HOME
DETAILS

റയലിന്റെ ഗോൾ മഴയിൽ വിനിഷ്യസിന് സ്വപ്നനേട്ടം; സെഞ്ച്വറിയും കടന്ന് മുന്നേറ്റം

  
Web Desk
January 23, 2025 | 2:51 AM

vinicias juniour score 100 goals for real madrid

സാൻ്റിയാഗോ ബെർണബ്യൂ: യുവേഫ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന് തകർപ്പൻ വിജയം. ആർബി സാൽസ്ബർഗിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് റയൽ പരാജയപ്പെടുത്തിയത്. റയലിനായി ബ്രസീലിയൻ താരങ്ങളായ വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ എന്നിവർ ഇരട്ടഗോളുകളും കിലിയൻ എംബാപ്പെ ഒരു ഗോളും നേടി. 

മത്സരത്തിൽ രണ്ട് ഗോൾ നേടിയതിന് പിന്നാലെ റയലിനൊപ്പമുള്ള തന്റെ ഫുട്ബോൾ യാത്രയിലെ ഒരു അവിസ്മരണീയമായ നേട്ടമാണ് വിനീഷ്യസ് ജൂനിയർ സ്വന്തമാക്കിയത്. റയലിനൊപ്പം 100 ഗോളുകൾ പൂർത്തിയാക്കാനാണ് ബ്രസീലിയൻ താരത്തിന് സാധിച്ചത്. റയൽ മാഡ്രിഡിനായി 100 ഗോളുകൾ നേടുന്ന 23-ാമത്തെ താരമാണ് വിനീഷ്യസ്. ഇതിനോടകം തന്നെ 101 തവണയാണ് വിനീഷ്യസ് എതിരാളികളുടെ വലയിൽ പന്തെത്തിച്ചത്. 

സാൽസ്ബർഗിന് വേണ്ടി മാഡ്‌സ്‌ മിഡ്സ്ട്രപ്പ് ആണ് ഗോൾ നേടിയത്. മത്സരത്തിൽ ബോൾ കൈവശം വെക്കുന്നതിലും ഷോട്ടുകളുടെ കാര്യത്തിലും റയൽ ആയിരുന്നു മുന്നിട്ടുനിന്നിരുന്നത്. 71 ശതമാനം ബോൾ പൊസഷനും റയലായിരുന്നു സ്വന്തമാക്കിയിരുന്നത്. 14 ഷോട്ടുകളാണ് റയൽ എതിരാളികളുടെ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ ആറെണ്ണവും ഓൺ ടാർഗെറ്റിലേക്ക് ആയിരുന്നു. 

നിലവിൽ ചാമ്പ്യൻസ് ലീഗ് പോയിന്റ് പട്ടികയിൽ 16 സ്ഥാനത്താണ് റയൽ മാഡ്രിഡ്. ഏഴ് മത്സരങ്ങളിൽ നിന്നും നാല് വിജയവും മൂന്ന്‌ തോൽവിയും അടക്കം 12 പോയിന്റാണ് റയലിന്റെ കൈവശമുള്ളത്. ലാ ലീഗയിൽ ജനുവരി 26ന് റിയൽ വല്ലാഡോലിഡിനെതിരെയാണ് റയലിന്റെ അടുത്ത മത്സരം. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തി തർക്കം: കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു; പ്രതി റിമാൻഡിൽ

Kerala
  •  5 days ago
No Image

വിദേശതാരങ്ങൾ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ രക്ഷകരാകുമോ? ഓസ്‌ട്രേലിയൻ താരത്തിന് പിന്നാലെ കനേഡിയൻ സ്ട്രൈക്കറും; OCI/PIO നയം പുതിയ ചരിത്രമെഴുതുന്നു

Football
  •  5 days ago
No Image

വളർത്തു മൃ​ഗങ്ങളുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്

uae
  •  5 days ago
No Image

സൗഹൃദം നടിച്ച് വിശ്വാസം നേടി, 5 ലക്ഷം രൂപയുടെ ഗാഡ്‌ജറ്റുകൾ മോഷ്ടിച്ച് മുങ്ങി: ഹോസ്റ്റൽ മോഷണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ടന്റ് ക്രിയേറ്റർ തന്മയ്; പൊലിസ് സഹായിക്കുന്നില്ലെന്ന് ആരോപണം

crime
  •  5 days ago
No Image

'പ്രീമിയർ ലീഗ് സ്വപ്നം കാണാൻ സാധിക്കും'; രണ്ട് വർഷത്തിനുള്ളിൽ കിരീട നേടുമെന്ന് യുണൈറ്റഡ് സൂപ്പർ താരങ്ങൾ

Football
  •  5 days ago
No Image

ലാന്റിംഗിനിടെ അപകടം; ഫ്ലൈദുബൈ വിമാനത്തിന് കേടുപാട് സംഭവിച്ചു

uae
  •  5 days ago
No Image

മച്ചിങ്ങലിൽ വാഹന സ്പെയർപാർട്‌സ് കടയിൽ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  5 days ago
No Image

ജീവിത സാഹചര്യങ്ങളില്‍ വഴിപിരിഞ്ഞു; 12 വര്‍ഷങ്ങൾക്കു ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്

uae
  •  5 days ago
No Image

ഐഎസ്ആർഒ വീണ്ടും റഷ്യയിലേക്ക്: എൽവിഎം 3 റോക്കറ്റിനായി സെമി ക്രയോ എൻജിനുകൾ വാങ്ങാൻ കരാർ

National
  •  5 days ago
No Image

ഗസ്സയില്‍ സയണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയും കൊള്ളയും നടത്തിവന്ന കൂലിപ്പട്ടാള മേധാവി യാസര്‍ കൊല്ലപ്പെട്ടു

International
  •  5 days ago