിലായി തലയുയര്‍ത്തി നില്‍ക്കുന്ന ഈ മണിമാളികയിൽ 58 കിടപ്പുമുറികള്‍, 33 കുളിമുറികള്‍, 12 ഫയര്‍പ്ലേസുകള്‍, ഒരു സ്പാ, നീന്തല്‍ക്കുളം, ടെന്നീസ് കോര്‍ട്ട്, ഗോള്‍ഫ് കോഴ്‌സ് എന്നിവയും ഉള്‍പ്പെടുന്നുണ്ട്. കൂടാതെ, ന്യൂയോര്‍ക്ക്, മാന്‍ഹട്ടന്‍, വിര്‍ജീനിയയിലെ സെന്റ് മാര്‍ട്ടിന്‍ എന്നിവിടങ്ങളിലെല്ലാം ട്രംപിന് ആഡംബര വീടുകളുണ്ട്.

Donald Trump: A Businessman and Politician with a Complex Legacy

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടെക് ലോകത്ത് പുതിയ നാഴികക്കല്ല്; 6G സംരഭത്തിന് തുടക്കമിട്ട് യുഎഇ

uae
  •  3 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം കമ്മീഷണർ എൻ. വാസു അറസ്റ്റിൽ

crime
  •  3 days ago
No Image

ഖത്തർ എയർവേയ്സ് വിപുലീകരണം: ജനുവരി അഞ്ച് മുതൽ ഹായിലിലേക്ക് ആഴ്ചയിൽ മൂന്ന് സർവിസ്; ജിദ്ദ, റിയാദ് വിമാനങ്ങൾ ഏഴാക്കി

qatar
  •  3 days ago
No Image

തിരുവനന്തപുരത്ത് പടക്ക നിര്‍മ്മാണശാലയില്‍ തീപിടുത്തം; നാലു പേര്‍ക്ക് പരുക്ക്

Kerala
  •  3 days ago
No Image

പാകിസ്താനില്‍ കോടതി പരിസരത്ത് കാര്‍ പൊട്ടിത്തെറിച്ചു; 12 മരണം

International
  •  3 days ago
No Image

ഡല്‍ഹി സ്‌ഫോടനം: കേസ് അന്വേഷണം എന്‍.ഐ.എയ്ക്ക് കൈമാറി

National
  •  3 days ago
No Image

കള്ളിയെന്ന് വിളിച്ച് കളിയാക്കി; നാലും രണ്ടും വയസ്സുള്ള കസിന്‍സിനെ കിണറ്റിലെറിഞ്ഞ് 13കാരി; കുട്ടികള്‍ മുങ്ങി മരിച്ചു, 13കാരി അറസ്റ്റില്‍

National
  •  3 days ago
No Image

അൽ ഖോർ കോർണിഷ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം; നിയന്ത്രണം നവംബർ 13 മുതൽ 15 വരെ

qatar
  •  3 days ago
No Image

'സ്വന്തം പൗരന്‍മാര്‍ മരിച്ചു വീഴുമ്പോള്‍ രാജ്യത്തെ പ്രധാന സേവകന്‍ വിദേശത്ത് കാമറകള്‍ക്ക് മുന്നില്‍ പോസ് ചെയ്യുന്ന തിരക്കിലാണ്' പ്രധാനമന്ത്രിയുടെ ഭൂട്ടാന്‍ സന്ദര്‍ശനത്തിനെതിരെ രൂക്ഷ വിമര്‍ശനം

National
  •  3 days ago
No Image

35 നും 60 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് 1000 രൂപ; സ്ത്രീ സുരക്ഷാ പദ്ധതിയുടെ പൊതുമാനദണ്ഡങ്ങള്‍ പുറത്തിറക്കി

Kerala
  •  3 days ago