HOME
DETAILS
MAL
പണിമുടക്ക് ജനങ്ങള്‍ തള്ളിയെന്ന് ബി.ജെ.പി
backup
September 02 2016 | 19:09 PM
തിരുവനന്തപുരം: അനവസരത്തിലും അനാവശ്യവുമായി നടത്തിയ പണിമുടക്ക് ജനങ്ങള്‍ തള്ളിയ കാഴ്ചയാണ് രാജ്യമെമ്പാടും കണ്ടതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് . കേരളത്തില്‍ മാത്രമാണ് പണിമുടക്ക് ഭാഗികമായെങ്കിലും നടന്നത്. അതുതന്നെ സര്‍ക്കാര്‍ സ്പോണ്സര് ചെയ്തതിനാല്‍ ജനങ്ങള്‍ ഭീതിയോടെ വാഹനങ്ങള്‍ റോഡില്‍ ഇറക്കിയില്ലെന്നേയുള്ളൂ. ഗ്രാമപ്രദേശങ്ങളില്‍ ജനങ്ങള്‍ പണിമുടക്ക് ആഹ്വാനത്തെ അവഗണിച്ചു. കേരളത്തില്‍ ജോലി ചെയ്യാന്‍ തയാറായ ജീവനക്കാര്‍ക്ക് സംരക്ഷണം നല്കാന് പൊലിസ് തയാറായില്ലെന്ന പരാതി ഗൗരവമുള്ളതാണെന്നും പണിമുടക്കാനുള്ള അവകാശങ്ങളെപോലെ തന്നെ പണിചെയ്യാനുള്ള അവകാശവുമുണ്ടെന്നും കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."