HOME
DETAILS

കോഴിക്കോട് നിന്ന് 255 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

  
Ajay
February 07 2025 | 15:02 PM

Youth arrested with 255 grams of MDMA from Kozhikode

കോഴിക്കോട്: ബെംഗളൂരുവില്‍ നിന്ന് ടൂറിസ്റ്റ് ബസ്സില്‍ എത്തിച്ച 255 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി. കണ്ണൂര്‍ മാതമംഗലം സ്വദേശി തായ്‌ട്ടേരി കളരിക്കണ്ടി ഹൗസില്‍ കെകെ മുഹമ്മദ് ഷഫീഖ് (37) ആണ് പിടികൂടിയത്. കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍റിന് സമീപത്തെ രാജാജി ജംഗ്ഷന്‍ പരിസരത്ത് വച്ചാണ് ഷഫീഖിനെ അറസ്റ്റ് ചെയ്തത്. 

ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയാ സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെഎ ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമും നടക്കാവ് എസ്‌ഐ ലീല വേലായുധന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേര്‍ന്നാണ് മുഹമ്മദ് ഷഫീഖിനെ വലയിലാക്കിയത്.

അതിനിടെ എറണാകുളത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് പിടികൂടി. പറവൂർ കടുങ്ങലൂർ സ്വദേശികളായ ഷമീർ (46 വയസ്), നിഷാദ് (36 വയസ്) എന്നിവരാണ് 6.34 ഗ്രാം എംഡിഎംഎ, 8 ഗ്രാമോളം കഞ്ചാവ് എന്നിവയുമായി അറസ്റ്റിലായത്. ടാക്സി ഓടിക്കുന്നത്തിൻ്റെ മറവിലാണ് വിദ്യാർത്ഥികളേയും ചെറുപ്പക്കാരെയും കേന്ദ്രീകരിച്ച് പ്രതികൾ മയക്കുമരുന്ന് കച്ചവടം നടത്തിവന്നിരുന്നത്. എറണാകുളം എക്സൈസ് എൻഫോഴ്സ്മെൻ്റ്  & ആൻ്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ  കെ.പി.പ്രമോദും പാർട്ടിയും ചേർന്നാണ് പ്രതികളെ പിടികൂടിയത്. 

Youth arrested with 255 grams of MDMA from Kozhikode



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയില്‍ സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു: വ്യാജ ഇമെയിലുകള്‍ക്കെതിരെ മുന്നറിയിപ്പ്

uae
  •  12 minutes ago
No Image

ദുബൈയിലെ ഈ പ്രദേശങ്ങളില്‍ ഇ-ബൈക്കുകളും ഇ-സ്‌കൂട്ടറുകളും നിരോധിച്ചു; യുവാക്കളുടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമെന്ന് താമസക്കാര്‍

uae
  •  28 minutes ago
No Image

കൊച്ചി ലഹരി കേസ്: റിൻസിയുടെ സിനിമാ ബന്ധങ്ങൾ പൊലീസിനെ ഞെട്ടിച്ചു, നാല് താരങ്ങളെ ഫോണിൽ വിളിച്ച് വിവരം തേടി പൊലീസ്

Kerala
  •  an hour ago
No Image

ബിഹാറില്‍ ബി.ജെ.പി നേതാവിനെ വെടിവെച്ചു കൊന്നു; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

National
  •  an hour ago
No Image

ജമാഅത്തെ ഇസ്‌ലാമി സത്യസന്ധമല്ല, അമീർ നുണ പറയരുത്; രൂക്ഷ വിമർശനവുമായി ജമാഅത്ത് മുൻ ശൂറ അംഗം ഖാലിദ് മൂസ നദ്‌വി

Kerala
  •  an hour ago
No Image

'വേനല്‍ച്ചൂട് ഉയരുന്നു, കുട്ടികളെ വാഹനത്തില്‍ ഒറ്റയ്ക്കാക്കരുത്'; മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്

uae
  •  2 hours ago
No Image

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ യുഎസില്‍ എട്ട് ഇന്ത്യക്കാര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ എന്‍ഐഎ തിരയുന്ന പിടികിട്ടാപ്പുള്ളികളും

International
  •  2 hours ago
No Image

ഇസ്‌റാഈല്‍ സൈന്യത്തെ വിറപ്പിച്ച് ഹമാസ് പോരാളികള്‍; തിരിച്ചടികളില്‍ നിരവധി സൈനികര്‍ക്ക് പരുക്ക്, ടാങ്കുകളും തകര്‍ത്തു

International
  •  2 hours ago
No Image

മരിച്ച സ്ത്രീയെ ജീവിപ്പിക്കാൻ ചാണകത്തിൽ കുഴിച്ചിട്ടു; 24 മണിക്കൂർ കഴിഞ്ഞിട്ടും ജീവൻ വന്നില്ല, വ്യാജ ബാബയെ കയേറ്റം ചെയ്ത് നാട്ടുകാർ

National
  •  2 hours ago
No Image

സമുദ്ര സമ്പത്തിന് പുതുജീവന്‍ നല്‍കി ദുബൈയിലെ കൃത്രിമ പവിഴപ്പുറ്റുകള്‍

uae
  •  2 hours ago