HOME
DETAILS

പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാം ആരോഗ്യകരമായ ഈ ബദലുകള്‍

  
January 28 2025 | 11:01 AM

sugar-substitutes-that-will-change-your-lifestyle

രാവിലെ കുടിക്കുന്ന ചായയില്‍ തുടങ്ങുന്നതാണ് മലയാളികളുടെ പഞ്ചസാര ഉപയോഗം. ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് നാം പഞ്ചസാര ദിവസവും ഉപയോഗിക്കുന്നത്. പഞ്ചസാരയിലൂടെ 100 മുതല്‍ 150 കലോറിയിലധികം നമ്മുടെ ശരീരത്തില്‍ എത്താന്‍ പാടില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത്രയും കഷ്ടപ്പെട്ട് പഞ്ചസാര നമ്മളെന്തിനാണ് കഴിക്കുന്നത്. ഇതിനു ബദലായി പ്രകൃതിദത്തമായ ചില മധുരങ്ങളെ പരിചയപ്പെടാം. ദൈനംദിന ജീവിതത്തില്‍ ഇവ ഉപയോഗിക്കുന്നതിലൂടെ പ്രമേഹത്തെയും ഒരു പരിധിവരെ നമുക്ക് അകറ്റി നിര്‍ത്താവുന്നതാണ്. 

ശര്‍ക്കര 

38.jpeg

കരിമ്പില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന പ്രകൃതിദത്ത പഞ്ചസാരയാണ് ശര്‍ക്കര. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നത് തടയുന്ന ഇരുമ്പ്, നാരുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് ഇത്.

തേന്‍ 

honey-1296x728-header.webp

തേന്‍ ആന്റിഓക്സിഡന്റുകളും ആന്റി-മൈക്രോബയല്‍ ഗുണങ്ങളും കൊണ്ട് സമ്പുഷ്ടമാണ്. പ്രകൃതിദത്തമായതിനാല്‍ തന്നെ ആരോഗ്യത്തിന് ഏറെ ഗുണങ്ങളും ഇവ പ്രധാനം ചെയ്യുന്നുണ്ട്. തേനില്‍ 80 ശതമാനം പ്രകൃതിദത്ത പഞ്ചസാരയും 18 ശതമാനം വെള്ളവും ധാതുക്കള്‍, വിറ്റാമിന്‍, പ്രോട്ടീന്‍ എന്നിവ രണ്ടു ശതമാനവുമാണ് അടങ്ങിയിരിക്കുന്നത്. 

കോക്കോ ഷുഗര്‍

coconut-next-to-coconut-sugar-in-bowl-on-tree-stump.jpg

കോക്കോ ഷുഗറില്‍ കലോറി കുറവും ഇരുമ്പും സിങ്കും അടങ്ങിയിട്ടുണ്ട്. നാളികേര പഞ്ചസാര എന്നറിയപ്പെടുന്ന ഇത് തെങ്ങിന്‍ പൂക്കുല മുറിക്കുമ്പോള്‍ കിട്ടുന്ന നീരില്‍ നിന്നാണ് ഉണ്ടാക്കുന്നത്. 

മേപ്പിള്‍ സിറപ്പ് '

e100_1.png

മേപ്പിള്‍ മരങ്ങളുടെ നീരില്‍ നിന്ന് മേപ്പിള്‍ സിറപ്പ് വേര്‍തിരിച്ചെടുക്കുന്നു. ഇതില്‍ മഗ്‌നീഷ്യം, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്, കൂടാതെ കുറഞ്ഞ ഗ്ലൈസെമിക് സൂചികയുമുണ്ട്.

ഈത്തപ്പഴം 

dates-nutrition-facts-2000-367b6229847b4b9887d85b0946806035.jpg

ആന്റിഓക്സിഡന്റുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പുഷ്ടമായ ഉണങ്ങിയ ഈത്തപ്പഴം പ്രമേഹമുള്ളവര്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവര്‍ക്കും ഹൃദ്രോഗികള്‍ക്കും കഴിക്കാവുന്നതാണ്. വിറ്റാമിന്‍ ബി6, ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പര്‍, മാംഗനീസ്, അയണ്‍ എന്നിവയും ഈന്തപ്പഴത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. 

ഇതെല്ലാം പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാമെങ്കിലും പ്രത്യേകിച്ച് നിങ്ങളൊരു പ്രമേഹ രോഗിയാണെങ്കില്‍ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റേയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്താന്‍ ശ്രദ്ധിക്കുക. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"തങ്ങളുടെ ഭാഷ സംസാരിച്ചില്ലെങ്കിൽ പണമില്ല"; മുംബൈയിൽ പിസ്സ ഡെലിവറി ബോയോട് സ്ത്രീയുടെ ഡിമാൻഡ്

National
  •  15 hours ago
No Image

അബൂദബിയില്‍ ചട്ടലംഘനം നടത്തിയ അഞ്ച് ഭക്ഷ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

uae
  •  16 hours ago
No Image

ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 53 കാരന് ട്രിപ്പിൾ ജീവപര്യന്തം

Kerala
  •  16 hours ago
No Image

സുപ്രഭാതം എജ്യൂ എക്‌സ്‌പോ നാളെ

Kerala
  •  16 hours ago
No Image

2025ലെ സാലിക്കിന്റെ ലാഭത്തില്‍ വര്‍ധന; വര്‍ധനവിനു കാരണം പുതിയ ടോള്‍ ഗേറ്റുകളും നിരക്കിലെ മാറ്റവും

uae
  •  16 hours ago
No Image

കോഴിക്കോട് മുത്തപ്പൻ പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ; പുഴയിൽ കുടുങ്ങിയ ആളെ നാട്ടുകാർ രക്ഷപ്പെടുത്തി

Kerala
  •  16 hours ago
No Image

എന്റെ കേരളം പ്രദര്‍ശന വിപണന കലാമേള; പത്തനംതിട്ടയിൽ16 മുതല്‍

Kerala
  •  17 hours ago
No Image

ഭൂമിയിൽ നിന്ന് ഓക്സിജൻ അപ്രത്യക്ഷമാവും; മനുഷ്യനും മറ്റു ജീവിജാലങ്ങൾക്കും അതിജീവനം അസാധ്യമാകും; പുതിയ ഗവേഷണ റിപ്പോർട്ട്

International
  •  17 hours ago
No Image

അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ വെച്ച് റോഡ് മുറിച്ചുകടന്നാല്‍ 400 ദിര്‍ഹം പിഴ; നടപടികള്‍ കടുപ്പിച്ച് അബൂദബി പൊലിസ്

uae
  •  17 hours ago
No Image

വ്യാപക മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  17 hours ago