HOME
DETAILS

മെസ്സിയുടെ ആരും തൊടാത്ത റെക്കോര്‍ഡ് അവന്‍ തൂക്കും; ചാറ്റ് ജിപിടിയുടെ പ്രവചനത്തില്‍ അമ്പരന്ന് ഫുട്‌ബോള്‍ ലോകം

  
Web Desk
January 21, 2025 | 4:43 PM


ലണ്ടന്‍: സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയുടെ പുതിയ കണ്ടുപിടുത്തങ്ങളില്‍ ഒരാളാണ് സ്പാനിഷ് യുവതാരം ലാമിന്‍ യമാല്‍. 

തന്റെ ഏഴാമത്തെ വയസ്സിലാണ് ലാമിന്‍ യമാല്‍ ബാഴ്‌സലോണയുടെ പ്രശസ്തമായ ലാ മാസിയ അക്കാദമിയില്‍ എത്തിയത്. നീണ്ട പത്തു വര്‍ഷങ്ങള്‍ യമാലിലെ കളിക്കാരനെ രാകിമിനുക്കി. പുറകില്‍ നിന്നും മുന്നോട്ടു കോറിയിടുന്ന ലോംഗ് ബോളുകള്‍ക്ക് പുറകേ കുതിച്ചും മൂലകളില്‍ വരുന്ന ക്രോസ്‌ബോളുകള്‍ ലക്ഷ്യത്തിലേക്ക് വഴിതിരിച്ചു വിട്ടും യമാല്‍ ക്യാംപ്‌നൗവിലെ പതിനായിരങ്ങളെ ആവേശത്തിന്റെ കൊടുമുടിയിലേക്ക് ആനയിച്ചു. ചിലപ്പോഴെല്ലാം ലാലിഗയിലെ മറ്റു ടീമുകളുടെ ഇഷ്ടജനങ്ങളെ സങ്കടത്തിന്റെ തീരത്തേക്ക് തള്ളിവിടുകയും ചെയ്തു.

15ാം വയസ്സിലാണ് ഈ സ്പാനിഷ് അത്ഭുതബാലന്‍ യൂറോപ്പിലെ ഏറ്റവും പെരുമ കേട്ട സോക്കര്‍ ലോകത്ത് പന്തു തട്ടാന്‍ തുടങ്ങിയത്. അതോടെ ലാ ലിഗയില്‍ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ക്ലബ്ബിന്റെ ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറാനും യമാലിനായി. 

ഇപ്പോള്‍ 17ാം വയസ്സുള്ള ലാമിന്‍ യമാല്‍ കാറ്റലന്‍ ഭീമന്മാരുടെ വണ്ടര്‍കിഡാണ്. മറ്റു യുവ കളിക്കാരില്‍ നിന്നും യമാലിനെ വ്യത്യസ്തനാക്കുന്നത് കളിക്കളത്തിലെ അവന്റെ പക്വതയാണ്.  യുവതാരങ്ങളില്‍ അപൂര്‍വമായി മാത്രമുണ്ടാകുന്ന ശാന്തതയും സൗമ്യതയും അവന്‍ കളിയിലുടനീളം പ്രകടിപ്പിക്കുന്നു.

2025-01-2122:01:38.suprabhaatham-news.png
 
 

നിലവില്‍ ലാമിന്‍ യമാലിനെക്കുറിച്ച് ചാറ്റ് ജിപിടി നടത്തിയ പ്രവചനമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുന്നത്. 2012 ല്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും ഗോളുകള്‍ നേടിയ കളിക്കാരനെന്ന മെസ്സിയുടെ റെക്കോര്‍ഡ് 2030ഓടെ യമാല്‍ തകര്‍ക്കുമെന്നാണ് ചാറ്റ് ജിപിടി പ്രവചിച്ചിരിക്കുന്നത്. 2012ല്‍ ബാഴ്‌സലോണക്കായി 79ഉം അര്‍ജന്റീനന്‍ ദേശീയ ടീമിനായി 12 ഗോളുകള്‍ നേടിയ താരം ആകെ 91 ഗോളുകളാണ് ആ വര്‍ഷം നേടിയത്.  

എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനെതിരെ വ്യാപക വിമര്‍ശനമുയരുന്നുണ്ട്. മെസ്സി ഇതിഹാസമാണെനന്നും യമാല്‍ വെറും ഒരു യുവതാരമാണെന്നാണ് ഒരു വിഭാഗം ആളുകളുടെ വാദം. എന്നാല്‍ മെസ്സിയുടെ റെക്കോര്‍ഡ് ബാഴ്‌സലോണ താരമായ ലാമിന്‍ യമാല്‍ തന്നെ തകര്‍ക്കുമെന്നാണ് ചിലരുടെ ഭാഷ്യം. എന്തായാലും ഇതില്‍ രണ്ട് തട്ടിലും പെടാതെ യമാല്‍ തകര്‍ക്കുമോ എന്നു കണ്ടറിയണമെന്നു പറയുന്നവരും കുറവല്ല.

He will beat Messi's unbeaten record; Football world stunned by Chat GPT's prediction


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരുവുനായകളെ പിടിക്കാൻ കാംപസുകളിൽ നോഡൽ ഓഫിസർ; നിർദേശിച്ച് യുജിസി

Kerala
  •  a day ago
No Image

ഏഴു വർഷത്തിനിടെ ആമത്തൊട്ടിലിൽനിന്ന് വിരിഞ്ഞിറങ്ങിയത് മൂന്നുലക്ഷം കുഞ്ഞുങ്ങൾ

Kerala
  •  a day ago
No Image

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടങ്ങള്‍

Kerala
  •  a day ago
No Image

UAE Sports: കായിക മേഖലയില്‍ ഏറ്റവുമധികം മെഡലുകള്‍ നേടിയ വര്‍ഷമായി 2025

uae
  •  a day ago
No Image

തദ്ദേശം; രാജിവച്ച സ്ഥലങ്ങളിൽ തെരഞ്ഞെടുപ്പ് പിന്നീട്; മറ്റിടങ്ങളിൽ ഉടൻ

Kerala
  •  a day ago
No Image

ടാറ്റാ നഗർ - എറണാകുളം എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം; രണ്ട് എസി കോച്ചുകൾ കത്തി നശിച്ചു; ഒരു മരണം

Kerala
  •  a day ago
No Image

ജീവനക്കാർക്ക് താൽപര്യക്കുറവ്; ഏകീകൃത പെൻഷൻ പദ്ധതിയിൽ ചേർന്നത് അഞ്ച് ശതമാനം പേർ മാത്രം

Kerala
  •  a day ago
No Image

ജീവൻപോയാലും ബി.ജെ.പിയിൽ ചേരില്ല; മറ്റത്തൂരിൽ കോൺഗ്രസിൽനിന്നും പുറത്താക്കപ്പെട്ടവർ

Kerala
  •  a day ago
No Image

നിയമസഭ തെരഞ്ഞെടുപ്പ്; ആക്ഷൻ പ്ലാനുമായി മുന്നണികളുടെ മുന്നൊരുക്കം

Kerala
  •  a day ago
No Image

ചരിത്ര സഞ്ചാരം ജനഹൃദയങ്ങളിൽ; സമസ്ത ശതാബ്ദി സന്ദേശയാത്രയ്ക്ക് മംഗളൂരുവിൽ പ്രൗഢ സമാപനം

Kerala
  •  a day ago