HOME
DETAILS
MAL
ഫഹാഹീൽ - ദാറു തഅലീമുൽ ഖുർആൻ മദ്രസ പിക്നിക് സംഘടിപ്പിക്കുന്നു
February 06, 2025 | 2:03 PM
കുവൈത്ത് സിറ്റി: ഫഹാഹീൽ - ദാറു തഅലീമുൽ ഖുർആൻ മദ്രസ കമ്മിറ്റി 'എക്സ്പ്ലോനിക്' എന്ന പേരിൽ പിക്നിക് സംഘടിപ്പിക്കുന്നു. കബ്ദ് - മാർബില്ല പാർക്കിൽ ഫെബ്രുവരി 7 വെള്ളിയാഴ്ച്ച 9.30 മുതൽ ആരംഭിക്കുന്ന പരിപാടിയിൽ മദ്രസ്സ വിദ്യാർത്ഥികൾക്കുവേണ്ടി വിവിധ മത്സരങ്ങൽ നടക്കും.
ഫഹാഹീൽ, മംഗഫ്, അബുഹലീഫ, മഹ്ബൂല, ഫിന്താസ് ഭാഗങ്ങളിൽ നിന്ന് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി പ്രത്യേക വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. പിക്നിക്കിന്റെ ഭാഗമായി 4 ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ ഒരുക്കിയിട്ടുണ്ട്. രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണിവരെയാണ് പരിപാടി. കുവൈത്തിലെ സമസ്തയുടെ മദ്റസകളിലൊന്നായ ദാറു തഅലീമുൽ ഖുർആൻ മദ്രസ -വെള്ളി, ശനി ദിവസങ്ങളിലാണ് പ്രവർത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."