HOME
DETAILS

ബാലൺ ഡി ഓർ നേടാൻ കഴിയാത്തതിന്റെ കാരണം വെളിപ്പെടുത്തി നെയ്മർ

  
January 21 2025 | 16:01 PM

neymar talks why he didnt won ballon d or award

റിയാദ്: ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തിന് ലഭിക്കുന്ന ബാലൺ ഡി ഓർ അവാർഡ് നേടാൻ സാധിക്കാതെ പോയതിനെക്കുറിച്ച് സംസാരിക്കുകയാണ് ബ്രസീലിയൻ സൂപ്പർതാരം നെയ്മർ. പരുക്കുകൾ വില്ലനായി എത്തിയതാണ് ബാലൺ ഡി ഓർ നഷ്ടമാവാൻ കാരണമെന്നാണ് നെയ്മർ പറഞ്ഞത്. മുൻ ബ്രസീലിയൻ താരം റൊമാരിയോയുമായുള്ള അഭിമുഖത്തിലാണ് നെയ്മർ ഇക്കാര്യം പറഞ്ഞത്. 

'ഇന്ന് ഞാൻ കരുതുന്നു ഞാൻ വളരെ നിർഭാഗ്യവാനാണ്. പരുക്കുകൾ മൂലം ഞാൻ നിർഭാഗ്യവാനായിരുന്നു. ഏഴ് വർഷം തുടർച്ചയായി എനിക്ക് പരുക്ക് പറ്റികൊണ്ടിരുന്നു. മൂന്ന് മാസവും ആറ് മാസവും ഞാൻ പരുക്കുകൾ പറ്റി പുറത്തായികൊണ്ടിരുന്നു. അതാണ് ബാലൺ ഡി ഓർ നേടാൻ എന്നെ തടസ്സപ്പെടുത്തിയത്,' നെയ്മർ പറഞ്ഞു.

നിലവിൽ സഊദി ക്ലബായ അൽ ഹിലാലിന്റെ താരമാണ് നെയ്മർ. അൽ ഹിലാലിലും പരുക്ക് വില്ലനായി നെയ്മറെ തേടിയെത്തി. 2023ൽ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ഉറുഗായ്ക്കെതിരെയുള്ള മത്സരത്തിലായിരുന്നു നെയ്മറിന് പരുക്ക് പറ്റിയിരുന്നത്.

ഇതിനു പിന്നാലെ നെയ്മർ ശസ്ത്രക്രിയക്ക് വിധേയനാവുകയും ഫുട്ബാളിൽ നിന്നും നീണ്ട കാലത്തേക്ക് പുറത്താവുകയും ആയിരുന്നു. ഇതോടെ അൽ ഹിലാലിനൊപ്പമുള്ള ധാരാളം മത്സരങ്ങൾ നെയ്മറിന് നഷ്ടമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേണ്ടത് വെറും 22 റൺസ്; ഹിറ്റ്മാൻ തകർത്താടിയാൽ ദ്രാവിഡ് പിന്നിലാവും

Cricket
  •  a day ago
No Image

Hajj 2025 | ആഭ്യന്തര തീർഥാടകർക്കായി ഹജ്ജ് രജിസ്ട്രേഷൻ ആരംഭിച്ച് സഊദി അറേബ്യ

Saudi-arabia
  •  a day ago
No Image

സാന്‍റോറിനിയിൽ വലിയ ഭൂകമ്പങ്ങൾക്ക് സാധ്യത', ഗ്രീക്ക് ദ്വീപിന് മുന്നറിയിപ്പുമായി ഭൂകമ്പശാസ്ത്രജ്ഞർ

latest
  •  a day ago
No Image

ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തെ തെരഞ്ഞെടുത്ത് കാർലോ അൻസലോട്ടി

Football
  •  a day ago
No Image

ഐസിയു പീഡന കേസ്: അതിജീവിതയെ വൈദ്യ പരിശോധന നടത്തിയതില്‍ ഗുരുതര വീഴ്ച പറ്റിയതായി അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  a day ago
No Image

താമസിക്കാൻ ആളില്ലാതെ ഒഴിഞ്ഞുകിടക്കുന്നത് 65,000 അപ്പാർട്ടുമെന്‍റുകൾ; പുതിയ കണക്കുകൾ പുറത്തുവിട്ട് കുവൈത്ത്

Kuwait
  •  a day ago
No Image

അദ്ദേഹം വൈകാതെ പഴയ ഫോമിലേക്ക് തിരിച്ചെത്തും: കപിൽ ദേവ്

Cricket
  •  a day ago
No Image

നെതന്യാഹുവിൻ്റെ വിജയ സ്വപ്നം പരാജയപ്പെടുത്തിയെന്ന് ഹമാസ്

International
  •  a day ago
No Image

യുവതി ധരിച്ച 11പവന്റെ താലിമാല പിടിച്ചെടുത്ത് കസ്റ്റംസ്; ഉദ്യോ​ഗസ്ഥർക്കെതിരെ അച്ചടക്ക നടിപടിക്ക് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

National
  •  a day ago
No Image

രഞ്ജി ക്വാർട്ടർ ഫൈനലിൽ ജമ്മു കാശ്മീരിനെ വിറപ്പിച്ച് കേരളം; ആദ്യ ദിനം സർവാധിപത്യം

Cricket
  •  a day ago