HOME
DETAILS
MAL
ആരോഗ്യ വകുപ്പിന്റെ പരിശോധന; മൂന്ന് സ്ഥാപനങ്ങള്‍ അടച്ചു പൂട്ടി
backup
September 02 2016 | 20:09 PM
പാലക്കാട്: ഹെല്‍ത്തി കേരള പരിപാടിയുടെ ഭാഗമായി ജില്ലയിലെ വിവിധ ഭക്ഷ്യോത്പാദന- വിതരണ സ്ഥാപനങ്ങളില്‍ ജില്ലാ മെഡിക്കല്‍ ഓഫിസറുടെ (ആരോഗ്യം ) നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ 1024 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 24650 രൂപ പിഴ ചുമത്തുകയും ചെയ്തു. മൂന്ന് സ്ഥാപനങ്ങള്‍ അടച്ചു പൂട്ടി.
ലൈസന്‍സ് ഇല്ലാത്ത 931 സ്ഥാപനങ്ങള്‍ക്കെതിരെയും , വൃത്തിഹീനവുമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്നതും , മാലിന്യ സംസ്കരണ സംവിധാനമില്ലാത്തതുമായ 93 സ്ഥാപനങ്ങള്‍ക്കെതിരെയുമാണ് നടപടി.
77 ടീമുകളിലായി 274 ജീവനക്കാരാണ് പരിശോധനയില്‍ പങ്കെടുത്തത്. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. കെ.പി. റീത്ത, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ. കെ.ആര്. ശെല്‍വരാജ്, ഡോ. ടി.കെ. അനൂപ് പരിശോധനയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."