HOME
DETAILS

വിദേശികൾക്കും ഇനി ഒമാനി പൗരത്വം ലഭിക്കും; നടപടികൾ പരിഷ്കരിച്ച് സുൽത്താൻ; കൂടുതലറിയാം

  
February 10 2025 | 12:02 PM

Oman to Grant Citizenship to Foreigners Streamlines Procedures

മസ്കത്ത്: ഒമാനി പൗരത്വം നേടുന്നതിനുള്ള നടപടികൾ പരിഷ്കരിച്ച് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് ഉത്തരവിറക്കി. 2014ലെ ഒമാനി പൗരത്വ നിയമവും രാജ്യത്തിന്റെ അടിസ്ഥാന നിയമവും പുനഃപരിശോധിച്ചതിന് ശേഷം പൊതുതാത്പര്യവും കൂടി മുൻനിർത്തിയാണ് ഉത്തരവ് പ്രഖ്യാപിച്ചത്.  

ആഭ്യന്തര മന്ത്രാലയത്തിലാണ് പൗരത്വ വിഷയങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകൾ സമർപ്പിക്കേണ്ടത്. മന്ത്രാലയം അപേക്ഷകൾ പഠിക്കുകയും ചട്ടങ്ങളിൽ പ്രതിപാദിച്ച നടപടിക്രമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ച് തീരുമാനമെടുക്കുകയും ചെയ്യും. അതേസമയം, കാരണങ്ങൾ വ്യക്തമാക്കാതെ ഏതൊരു അപേക്ഷയും മന്ത്രാലയം തള്ളാം.

പൗരത്വ വിഷയങ്ങളം അതുമായി ബന്ധപ്പെട്ട തർക്കങ്ങളും പരിഗണിക്കാനുള്ള അധികാരം കോടതികൾക്കില്ല. ഒമാനി പൗരത്വത്തോടൊപ്പം മറ്റൊരു പൗരത്വം അനുവദനീയമല്ല; പിതാവ് പൗരത്വം ഉപേക്ഷിക്കുന്നത് കാരണം പ്രായപൂർത്തിയാകാത്തവർക്ക് ഒമാനി പൗരത്വം നഷ്‌ടപ്പെടുന്ന സ്‌ഥിതിയുണ്ടാകില്ല.

ആഭ്യന്തര മന്ത്രിയുടെ ശുപാർശ പ്രകാരം ഒമാനി പൗരത്വം നൽകാനും പിൻവലിക്കാനും എടുത്തുമാറ്റാനും പുനഃസ്‌ഥാപിക്കാനും സാധിക്കും. ഒമാനി പൗരത്വം ലഭിച്ചതോ പുനഃസ്‌ഥാപിക്കപ്പെട്ടതോ ആയ വ്യക്തികൾ നിയമങ്ങളും ചട്ടങ്ങളും പ്രകാരമുള്ള പൗരാവകാശങ്ങൾക്ക് അർഹരായിരിക്കും. പൗരത്വം നൽകിയെന്നോ പുനഃസ്‌ഥാപിച്ചെന്നോയുള്ള രാജകീയ ഉത്തരവ് നിലവിൽ വരുന്ന തീയതി മുതലാണ് ഇതിന് അർഹതയുണ്ടാകുക. 
അതേസമയം, നിയമത്തിലെ വ്യവസ്‌ഥകൾ അനുസരിച്ച് ഒന്നിലേറെ തവണ ഒമാനി പൗരത്വം നൽകില്ല.

നിയമപ്രകാരം ഒരാൾ യഥാർഥ ഒമാനിയാകുന്നതിന് ആവശ്യമായ വ്യവസ്‌ഥകൾ

ഒമാനി പിതാവിന് സുൽത്താനേറ്റിലോ വിദേശത്തോ ജനിച്ച വ്യക്തി, ഒരു ഒമാനി പിതാവിന് വിദേശത്തോ സുൽത്താനേറ്റിലോ ജനിച്ച ഒരു ചെറുമകന്റെ മുത്തച്‌ഛൻ ഒമാനി പൗരത്വം അപേക്ഷ പ്രകാരം നേടിയെടുത്തതാണെങ്കിൽ ചെറുമകന് 50 വയസ്സായാലാണ് സ്വാഭാവിക പൗരത്വം ലഭിക്കുക.

ഒമാനിയോ അല്ലാത്തതോ ആയ മാതാവിന് ജനിക്കുകയും പിതാവ് യഥാർഥ ഒമാനിയുമാകുകയും മകന് രാജ്യമില്ലാത്ത സാഹചര്യവുമാണെങ്കിൽ പൗരത്വം ലഭിക്കാൻ സാധ്യതയുണ്ട്. ആദരവും വിശ്വാസവും ലംഘിക്കുന്ന കുറ്റത്തിനോ അന്തിമ പിഴക്ക് നേരത്തേ ശിക്ഷിക്കപ്പെടരുത്. അതേസമയം, നിലവിൽ ഏതെങ്കിലും രാജ്യത്തിന്റെ പൗരത്വം ഉപേക്ഷിക്കാനുള്ള ആഗ്രഹം രേഖാമൂലം പ്രഖ്യാപിക്കേണ്ടതുണ്ട്.

വിദേശിക്ക് ഒമാനി പൗരത്വത്തിന് അപേക്ഷിക്കാനുള്ള വ്യവസ്ഥകൾ

1. 15 വർഷത്തിൽ കൂടുതൽ കാലയളവ് സുൽത്താനേറ്റിൽ നിയമവിധേയവും തുടർച്ചയായതുമായ താമസം ഉണ്ടെങ്കിൽ അപേക്ഷിക്കാം. ഒരു വർഷം 90 ദിവസത്തിൽ കൂടാത്ത കാലയളവിൽ രാജ്യത്തിന് പുറത്താണെങ്കിലും തുടർച്ചയായ താമസം എന്ന വ്യവസ്ഥയെ ബാധിക്കില്ല.
2. അറബി വായിക്കുകയും എഴുതുകയും ചെയ്യുക.
3. നല്ല സ്വഭാവം നല്ല പെരുമാറ്റം.
4. വിശ്വാസവും ആദരവും ഇല്ലാതാക്കുന്ന കുറ്റത്തിന് മുൻപ് ശിക്ഷിക്കപ്പെട്ടവരാവരുത്.
5. നല്ല ആരോഗ്യവാനാും, ചട്ടങ്ങളിൽ പ്രതിപാദിച്ച പകർച്ചവ്യാധികളുമുണ്ടാകരുത്.
6. തന്റെയും ആശ്രിതരുടെയും ആവശ്യങ്ങൾ നിറവേറ്റാനാവശ്യമായ നിയമാനുസൃത വരുമാന സ്രോതസ്സ്.
7. രാജ്യത്ത് ജനിക്കുകയോ സാധാരണ താമസം ഇവിടെയോയുള്ള പ്രായപൂർത്തിയാകാത്തവർക്ക് പിതാവിന് അനുസരിച്ച് ഒമാനി പൗരത്വം ഉണ്ടാകും.

സ്വന്തമായോ മറ്റൊരാൾക്കോ വേണ്ടിയുള്ള പൗരത്വത്തിനായി അപേക്ഷിക്കാനോ, പൗരത്വം ത്യജിക്കാനോ, അധികൃതർക്ക് തെറ്റായ വിവരങ്ങൾ നൽകുകയോ തെറ്റായ രേഖകൾ സമർപ്പിക്കുകയോ ചെയ്താൽ പരമാവധി മൂന്ന് വർഷം വരെ ജയിൽ ശിക്ഷ ലഭിക്കും. കൂടാതെ, 5000 മുതൽ 10,000 ഒമാനി റിയാൽ വരെ പിഴ ഈടാക്കും. അല്ലെങ്കിൽ ഈ രണ്ട് ശിക്ഷയിൽ ഏതെങ്കിലും ഒന്ന് ലഭിക്കും.

In a significant move, Oman has announced plans to grant citizenship to foreigners, simplifying the procedures to attract talented individuals and boost economic growth.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ച കണ്ണൂർ സ്വദേശി അറസ്റ്റിൽ

crime
  •  12 hours ago
No Image

ഗസ്സയിൽ ജനനം തടയുന്നത് അടക്കമുള്ള ക്രൂര നടപടികൾ; ഇസ്റാഈലിന്റെ കരയാക്രമണത്തിൽ 68 പേർ കൊല്ലപ്പെട്ടു; ​കൂട്ട പലായനത്തിന് ഒരുങ്ങി ജനത

International
  •  12 hours ago
No Image

അവധിക്കാലത്തിന് ശേഷം സ്കൂളുകൾ തുറന്നു; കാലുകുത്താനിടമില്ലാതെ കുവൈത്തിലെ റോഡുകൾ

Kuwait
  •  12 hours ago
No Image

കെഎസ്ഇബി ജീവനക്കാർ പണിമുടക്കി; തൃശ്ശൂർ നഗരം ഇരുട്ടിൽ, സർക്കാരിനെതിരെ മേയർ

Kerala
  •  12 hours ago
No Image

മാനന്തവാടിയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർണായകം

crime
  •  13 hours ago
No Image

ഭക്ഷണപ്രേമികളെ, ഒരുങ്ങിക്കൊള്ളൂ! നാവിൽ കൊതിയൂറും രുചി വൈവിധ്യങ്ങളുമായി മിഷെലിൻ ഗൈഡ് ഫുഡ് ഫെസ്റ്റിവൽ 2025 നവംബർ 21 മുതൽ 23 വരെ

uae
  •  13 hours ago
No Image

പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ

Kerala
  •  13 hours ago
No Image

ഈ ദിവസം മുതൽ ഏഷ്യയിലെ പ്രമുഖ ലക്ഷ്യ സ്ഥാനത്തേക്ക് സർവിസ് ആരംഭിച്ച് എയർ അറേബ്യ

uae
  •  13 hours ago
No Image

സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഓഫീസറുടെ ശബ്ദരേഖ പുറത്ത്; പരാതി പിൻവലിക്കാൻ സമ്മർദം

Kerala
  •  14 hours ago
No Image

''തനിക്ക് മര്‍ദ്ദനമേറ്റത് സ്റ്റാലിന്റെ റഷ്യയില്‍ വച്ചല്ല, നെഹ്‌റുവിന്റെ ഇന്ത്യയില്‍വെച്ചാണ്''; മറുപടിയുമായി മുഖ്യമന്ത്രി

Kerala
  •  15 hours ago