
പലചരക്ക് കടകളിലും, സെൻട്രൽ മാർക്കറ്റുകളിലും ഇനി പുകയില ഉൽപന്നങ്ങൾ വേണ്ട; പുതിയ നിയമവുമായി സഊദി

ജിദ്ദ: പുകയില ഉൽപന്നങ്ങളുടെ വിൽപനയ്ക്ക് നിയന്ത്രണമേർപ്പെടുത്താനൊരുങ്ങി സഊദി അറേബ്യ. പലചരക്ക് കടകൾ (ബഖാല), സെൻട്രൽ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ പുകയില ഉൽപന്നങ്ങൾ വിൽക്കുന്നത് നിരോധിക്കാനാണ് സഊദി മുനിസിപ്പാലിറ്റി ആൻഡ് ഹൗസിങ് മന്ത്രാലയത്തിന്റെ നിർദേശം. കരട് അന്തിമ രൂപത്തിലാക്കുന്നതിന് മുമ്പ് പൊതുജനങ്ങളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും അറിയാനായി മന്ത്രാലയം പബ്ലിക് സർവേ പ്ലാറ്റ്‌ഫോമായ ഇസ്തിത്‌ലയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പുകയില ഉൽപന്നങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട നിരവധി നിയന്ത്രണങ്ങൾ കരട് നിയമങ്ങളിൽ ഉൾപ്പെടുന്നു. ഇതനുസരിച്ച്, പുകയില ഉൽപന്നങ്ങളുടെ വിൽപ്പന സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (SFDA) പുറപ്പെടുവിച്ച സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷനുകൾ പാലിക്കണം. പുകയില ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് കാണാൻ കഴിയാത്ത രീതിയിൽ അടച്ച അറകളിൽ സൂക്ഷിക്കണം. 18 വയസ്സിൽ താഴെയുള്ളവർക്ക് പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വിൽപനക്കാർ ഉപഭോക്താക്കളുടെ പ്രായം ഉറപ്പുവരുത്തണം. കൂടാതെ, പുകയില ഉൽപന്നങ്ങളുടെ പരസ്യം ചെയ്യാനോ പ്രചരിപ്പിക്കാനോ പാടില്ല, സ്‌ഥാപനങ്ങളിലെ ജീവനക്കാരും ഉപഭോക്‌താക്കളും പുകവലിക്കരുത്. പുകവലിയുടെ ദോഷങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ബോർഡ് സ്ഥാപിക്കണം ഇതിൽ "പുകവലി, പുകയില ഉൽപ്പന്നങ്ങൾ വായ, ശ്വാസകോശം, ഹൃദയം, ധമനികളിലെ രോഗങ്ങൾക്കും, കാൻസറിനും പ്രധാന കാരണമാണ്" എന്ന മുന്നറിയിപ്പ് വാക്യവും പുകവലി വിരുദ്ധ നിയമത്തിൽ വ്യക്തമാക്കിയിരിക്കുന്ന പ്രായത്തിന് താഴെയുള്ള ആർക്കും പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നത് നിരോധിക്കുന്നു ഒരു വാക്യവും ഉണ്ടായിരിക്കണം.
കടകളിൽ എനർജി ഡ്രിങ്കുകൾ മറ്റു പാനീയങ്ങളിൽ നിന്ന് മാറ്റി പ്രദർശിപ്പിക്കണം. കൂടാതെ, 16 വയസ്സിൽ താഴെയുള്ളവർക്ക് എനർജി ഡിങ്കുകൾ വിൽക്കാൻ പാടില്ല. ഹോം ഡെലിവറി നടത്തുന്നവർക്ക് ഇതിനായി അനുമതി പ്രത്യേക ഉണ്ടായിരിക്കണമെന്നും കരട് നിയമത്തിൽ പറയുന്നു.
കൂടാതെ, ജീവനക്കാർക്ക് പകർച്ചവ്യാധികൾ ഉണ്ടാകാൻ പാടില്ല അധവാ രോഗലക്ഷണങ്ങൾ കണ്ടാൽ ജീവനക്കാരെ ജോലിയിൽ നിന്ന് മാറ്റണം എന്നിങ്ങനെ നിർദേശങ്ങൾ നീളുന്നു.വയറിളക്കം, പനി, ഛർദ്ദി തുടങ്ങിയ പകർച്ചവ്യാധികളുമായി ബന്ധപ്പെട്ട ഏതെങ്കിലും രോഗലക്ഷണങ്ങൾ കാണിക്കുകയോ കോളറ, ഹെപ്പറ്റൈറ്റിസ്, ടൈഫോയിഡ് തുടങ്ങിയ രോഗങ്ങളിൽ ഒന്ന് ബാധിച്ചതായി കണ്ടെത്തുകയോ ചെയ്താൽ തൊഴിലാളിയെ ജോലിയിൽ നിന്ന് തടയാൻ ഭക്ഷ്യ സ്ഥാപനം ബാധ്യസ്ഥനാണെന്നും കരട് നിയമങ്ങൾ ചൂണ്ടിക്കാട്ടി.
Saudi Arabia has introduced a new law prohibiting the sale of tobacco products in grocery stores and central markets aiming to reduce smoking rates and promote public health
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കൊണ്ടോട്ടിയില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച മൂന്നു യുവാക്കള്‍ അറസ്റ്റില്‍
Kerala
• 2 days ago
പഞ്ചായത്ത് അംഗവും മാതാവും ആത്മഹത്യ ചെയ്ത നിലയിൽ; കള്ളക്കേസിൽ കുടുക്കിയതിൽ മനംനൊന്ത് മരിക്കുന്നെന്ന് വാട്സ്ആപ്പിൽ ആത്മഹത്യ കുറിപ്പ്
Kerala
• 2 days ago
ഇങ്ങനെയൊരു ക്ലബ് ചരിത്രത്തിലാദ്യം; ഫുട്ബോൾ ലോകം അടക്കി ഭരിച്ച് ചെൽസി
Football
• 2 days ago
UAE Weather: കനത്ത മൂടൽ മഞ്ഞും ചൂടും, യുഎഇയിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു; താപനില 48 ഡിഗ്രി സെൽഷ്യസിൽ വരെ എത്തും
uae
• 2 days ago
ബ്രിജ് മണ്ഡൽ യാത്രയിൽ കർശന നിയന്ത്രണവുമായി ഹരിയാന; ഇന്റർനെറ്റ് വിച്ഛേദിച്ചു, നിരീക്ഷിക്കാൻ ഡ്രോണുകൾ, മാംസ വിൽപ്പന നിരോധിച്ചു; 2023 ൽ നൂഹിൽ എന്താണ് നടന്നത്? | Brij Mandal Yatra
National
• 2 days ago
പാലക്കാട് നിപ ബാധിച്ച് മരിച്ചയാള്‍ യാത്ര ചെയ്തത് കെ.എസ്.ആര്‍.ടി.സിയില്‍, ഇയാളുടെ പേരക്കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ അടച്ചു, ആശുപത്രി ജീവനക്കാരും നിരീക്ഷണത്തില്‍
Kerala
• 2 days ago
അമേരിക്കൻ മണ്ണിൽ രാജാക്കന്മാരായി 'മുംബൈ'; പോണ്ടിങ്ങിന്റെ ടീം വീണ്ടും ഫൈനലിൽ വീണു
Cricket
• 2 days ago
എറണാകുളം നഗരത്തിൽ തീപിടുത്തം; ഒഴിവായത് വൻദുരന്തം
Kerala
• 2 days ago
തദ്ദേശ തെരഞ്ഞെടുപ്പ്: ബൂത്തുകൾ ക്രമീകരിച്ചുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരണം വൈകുന്നു
Kerala
• 2 days ago
നിപ: ആറ് ജില്ലകളിലെ ആശുപത്രികൾക്ക് ജാഗ്രത നിർദേശം
Kerala
• 2 days ago
പുനഃസംഘടനയെ ചൊല്ലി ബി.ജെ.പിയിൽ തമ്മിലടി
Kerala
• 2 days ago
പിഎസ്ജിയെ വീഴ്ത്തി ലോക ചാമ്പ്യന്മാരായി ചെൽസി; കിരീട നേട്ടത്തിനൊപ്പം പിറന്നത് പുതിയ ചരിത്രം
Football
• 2 days ago
കേരളത്തിൽ ബുധനാഴ്ച മുതൽ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 2 days ago
അര ഗ്രാമിന് 3000 വരെ; ഡി-അഡിക്ഷന് സെന്ററിലെ രോഗികള്‍ക്ക് മയക്കുമരുന്ന് വിറ്റു; ജീവനക്കാരന് പിടിയിൽ
Kerala
• 2 days ago
നിപ ഭീതി; പാലക്കാട് വിവിധ പ്രദേശങ്ങളില്‍ കണ്ടയ്ന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
Kerala
• 2 days ago
സഹേൽ ആപ്ലിക്കേഷനിൽ കാലാവസ്ഥാ അപ്ഡേറ്റുകൾ ഇനി എളുപ്പത്തിൽ; പുതിയ സേവനവുമായി ഡിജിസിഎ
Kuwait
• 2 days ago
അടിയന്തര ഇടപെടലുണ്ടാവണം; നിമിഷ പ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി
International
• 2 days ago
സഊദി അറേബ്യ: ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് ഇപ്പോൾ രാജ്യത്തിന്റെ പ്രധാന ഓഹരി വിപണിയിൽ നിക്ഷേപം നടത്താം
uae
• 2 days ago
മിസ്റ്റര്‍ പെരുന്തച്ചന് കുര്യന് സാറേ ! യൂത്ത് കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് ഉളി എറിഞ്ഞ് വീഴ്ത്തരുതേ... പിജെ കുര്യനെ വിമര്‍ശിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി
Kerala
• 2 days ago
ഒറ്റപ്പെട്ട മഴ തുടരും; നാളെ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത
Kerala
• 2 days ago
വയനാട് പടിഞ്ഞാറത്തറയിൽ സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ 19 കാരൻ മുങ്ങിമരിച്ചു
Kerala
• 2 days ago