HOME
DETAILS

'റൂമി, 750 വര്‍ഷത്തെ അസാന്നിധ്യം, എട്ട് നൂറ്റാണ്ടുകളുടെ പ്രഭാവം', ശ്രദ്ധ നേടി റൂമിയെക്കുറിച്ചുള്ള ഷാര്‍ജയിലെ അത്യപൂര്‍വ പ്രദര്‍ശനം

  
Web Desk
February 12 2025 | 05:02 AM

Rumi 750 Years of Invisible Presence Eight Centuries of Impact First Exhibition on Rumi in Sharjah draws attention

ഷാര്‍ജ: ജലാലുദ്ദീന്‍ റൂമിയെപ്പോലെ ആത്മീയ വാഞ്ഛയുടെയും സാര്‍വത്രിക സ്‌നേഹത്തിന്റെയും സത്ത പകര്‍ത്തിയ ചരിത്രപുരുഷന്മാര്‍ വളരെ കുറവാണ്. ഫെബ്രുവരി 14 വരെ നടക്കുന്ന 'റൂമി: റൂമി, 750 വര്‍ഷത്തെ അസാന്നിധ്യം, എട്ട് നൂറ്റാണ്ടുകളുടെ പ്രഭാവം' എന്ന പേരില്‍ നടക്കുന്ന പ്രദര്‍ശനം, അപൂര്‍വ കലാസൃഷ്ടികള്‍, കൈയെഴുത്തുപ്രതികള്‍ എന്നിവയിലൂടെ സൂഫിയും കവിയും ചിന്തകനുമായിരുന്ന റൂമിയുടെ ജീവിതത്തെക്കുറിച്ച് വളരെവലിയ ഉള്‍ക്കാഴ്ചകളാണ് സന്ദര്‍ശകര്‍ക്ക് പ്രദാനം ചെയ്യുന്നത്.

ആത്മീയ ജ്ഞാനത്തിന്റെ ഒരു ദീപസ്തംഭമായി റൂമി മാറിയതിന്റെ കഥയാണ് ഈ പ്രദര്‍ശനം അനാവരണം ചെയ്യുന്നത്. റൂമിയുടെ ആദ്യകാലങ്ങളെ നിര്‍വചിച്ച സാംസ്‌കാരികവും ബൗദ്ധികവുമായ പ്രവാഹങ്ങളെ പര്യവേക്ഷണം ചെയ്യുന്ന 'ദി ബിഗിനിംഗ്‌സ്' എന്ന വിഭാഗത്തോടെയാണ് യാത്ര ആരംഭിക്കുന്നത്. ബാല്‍ഖിലെ റൂമിയുടെ ബാല്യകാലം, കോന്യയിലേക്കുള്ള അദ്ദേഹത്തിന്റെ കുടിയേറ്റം, അദ്ദേഹത്തിന്റെ ആഴത്തിലുള്ള ആത്മീയ പരിണാമത്തിന് അടിത്തറ പാകിയ സ്വാധീനങ്ങള്‍ എന്നിവയിലേക്കുള്ള ഒരു ജാലകമാണ് ഇവിടെ തുറക്കുന്നത്. റൂമിയുടെ സ്വത്വത്തെ രൂപപ്പെടുത്തിയ ചരിത്രപരവും വ്യക്തിപരവുമായ ശക്തികളെ സന്ദര്‍ശകര്‍ ആദ്യമായി കണ്ടുമുട്ടുന്നത് ഇവിടെയാണ്. 

റൂമിയുടെ അഭൂതപൂര്‍വ്വമായ എഴുത്തുജീവിതത്തിലേക്കുള്ള പരിവര്‍ത്തനമാണ് രണ്ടാമത്തെ വിഭാഗമായ 'ദി ട്രാന്‍സ്‌ഫോര്‍മേഷന്‍'ല്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 

'റൂമിയുടെ ജ്ഞാനം കാലത്തിനപ്പുറം തലമുറകളിലൂടെ പ്രതിധ്വനിക്കുന്നു. സ്‌നേഹം, ഐക്യം, മനുഷ്യബന്ധം എന്നീ അദ്ദേഹത്തിന്റെ സാര്‍വത്രിക വിഷയങ്ങള്‍ സംസ്‌കാരങ്ങളെയും അതിര്‍ത്തികളെയും ബന്ധിപ്പിക്കുന്നു. ഹൗസ് ഓഫ് വിസ്ഡത്തില്‍, റൂമിയുടെ കവിതകളെയും കൃതികളെയും മുമ്പൊരിക്കലും ഇല്ലാത്തവിധം ജീവസുറ്റതാക്കുന്നതിനിടയില്‍ അദ്ദേഹത്തിന്റെ കഥ പറയുന്ന ഒരു പ്രദര്‍ശനം ഞങ്ങള്‍ നടത്തുന്നു,' ഷാര്‍ജയിലെ ഹൗസ് ഓഫ് വിസ്ഡത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മര്‍വ അല്‍ അഖ്‌റൂബി ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു.

മക്കയിലേക്കുള്ള തീര്‍ത്ഥാടനത്തിനുശേഷം കൊന്യയിലേക്ക് മടങ്ങിയെത്തിയ റൂമി, ഹിജ്‌റ 642ലാണ് ഷംസ് അല്‍ തബ്രിസിയെ കണ്ടുമുട്ടിയത്. അവരുടെ ആഴത്തിലുള്ള സംഭാഷണം റൂമിയുടെ ദിവ്യജ്ഞാനത്തെക്കുറിച്ചുള്ള ധാരണയെ മാറ്റിമറിച്ചു. ഇത് ആഴത്തിലുള്ള ആത്മപരിശോധനയ്ക്കും സമൃദ്ധമായ സര്‍ഗ്ഗാത്മകതയ്ക്കും കാരണമായി മാറുകയുണ്ടായി. ഈ സമയത്ത്, റൂമിയുടെ രചനകള്‍ അഭിവൃദ്ധി പ്രാപിച്ചു. തലമുറകളിലുടനീളം സത്യാന്വേഷകര്‍ക്ക് പ്രചോദനം നല്‍കികൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ പല കൃതികളും ജന്മം കൊണ്ടത് ഇക്കാലത്താണ്.

2025-02-1210:02:80.suprabhaatham-news.png
 
 

അപൂര്‍വമായ കലാസൃഷ്ടികളുടെ ഒരു ശേഖരത്തിലൂടെയാണ് 'ദി ട്രാന്‍സ്‌ഫോര്‍മേഷന്‍' ഈ കാലഘട്ടത്തെ ജീവസുറ്റതാക്കുന്നത്. ദിവാന്‍-ഇ-കബീര്‍ (ദി ഗ്രേറ്റ് കളക്ഷന്‍) എന്ന പുസ്തകത്തിലെ സങ്കീര്‍ണ്ണമായി തയ്യാറാക്കിയ പേജുകള്‍ ഇവയില്‍ ഉള്‍പ്പെടുന്നു. സമീപത്ത്, മെവ്‌ലാന മ്യൂസിയത്തില്‍ നിന്നുള്ള മകാലത്ത്-ഇ-ഷംസി-തബ്രിസി (ഷംസി തബ്രിസിയുടെ പ്രഭാഷണം) യുടെ കൈയെഴുത്തുപ്രതികളും സന്ദര്‍ശകര്‍ക്ക് കാണാം.
 
ഹിജ്‌റ 701ല്‍ എഴുതപ്പെട്ടു എന്നു കരുതപ്പെടുന്ന, മെവ്‌ലാന മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന നാസ്‌ക് ലിപിയിലുള്ള മസ്‌നവി കൈയെഴുത്തുപ്രതിയും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. റൂമിയുടെ ഏറ്റവും പ്രധാനപ്പെട്ട കൃതിയായി കണക്കാക്കപ്പെടുന്ന ഈ കൈയെഴുത്തുപ്രതി സങ്കീര്‍ണ്ണമായ ജ്യാമിതീയ രൂപങ്ങള്‍കൊണ്ടും സസ്യശാസ്ത്രപരവുമായ രൂപങ്ങള്‍ കൊണ്ടുമാണ് അലങ്കരിച്ചിരിക്കുന്നത്. അതോടൊപ്പം ഷാര്‍ജയിലെ കൈയെഴുത്തുപ്രതി ഭവനത്തിന്റെ ഭാഗമായ ഹിജ്‌റ പത്താം നൂറ്റാണ്ടിലെ മസ്‌നവി കൈയെഴുത്തുപ്രതിയും ഇവിടെ കാണാം.

അബ്ദുള്‍റഹ്മാന്‍ അല്‍ ഒവൈസിന്റെ ശേഖരത്തില്‍ നിന്നുള്ള മസ്‌നവിയുടെ രണ്ട് പകര്‍പ്പുകളും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. 25,000ത്തിലധികം കവിതാ വാക്യങ്ങളില്‍ റൂമി രചിച്ച ആഴമേറിയ ജ്ഞാനവും ധാര്‍മ്മിക പാഠങ്ങളും കാരണം രാജാക്കന്മാരും രാജകുമാരന്മാരും ഈ കൃതിക്ക് നല്‍കിയ അസാധാരണമായ ശ്രദ്ധയും ആദരവും ഈ കൈയെഴുത്തുപ്രതികള്‍ എടുത്തുകാണിക്കുന്നു. അദ്ദേഹത്തിന്റെ മരണത്തിന് മുമ്പുള്ള അവസാന കൃതിയായിരുന്നു ഇത്.

Rumi, 750 Years of Invisible Presence, Eight Centuries of Impact', First Exhibition on Rumi in Sharjah draws attention


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗത്ത് ആഫ്രിക്ക തകർന്നുവീണു; ലങ്കൻ മണ്ണിൽ വിജയക്കൊടി പാറിച്ച് ഇന്ത്യ

Cricket
  •  2 days ago
No Image

പതങ്കയത്ത് കുളിക്കാനിറങ്ങിയ മലപ്പുറം സ്വദേശി മുങ്ങി മരിച്ചു

Kerala
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പൂഞ്ചിൽ പാകിസ്ഥാൻ വെടിവയ്പ്പ്; 15 പേർ കൊല്ലപ്പെട്ടു

National
  •  2 days ago
No Image

വ്യാജ സ്വാമിമാരുടെ വേഷത്തിൽ കഞ്ചാവ് കടത്തിയ രണ്ട് പേർ പിടിയിൽ

Kerala
  •  2 days ago
No Image

ഇങ്ങനെയൊരു സംഭവം ഐപിഎല്ലിന്റെ ചരിത്രത്തിലാദ്യം; അമ്പരിപ്പിച്ച് ഗുജറാത്തിന്റെ ത്രിമൂർത്തികൾ

Cricket
  •  2 days ago
No Image

മോക് ഡ്രിൽ പൂർത്തിയായി; കോഴിക്കോട് കോർപ്പറേഷനിൽ ആശയക്കുഴപ്പം, സൈറൺ ഞെട്ടിച്ചു

Kerala
  •  2 days ago
No Image

വേണ്ടത് വെറും മൂന്ന് ഗോൾ; ലോക ഫുട്ബോൾ കാൽചുവട്ടിലാക്കാൻ ഒരുങ്ങി റൊണാൾഡോ

Football
  •  2 days ago
No Image

‘ഓപ്പറേഷൻ സിന്ദൂർ’: ഇന്ത്യൻ സൈന്യം ഭീകരർക്ക് നൽകിയ സർജിക്കൽ തീവ്രാക്രമണം

National
  •  2 days ago
No Image

'നാളെ പാകിസ്താനോട് യുദ്ധം ചെയ്യേണ്ടി വന്നാലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കേന്ദ്ര സർക്കാരിനൊപ്പം നിൽക്കും'; കെ മുരളീധരൻ

Kerala
  •  2 days ago
No Image

ഇന്ന് വൈകിട്ട് 4 മുതൽ മോക്ക് ഡ്രിൽ: സൈറണുകൾ മുഴങ്ങും, വൈദ്യുതി നിലയ്ക്കും

National
  •  2 days ago