നെല്‍കൃഷി വ്യാപന ലക്ഷ്യവുമായി തൊഴിലുറപ്പ് തൊഴിലാളികള്‍
കരുളായി: നെല്‍കൃഷിയെ പരിപോഷിപ്പിക്കുന്നതിനായി തൊഴിലുറപ്പ് ജീവനക്കാരെയിറക്കാന്‍ കരുളായി ഗ്രാമപഞ്ചായത്തില്‍ പദ്ധതിയായി. തൊഴിലാളികളെ കിട്ടാത്തതിനാല്‍ കര്‍ഷകര്‍ നെല്‍കൃഷിയില്‍ നിന്നും വര്‍ഷന്തോറും കൊഴിഞ്ഞുപോവുന്നത് തടയുന്നതിനാണ് വിവിധ പദ്ധതികള്‍ തൊഴിലുറപ്പു തൊഴിലാളികളെ ഉപയോഗിച്ച് നടപ്പാക്കുന്നത്.
കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ കരുളായി ഗ്രാമപഞ്ചായത്തില്‍ നെല്‍കര്‍ഷകരുടെ എണ്ണത്തില്‍ വന്‍കുറവാണ് ഉ@ായിട്ടുള്ളത്. ഈ സഹചര്യത്തിലാണ് കരുളായി കൃഷി ഓഫിസര്‍ അജിത്ത് സിംഗിന്റെയും ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും തൊഴിലുറപ്പ് ജീവനക്കാരെയും ഉള്‍പെടുത്തി ആലോചനയോഗം ചേരുകയും തൊഴിലുറപ്പ് തൊഴിലാളികളെ നെല്‍കൃഷിക്കായി ഉപയോഗിക്കാന്‍ തീരുമാനമായത്.
ര@ാം ഘട്ട കൃഷി നടപ്പാക്കുന്നതിന്റെ മുന്നോടിയായുള്ള പ്രവര്‍ത്തിയാണ് ഇപ്പോള്‍ തൊഴിലാളികളെടുക്കുന്നത്. പ്രവര്‍ത്തിയുടെ ആദ്യഘട്ടത്തില്‍ വരമ്പെടുക്കലും ശേഷം എം.കെ.എസ്.പി ഞാറ് നടീലും നടത്തും. ഈ രീതിയില്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡിലും തരിശ്ശായി കിടക്കുന്ന പാടശേഖരങ്ങള്‍ കൃഷിക്കായി തൊഴിലുറപ്പ് പ്രവര്‍ത്തകരെ ഉപയോഗിച്ച് തിട്ടപെടുത്തും. ജൈവ നെല്ലുല്‍പ്പാദനത്തില്‍ വന്‍ മുന്നേറ്റം സൃഷിടിക്കാന്‍ ഈ തരത്തില്‍ കഴിയുമെന്നാണ് പ്രതീക്ഷ.
പഞ്ചായത്ത് തല കൃഷി നിലമൊരുക്കല്‍ പ്രവര്‍ത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി അസൈനാര്‍ വരമ്പെടുത്ത് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചയാത്ത് വൈസ് പ്രസിഡന്റ് കെ ഷെരീഫ, പി സുനീര്‍, കെ ഉഷ, ഷീബ പൂഴിക്കുത്ത്, കൃഷി ഓഫിസര്‍ അജിത്ത് സിംഗ് എന്നിവരും മറ്റ് ഗ്രാമപഞ്ചയാത്ത് അംഗങ്ങളും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."