HOME
DETAILS

കൊല്ലം മേയര്‍ പ്രസന്ന ഏണെസ്റ്റ് രാജിവച്ചു

  
Web Desk
February 10, 2025 | 12:11 PM

kollam-mayor-resignation-latest

കൊല്ലം: കൊല്ലം കോര്‍പ്പറേഷന്‍ മേയര്‍ പ്രസന്ന ഏണെസ്റ്റ് രാജിവച്ചു. പദവി ഒഴിഞ്ഞത് പാര്‍ട്ടി നിര്‍ദേശപ്രകാരമാണെന്ന് പ്രസന്ന ഏണെസ്റ്റ് പറഞ്ഞു. അവസാന ഒരു വര്‍ഷം മേയര്‍ സ്ഥാനം സിപിഐക്കെന്നായിരുന്നു മുന്നണിയിലെ ധാരണ. കാലാവധി കഴിഞ്ഞിട്ടും പ്രസന്ന ഏണസ്റ്റ് മേയര്‍ സ്ഥാനം ഒഴിയാത്തതില്‍ സിപി ഐ പ്രതിഷേധത്തിലായിരുന്നു.

പലവട്ടം ഇക്കാര്യം മുന്നണിയില്‍ ഉന്നയിച്ചിട്ടും ഫലം കാണാതെ വന്നതോടെ ഡെപ്യൂട്ടി മേയര്‍ സ്ഥാനവും രണ്ട് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങളും സിപിഐ രാജിവെച്ചിരുന്നു. ഫെബ്രുവരി അഞ്ചിനായിരുന്നു സ്ഥാനങ്ങള്‍ സിപിഐ അംഗങ്ങള്‍ രാജിവെച്ചത്. അന്ന് തന്നെ ഫെബ്രുവരി പത്തിന് താന്‍ സ്ഥാനമൊഴിയുമെന്ന് പ്രസന്ന ഏണസ്റ്റ് വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരമാണ് ഇന്നത്തെ രാജി. രാജി സമര്‍പ്പിക്കല്‍ ചടങ്ങില്‍ നിന്ന് സിപിഐ അംഗങ്ങള്‍ വിട്ടുനിന്നിരുന്നു. 

അതേസമയം രണ്ട് മൂന്ന് ആഴ്ച്ചകള്‍ക്കുള്ളില്‍ മേയര്‍ തെരഞ്ഞെടുപ്പും ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പും വരുമെന്നാണ് സൂചന. മുന്നണി ധാരണ പ്രകാരം സിപിഐ മേയര്‍ സ്ഥാനവും സിപിഎം ഡെപ്യൂട്ടി മേയര്‍ വഹിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കടബാധ്യതയെത്തുടർന്ന് ആത്മഹത്യയെന്നു കുറിപ്പ്; ഭാരതപ്പുഴയിലേക്ക് ചാടിയെന്നു പറഞ്ഞ് നാടുവിട്ട യുവാവിനെ ബെംഗളൂരുവിൽ കണ്ടെത്തി

Kerala
  •  a month ago
No Image

വെടിനിര്‍ത്തല്‍ ലംഘിച്ച് നരവേട്ട തുടരുന്ന ഇസ്‌റാഈല്‍; വീടിന്റെ ശേഷിപ്പുകള്‍ തേടി മടങ്ങുന്നവരേയും കൊന്നൊടുക്കുന്നു, ഇതുവരെ കൊല്ലപ്പെട്ടത് 28 പേര്‍

International
  •  a month ago
No Image

വീണ്ടും അത്ഭുത നേട്ടം; എംഎൽഎസിൽ ചരിത്രം കുറിച്ച് മെസി

Football
  •  a month ago
No Image

യുഎഇയിലെ ഇന്നത്തെ സ്വര്‍ണം, വെള്ളി നിരക്ക്; ദിര്‍ഹം - രൂപ വിനിമയ നിരക്കും പരിശോധിക്കാം | UAE Market on October 19

uae
  •  a month ago
No Image

കഴക്കൂട്ടത്തെ ​ഹോസ്റ്റൽ പീഡനം: പ്രതിയെ തമിഴ്നാട്ടിൽ നിന്ന് പിടികൂടി

Kerala
  •  a month ago
No Image

പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന്റെ പേരില്‍ ഭാര്യയ്ക്ക് ക്രൂരമര്‍ദ്ദനം; കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

തിരിച്ചുവരവിൽ രാജാവ് വീണു; സച്ചിൻ ഒന്നാമനായ തിരിച്ചടിയുടെ ലിസ്റ്റിൽ നാലാമതായി കോഹ്‌ലി

Cricket
  •  a month ago
No Image

അജ്മാനിലെ മസ്ഫൂത്തിന് യുഎന്നിന്റെ 'മികച്ച ടൂറിസ്റ്റ് ഗ്രാമം' അവാര്‍ഡ്

uae
  •  a month ago
No Image

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയിലേക്ക്, ഒറ്റരാത്രിയില്‍ ഉയര്‍ന്നത് ഏഴടി; ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും

Kerala
  •  a month ago
No Image

'ഹിജാബ് ധരിച്ചതിന്റെ പേരില്‍ സ്‌കൂള്‍ പ്രിന്‍സിപ്പളും പി. ടി. എ പ്രസിഡന്റും സ്വീകരിച്ച സമീപനം ഭയപ്പെടുത്തുന്നത്' പള്ളുരുത്തി സ്‌കൂളില്‍ നിന്ന് രണ്ട് കുട്ടികള്‍ കൂടി ടി.സി വാങ്ങുന്നു

Kerala
  •  a month ago