
കൊലപ്പെടുത്തിയെന്ന് ഇസ്‌റാഈല്‍ വീരവാദം മുഴക്കിയ ഹമാസ് കമാന്‍ഡര്‍ ജീവനോടെ ഗസ്സയില്‍; ജനങ്ങളെ അഭിമുഖീകരിക്കുന്ന വീഡിയോ പുറത്ത്

ഗസ സിറ്റി: തങ്ങള്‍ കൊലപ്പെടുത്തിയെന്ന് ഇസ്‌റാഈല്‍ അവകാശപ്പെട്ട മുതിര്‍ന്ന ഹമാസ് കമാന്‍ഡര്‍ ഇതാ ഗസ്സന്‍ തെരുവില്‍. ഗസയില്‍ ജനങ്ങളോട് അദ്ദേഹം സംസാരിക്കുന്നതിന്റെ പുതിയ വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നു. അല്‍ഖസ്സാം കമാന്‍ഡര്‍ ഹുസൈന്‍ ഫയാസ് ആണ് 'കൊല്ലപ്പെട്ട' ശേഷം തിരിച്ചെത്തിയിരിക്കുന്നത്.
ഹമാസിന്റെ ബെയ്ത്ത് ഹാനൂന്‍ ബറ്റാലിയന്‍ കമാന്‍ഡറാണ് ഹുസൈന്‍ ഫയാദ്. വടക്കന്‍ ഗസയില്‍ നടന്ന ഒരു സംസ്‌കാരചടങ്ങില്‍ അദ്ദേഹം ജനങ്ങളോട് സംസാരിക്കുന്നതാണ് പുറത്തു വന്ന വീഡിയോ.
തകര്‍ന്ന കെട്ടിടങ്ങള്‍ക്ക് സമീപം നിന്ന് ഹുസൈന്‍ ഫയാദ് ജനങ്ങളെ അഭിസംബോധന ചെയ്യുന്നത് വീഡിയോയില്‍ കാണാം. ലക്ഷ്യം നേടിയെടുക്കാനാവാത്ത ശക്തര്‍ പരാജയപ്പെട്ടവരാണ്. കീഴടങ്ങാത്ത ദുര്‍ബലര്‍ വിജയിച്ചവരും'
ഗസ്സയെ നശിപ്പിക്കാന്‍ മാത്രമേ അധിനിവേശക്കാര്‍ക്ക് കഴിഞ്ഞിട്ടുള്ളു. ഗസ്സന്‍ ജനതയെ തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ആര്‍ക്കു മുന്നിലും തല കുനിക്കാത്ത മുട്ടുവളക്കാത്ത മാന്യമായ ജയമാണ് നമ്മുടേത്- അദ്ദേഹം പറഞ്ഞു.
'' ദൈവത്തിന് നന്ദി, ഇസ്‌റാഈല്‍ സൈന്യത്തിന് കല്ലുകളും ശരീരഭാഗങ്ങളും രക്തവും മാത്രമേ ലഭിച്ചുള്ളൂ. ഗസ്സ ഇപ്പോഴും സ്വന്തംകാലില്‍ തലഉയര്‍ത്തി നില്‍ക്കുകയാണ്. ഇനിയൊരിക്കലും തകര്‍ക്കാനാവാത്തവിധം ഗസ്സ ഉയര്‍ന്നുവന്നിരിക്കുന്നു. ഗസ്സ അഭിമാനത്തോടെ തലഉയര്‍ത്തി നിന്ന് വെന്നിക്കൊടി പാറിക്കുന്നത് നാമെല്ലാവരും കണ്ടു'' ഹുസൈന്‍ ഫയാദ് പറയുന്നു.
വീഡിയോ പുറത്തു വന്നതിന് പിന്നാലെ ഹുസൈന്‍ ഫയാദിന്റെ കാര്യത്തില്‍ തെറ്റുപറ്റിയെന്ന് ഇസ്‌റാഈലി സൈന്യം അറിയിച്ചു. രഹസ്യാന്വേഷണ ഏജന്‍സിയായ ഷിന്‍ബെത്തിനും സൈന്യത്തിനും പറ്റിയ തെറ്റാണ് കാരണമെന്നും സൈന്യം അറിയിച്ചു.
പ്രത്യേക കമാന്‍ഡോ വിഭാഗവും യഹലോം വിഭാഗവും കൂടി ജബലിയയിലെ ഒരു തുരങ്കത്തില്‍ വെച്ച് ഭീകരനായ കമാന്‍ഡര്‍ ഹുസൈന്‍ ഫയാദിനെ ഇല്ലാതാക്കിയെന്നാണ് ഇസ്‌റാഈല്‍ ആഘോഷിച്ചത്. 2024 മെയിലായിരുന്നു പ്രഖ്യാപനം. ഇസ്‌റാഈലിലേക്ക് ടാങ്ക് വിരുദ്ധ മിസൈലുകളും ഷെല്ലുകളും അയക്കുന്നത് ഏകോപിപ്പിച്ചയാളാണ് ഹുസൈനെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
ഗസ അധിനിവേശ സമയത്ത് ഇസ്‌റാഈലി സൈന്യം ഇത്തരത്തില്‍ നടത്തിയ പല അവകാശ വാദങ്ങളും പൊള്ളയായിരുന്നുവെന്ന് ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ തന്നെ വിമര്‍ശിക്കുന്നുണ്ട്. ബെയ്ത്ത് ഹാനൂനിലെ ഹമാസ് ബറ്റാലിയന്‍ ആണ് ഹമാസിന്റെ ഏറ്റവും ദുര്‍ബലമായ ബറ്റാലിയന്‍ എന്നാണ് ഇസ്‌റാഈലി സൈന്യം പ്രചരിപ്പിച്ചിരുന്നത്. അധിനിവേശത്തിന്റെ ആദ്യഘട്ടങ്ങളില്‍ ബോംബിട്ട് തകര്‍ത്ത ഈ പ്രദേശത്ത് അവസാന സമയത്തും സൈന്യം എത്തിയിരുന്നു. തുരങ്കങ്ങളെല്ലാം നശിപ്പിച്ചെന്ന അഹങ്കാരത്തില്‍ നടന്ന ഇസ്‌റാഈലിന് അന്ന് നല്ല തിരിച്ചടിയും ഹമാസ് നല്‍കിയിരുന്നു. കുഴിബോംബുകളും മറ്റും ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ഏകദേശം 50ഓളം സൈനികരെയാണ് അന്ന് ഇസ്‌റാഈലിന് നഷ്ടമായത്. ബെയ്ത്ത് ഹാനൂനിലെ ഹമാസ് ബറ്റാലിയന്റെ കയ്യില്‍ നിന്ന് ശേഷിച്ച സൈനികര്‍ കഷ്ടിച്ച രക്ഷപ്പെടുകയായിരുന്നുവെന്നാണ് ഇസ്‌റാഈലി മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തത്.
ظهور أسطوري للقائد ذو الأرواح السبع، حسين فياض (أبو حمزة)، قائد كتيبة بيت حانون، متحدثاً عن مفهوم النصر في الحرب.
— Saeed Ziad | سعيد زياد (@saeedziad) January 22, 2025
جدير بالذكر أن المتحدث باسم جيش العدو دانيال هاغاري أعلن عن اغتياله في 23 مايو 2024، إثر اشتباك معه وجهاً لوجه في نفق في جباليا. pic.twitter.com/WMO6q390n4
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത് ഏഴു ജില്ലകളില്‍
Kerala
• 2 days ago
സവര്‍ക്കര്‍ രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്തു; സ്വന്തം കാര്യം നോക്കാതെ മറ്റുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു; പുകഴ്ത്തി ഗവര്‍ണര്‍
Kerala
• 2 days ago
കെ റെയിൽ ഇനി വരില്ല; ഉപേക്ഷിച്ചാൽ ബദൽ പദ്ധതിക്കായി കേന്ദ്രവുമായി ചർച്ച നടത്താമെന്ന് ശ്രീധരൻ
Kerala
• 2 days ago
കോഴിക്കോട് റേഷന്‍ കടയില്‍ വിതരണത്തിനെത്തിയ അരിച്ചാക്കില്‍ പുഴുക്കളെ കണ്ടെത്തി; 18 ചാക്കുകളും പുഴുവരിച്ച നിലയില്‍
Kerala
• 2 days ago.png?w=200&q=75)
എന്തെ മത്തി നിനക്ക് വളരാൻ ഇത്ര മടി? കേരളത്തിലെ മത്തിക്ക് വലിപ്പമില്ല, പഠനം നടത്താൻ സിഎംഎഫ്ആർഐ
Economy
• 2 days ago
പാരമ്പര്യ വൈദ്യന്‍ ഷാബ ഷെരീഫിന്റെ കൊലപാതകത്തില്‍ ഒന്നാം പ്രതിയായ ഷൈബിന്‍ അഷ്‌റഫിന് 11 വര്‍ഷവും 9 മാസവും തടവുശിക്ഷ
Kerala
• 2 days ago
വീട്ടില്‍ കോടികളുടെ നോട്ട് കെട്ട്: വിവാദ ജഡ്ജി 2018ലെ പഞ്ചസാര മില്‍ തട്ടിപ്പ് കേസിലെ പ്രതി, കുരുക്ക് മറുകുന്നു; സുപ്രിംകോടതി തീരുമാനം ഇന്ന്
National
• 2 days ago
ജാമിഅ മിലിയ്യ സര്‍വകലാശാലയില്‍ നടന്ന സംഘര്‍ഷത്തില്‍ വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തു പൊലിസ്; 'ഫലസ്തീന്‍ സിന്ദാബാദ്' എന്ന് മുദ്രാവാക്യം വിളിച്ചെന്ന് എഫ്‌ഐആര്‍
National
• 2 days ago
പെരുമ്പിലാവില്‍ യുവാവിനെ കൊന്നത് റീല്‍സ് എടുത്തതിലുള്ള തര്‍ക്കമാണെന്ന പ്രതികളുടെ മൊഴി പുറത്ത്
Kerala
• 2 days ago
യമനിലെ ഹൂതികൾ ഇസ്റാഈൽ വിമാനത്താവളത്തിന് നേരെ മിസൈൽ ആക്രമണം നടത്തി; 48 മണിക്കൂറിനുള്ളിൽ ഇത് മൂന്നാമത്തെ സംഭവം
International
• 2 days ago
കോണ്‍ട്രാക്ടര്‍മാരെ പ്രതിയാക്കി കുറ്റപത്രം; നെടുമ്പാശേരി വിമാനത്താവളത്തില്‍ മാലിന്യക്കുഴിയില്‍ മൂന്നുവയസുള്ള കുഞ്ഞ് വീണു മരിച്ച സംഭവത്തില്‍ സിയാലിനെ സംരക്ഷിച്ച് പൊലിസ്
Kerala
• 2 days ago
75,000 രൂപയുണ്ടെങ്കില്‍ മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ ആഡംബര വീട്ടില്‍ നിങ്ങള്‍ക്കും താമസിക്കാം
Kerala
• 2 days ago
ശാസ്ത്ര കുതുകികളെ ആകര്‍ഷിപ്പിച്ച് കോട്ടണ്‍ഹില്‍ സ്കൂളിലെ നാഫോ ഗ്ലോബലിന്റെ ആസ്ട്രോണമി ലാബ്
latest
• 2 days ago
'മമ്മൂക്ക ദി ഗ്രേറ്റ്': ലഹരിക്കെതിരേ ജയിലില്‍നിന്നൊരു നോവലുമായി മയക്കുമരുന്ന് കേസില്‍ ശിക്ഷയനുഭവിക്കുന്ന അബ്ദുല്‍ റഹീം
Kerala
• 2 days ago
'മുസ്‌ലിംകള്‍ ഈ രാജ്യത്തെ പൗരന്മാരല്ലേ? ഞങ്ങളുടെ നികുതിപ്പണം ചേര്‍ന്നതാണ് ഖജനാവ്, അതിലെ പങ്കിന് ഞങ്ങള്‍ക്ക് അവകാശമുണ്ട്'; കര്‍ണാടക നിയമസഭയില്‍ ബിജെപിക്കാര്‍ക്ക് ക്ലാസെടുത്ത് റിസ്‌വാന്‍ അര്‍ഷദ്
latest
• 2 days ago
ഇടിയും മിന്നലും ശക്തമാവും; പ്രത്യേക ജാഗ്രത നിര്‍ദേശം; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 2 days ago
മണ്ഡല പുനര്‍നിര്‍ണയം: കേന്ദ്രത്തിനെതിരേ പോരിനുറച്ച് പ്രതിപക്ഷ നേതൃയോഗം ഇന്ന് ചെന്നൈയില്‍, പിണറായിയും രേവന്ത് റെഡ്ഡിയും ഡി.കെയും അടക്കം എത്തി
National
• 2 days ago
ജഡ്ജിയുടെ വീട്ടില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം: ദുരൂഹത നീക്കുമോ? തീരുമാനം ഇന്ന്; എല്ലാ കണ്ണുകളും സുപ്രിംകോടതിയിലേക്ക്
latest
• 2 days ago
പ്രതിരോധസംവിധാനത്തിന്റെ നെടുംതൂണായ ഭെല്ലിലും പാക് ചാരന്, മൂന്ന് വര്‍ഷമായി ചാരപ്പണി ചെയ്ത സീനിയര്‍ എന്‍ജിനീയര്‍ ദീപ് രാജ് ചന്ദ്ര അറസ്റ്റില്‍; ചോര്‍ന്ന വിവരങ്ങളറിഞ്ഞ് ഞെട്ടി രാജ്യം
National
• 3 days ago
കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ട് പേർക്ക് പരുക്ക്; കനത്ത ജാഗ്രത വേണമെന്ന് കാലാവസ്ഥ വകുപ്പ്
Kerala
• 3 days ago
ബാഹ്യസവിഷേത, അറു ക്ലാസുകള്‍, സൈക്ലിളില്‍ തുടങ്ങിയ നിരവധി തെറ്റുകളുമായി പൊതുപരീക്ഷ ചോദ്യപേപ്പര്‍; ബയോളജി ചോദ്യപേപ്പറില്‍ മാത്രം 14 തെറ്റുകള്‍
Kerala
• 2 days ago
താമരശേരിയിലെ യുവാവ് വിഴുങ്ങിയത് എംഡിഎംഎ തന്നെയാണെന്ന് സ്കാനിങ്ങില്‍ കണ്ടെത്തി
Kerala
• 2 days ago
80 ശതമാനം കിണറുകളും ബാക്ടീരിയയുടെ സാന്നിധ്യം മൂലം മലിനീകരിക്കപ്പെടുന്നു; വേണ്ടത് ജലസാക്ഷരത
Kerala
• 2 days ago