HOME
DETAILS

ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പേ ഞെട്ടി ഓസ്‌ട്രേലിയ; വിരമിക്കൽ പ്രഖ്യാപിച്ച് സൂപ്പർതാരം

  
February 06, 2025 | 11:28 AM

marcus stonis retired from odi cricket before icc champions trophy

മെൽബൺ: ഓസ്‌ട്രേലിയൻ സ്റ്റാർ ഓൾ റൗണ്ടർ മർക്കസ് സ്റ്റോണിസ് ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായിട്ടാണ് താരത്തിന്റെ ഈ തീരുമാനം. ചാമ്പ്യൻസ് ട്രോഫിക്കുള്ള ഓസ്‌ട്രേലിയൻ സ്‌ക്വാഡിൽ സ്റ്റോണിസ് ഇടം നേടിയിരുന്നു. എന്നാൽ ഇപ്പോൾ താരത്തിന്റെ ഈ വിരമിക്കൽ പ്രഖ്യാപനം ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടിയായിരിക്കും നൽകുക. സ്റ്റോണിസിന് പകരക്കാരനായി ഓസ്‌ട്രേലിയ മറ്റൊരു താരത്തെ വൈകാതെ തന്നെ ടീമിൽ എത്തിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. 

ഓസ്‌ട്രേലിയക്കായി 2015ലാണ് സ്റ്റോണിസ് ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. കങ്കാരുപ്പടക്കൊപ്പം 74 മത്സരങ്ങളിൽ നിന്നും 1495 റൺസാണ് സ്റ്റോണിസ് അടിച്ചെടുത്തത്. ഒരു സെഞ്ച്വറിയും ആറ് അർദ്ധ സെഞ്ച്വറിയുമാണ് താരം നേടിയത്. ബൗളിങ്ങിൽ 5.99 എക്കണോമിയിൽ 48 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്. 

2025 ചാമ്പ്യൻസ് ട്രോഫി ടീമിൽ നിന്നും നേരത്തെ തന്നെ മൂന്ന് താരങ്ങൾ പുറത്തായിരുന്നു. മിച്ചൽ മാർഷും ജോഷ് ഹേസൽവുഡും ആണ് ആദ്യം പുറത്തായത്. ഇരുവരും പരുക്ക് മൂലമാണ് പുറത്തായത്. ക്യാപ്റ്റൻ പാറ്റ് കമ്മിൻസും ടൂർണമെന്റിൽ നിന്നും പുറത്താകലിന്റെ വക്കിലാണ്. താരത്തിന് ചാമ്പ്യൻസ് ട്രോഫി കളിക്കാൻ കഴിയുമോ എന്നത്  സംശയമായി നിലനിൽക്കുന്നതാണ്. 

ചാമ്പ്യൻസ് ട്രോഫി ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പത് വരെയാണ് നടക്കുന്നത്. ചാമ്പ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് ബിയിൽ ആണ് ഓസ്ട്രേലിയ ഇടം നേടിയിട്ടുള്ളത്. ഓസ്‌ട്രേലിയക്കൊപ്പം ഗ്രൂപ്പിൽ ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളുമാണ് ഉള്ളത്.

ഓസ്‌ട്രേലിയയുടെ ഗ്രൂപ്പ് മത്സരങ്ങൾ

ഫെബ്രുവരി 22- ഓസ്‌ട്രേലിയ vs ഇംഗ്ലണ്ട്

ഫെബ്രുവരി 25-ഓസ്‌ട്രേലിയ vs സൗത്ത് ആഫ്രിക്ക

ഫെബ്രുവരി 28-ഓസ്‌ട്രേലിയ vs അഫ്ഗാനിസ്ഥാൻ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിന്റർ സീസൺ ആരംഭിച്ചു; ബാല്‍ക്കണികളും മുറ്റവും അലങ്കരിച്ച് യുഎഇയിലെ കുടുംബങ്ങള്‍

uae
  •  10 hours ago
No Image

എസ്.ഐ.ആര്‍ ജോലി സമ്മര്‍ദ്ദം പരിഹരിക്കണം; കൊല്‍ക്കത്തയില്‍ ബിഎല്‍ഒമാരുടെ കൂറ്റന്‍ റാലി 

National
  •  10 hours ago
No Image

രക്തസാക്ഷി ദിനം: ആചാരങ്ങൾക്കുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി യുഎഇ

uae
  •  10 hours ago
No Image

പൊലിസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടി: വ്യാജ പരാതിക്കാരിയായ സ്പാ ജീവനക്കാരി അറസ്റ്റിൽ; എസ്ഐ ഒളിവിൽ

crime
  •  10 hours ago
No Image

വിജയ്‌യെ വിമര്‍ശിച്ച യൂട്യൂബര്‍ക്ക് മര്‍ദ്ദനം; നാല് ടിവികെ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ 

National
  •  11 hours ago
No Image

പ്രതീക്ഷയുടെ നെറുകൈയില്‍ ഒമാന്‍ സാറ്റ്1

oman
  •  11 hours ago
No Image

നരഭോജിക്കടുവയുടെ ആക്രമണം; നീലഗിരിയിൽ 65-കാരിയെ കൊന്ന് ശരീരഭാഗങ്ങൾ ഭക്ഷിച്ചു

National
  •  11 hours ago
No Image

ആകാശത്ത് ചാരമേഘം; കണ്ണൂർ-അബൂദബി ഇൻഡിഗോ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു

uae
  •  11 hours ago
No Image

പാസ്‌പോര്‍ട്ട് പുതുക്കാതെ ഇന്ത്യന്‍ എംബസി; കുവൈത്തില്‍ കുടുങ്ങി പ്രവാസി

Kuwait
  •  11 hours ago
No Image

ഫ്ലാറ്റിൽ കോളേജ് വിദ്യാർത്ഥിനി മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനായി തിരച്ചിൽ

crime
  •  11 hours ago