കോയാലി മാസ്റ്ററുടെ വിയോഗം നാടിന്റെ നൊമ്പരമായി
ഇയ്യാട്: ദീര്‍ഘകാലം ഇയ്യാട് എം.ഐ.യു.പി സ്‌കൂള്‍ പ്രധാനാധ്യാപകനായും ഇയ്യാട് മുനീറുല്‍ ഇസ്‌ലാം സംഘം മഹല്ല് സെക്രട്ടറിയായും ഉണ്ണിക്കുളം ഗ്രാമ പഞ്ചായത്ത് മെമ്പറായും വ്യാപാരിയായും പ്രവര്‍ത്തിച്ച പേടങ്ങല്‍ കോയാലി മാസ്റ്ററുടെ വിയോഗം നാടിന്റെ നൊമ്പരമായി. ഇയ്യാടിന്റെ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക രംഗങ്ങളിലെ നിറ സാനിദ്ധ്യമായിരുന്നു അദ്ദേഹം. അധ്യാപക ജീവിതത്തിനു ശേഷം പൊതു രംഗത്ത് ശ്രദ്ധയൂന്നി പ്രവര്‍ത്തിച്ച ഇദ്ദേഹം നാടിന്റെ എല്ലാ ചലനങ്ങള്‍ക്കും മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചു. എണ്‍പതുകള്‍ക്കൊടുവില്‍ മഹല്ല് ജമാഅത്തിലുണ്ടായ കലാപ കലുഷിത സാഹചര്യങ്ങളിലും മഹല്ല് ജമാഅത്തിനെ പൂര്‍ണ്ണമായും സമസ്തക്ക് കീഴില്‍ കൊണ്ടുവരുന്നതിലും നേതൃപരമായ പങ്കു വഹിച്ചു.
ഏറ്റെടുക്കുന്ന കാര്യങ്ങള്‍ കാര്യക്ഷമമായും കൃത്യനിഷ്ടമായും ചെയ്തു തീര്‍ക്കുന്നതില്‍ കണിശത പ്രകടിപ്പിച്ചിരുന്ന ഇദ്ദേഹത്തിന്റെ പല രീതികളും പൊതു പ്രവര്‍ത്തകര്‍ക്ക് അനുകരണീയ മാതൃകകകളായിരുന്നു. മരിക്കുന്ന നിമിഷം വരെയും കര്‍മ രംഗത്തു നിലയുറപ്പിച്ച ഇദ്ദേഹത്തിന്റെ മരണ വാര്‍ത്തയറിഞ്ഞു വസതയിലും പള്ളിയിലും നൂറുക്കണക്കിന് ആളുകളെത്തി. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ.കെ ഇബ്രാഹീം മുസ്‌ലിയാര്‍, അഹമ്മദ് കുട്ടി ഉണ്ണികുളം, നാസര്‍ എസ്‌റ്റേറ്റ് മുക്ക് തുടങ്ങിയവര്‍ വസതി സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."