HOME
DETAILS

ഹൃദയം ശക്തമായിരിക്കാന്‍ ഈ വ്യായാമങ്ങള്‍ പതിവാക്കൂ...! ജിമ്മിലൊന്നും പോവേണ്ട, വീട്ടില്‍ തന്നെ ചെയ്യാവുന്നതുമാണ്

  
February 12, 2025 | 6:16 AM

Do these exercises regularly to keep your heart strong

ശക്തമായ ഹൃദയമാണ് നല്ല ആരോഗ്യത്തിന്റെ അടിത്തറ. മാത്രമല്ല, ഇതിനായി നിങ്ങളുടെ ഹൃദയത്തെ മികച്ച നിലയില്‍ നിലനിര്‍ത്താന്‍ പതിവായി ചില വ്യായാമങ്ങളും ചെയ്യുക. ഇതിനുവേണ്ടി ജിമ്മിലൊന്നും പോകേണ്ടതുമില്ല. നമുക്കിത് വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ്. രക്തചംക്രമണം മെച്ചപ്പെടുത്തുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നതാണ് ഈ വ്യായാമങ്ങള്‍. 

എങ്ങനെ ശക്തിപ്പെടുത്താം ഹൃദയത്തെ

 

valli33.jpg

ജമ്പ് റോപ്പ്

ഇതിനായി കാര്‍ഡിയോ വാസ്‌കുലാര്‍ വ്യായാമമാണ് ചെയ്യേണ്ടത്. ഇത് നിങ്ങളുടെ ഹൃദയമിടിപ്പ് വേഗത്തില്‍ വര്‍ധിപ്പിക്കുന്നു. ഹാന്‍ഡിലുള്ള ഒരു കയറിന്റെ രണ്ടുവശവും പിടിച്ച് തലയ്ക്കു മുകളിലൂടെ ആട്ടുക (വള്ളിച്ചാട്ടം). രണ്ടുകാലുകള്‍ ഒരുമിച്ചു വച്ചോ മാറിമാറി വച്ചോ ചാടാവുന്നതാണ്. രണ്ട് മിനിറ്റ് ചെയ്യാം. ക്രമേണ ദൈര്‍ഘ്യം കൂട്ടിക്കൊടുക്കാം. ഇത് കലോറി കത്തിക്കാന്‍ സഹായിക്കുകയും കാര്‍ഡിയോവാസ്‌കുലാര്‍ സഹിഷ്ണുത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 


കാല്‍മുട്ട്

നേരെ നില്‍ക്കുക. ശേഷം നിങ്ങളുടെ കാല്‍മുട്ടുകള്‍ കഴിയുന്നത്ര ഉയരത്തില്‍ ഉയര്‍ത്തിക്കൊണ്ട് ജോഗിങ് ചെയ്യുക. 30 മുതല്‍ 40 സെക്കന്റ് വരെ ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോള്‍ ഹൃദയമിടിപ്പ് വേഗത്തില്‍ ഉയരുകയും രക്തചംക്രമണ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ക്രമേണ വ്യായാമ ദൈര്‍ഘ്യം കൂട്ടിക്കൊണ്ടു വരുക. കാലിലെ പേശികളെ ശക്തിപ്പെടുത്തുകയും സ്റ്റാമിന വര്‍ധിപ്പിക്കുകയും ചെയ്യുന്നു. 

 

 

step.jpg

 

പടികള്‍ കയറുക

വീട്ടില്‍ കോണിപ്പടികളുണ്ടെങ്കില്‍ അവ ദിവസവും കയറുക. ഇവ ഹൃദയത്തെ ശക്തിപ്പെടുത്തുന്ന വ്യായാമമായി ചെയ്യാവുന്നതാണ്. പടികള്‍ കയറുമ്പോള്‍ ഹൃദയമിടിപ്പ് വര്‍ധിക്കുന്നതാണ്. ഇത് ഹൃദയത്തിന്റെ മാത്രമല്ല ശ്വാസകോശത്തിന്റയും ശേഷി വര്‍ധിപ്പിക്കും. കാലുകളുടെ പേശികളെ ശക്തിപ്പെടുത്തുകയും ചെയ്യും. 

നൃത്തം ചെയ്യുക

അരമണിക്കൂര്‍ നല്ല പാട്ടൊക്കെ വച്ച് നൃത്തം ചെയ്യുന്നതും വളരെ ഗുണം ചെയ്യുന്നതാണ്. ഇത് ഹൃദയമിടിപ്പ് വര്‍ധിപ്പിക്കാനും സ്റ്റാമിന വര്‍ധിപ്പിക്കാനും മാനസികാവസ്ഥ നന്നായിരിക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു.

വ്യത്യസ്ത വ്യായാമങ്ങള്‍ ചെയ്യുന്നതും നിങ്ങളുടെ ഹൃദയത്തിനു നല്ലതാണ്. ജമ്പിങ് ജാക്കുകള്‍, സ്‌ക്വാറ്റുകള്‍, പുഷ് അപ്പുകള്‍, പ്ലാങ്ക് ഹോള്‍ഡ് തുടങ്ങിയ വ്യായാമങ്ങള്‍ ഹൃദയമിടിപ്പ് വര്‍ധിപ്പിക്കുകയും പേശികളുടെ ഫിറ്റ്‌നസ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെസ്റ്റ് ബാങ്കിലെ ഇസ്റാഈലി കുടിയേറ്റക്കാരുടെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  11 hours ago
No Image

സഊദിയിൽ എണ്ണ ശുദ്ധീകരണ ശാലകൾ ലക്ഷ്യമാക്കി വൻ ആക്രമണശ്രമങ്ങൾ: ഡ്രോണുകൾ എത്തിയത് ഇറാഖിൽ നിന്ന്

Saudi-arabia
  •  11 hours ago
No Image

കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസില്‍ നിന്ന് തെറിച്ചുവീണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് പരുക്ക്

Kerala
  •  11 hours ago
No Image

സമരക്കാരെ വേട്ടയാടി പൊലിസ്; കേന്ദ്ര സർക്കാർ വ്യവസ്ഥകൾ ലംഘിച്ചെന്ന് സിജെപി; പൊലിസ് ക്രൂരത റിപ്പോർട്ട് ചെയ്യാൻ സാക്ഷി വെബ്‌സൈറ്റ് ആരംഭിച്ചു

National
  •  11 hours ago
No Image

കരൂർ ദുരന്തം: ഇരകളുടെ ആശ്രിതർക്കുള്ള സർക്കാർ നിയമനം മദ്രാസ് ഹൈക്കോടതി റദ്ദാക്കി; വിജയ് സർക്കാരിന് വൻ തിരിച്ചടി

National
  •  11 hours ago
No Image

പ്രഖ്യാപിച്ച ധനസഹായം എപ്പോള്‍?; ദുരന്തബാധിതരുടെ പ്രതിഷേധത്തില്‍ ഇടപെട്ട് സര്‍ക്കാര്‍ 

Kerala
  •  11 hours ago
No Image

മാലിയിൽ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വജ്രവ്യാപാരിയെ മോചിപ്പിച്ചു; വിട്ടയച്ചത് 44 കോടി രൂപ നൽകിയതിന് പിന്നാലെ

National
  •  11 hours ago
No Image

'പിന്തുണച്ചവര്‍ക്ക് നന്ദി'; സോനം വാങ്ചുക് ആശുപത്രിവിട്ടു

National
  •  12 hours ago
No Image

ഡൽഹിയിൽ സമരം നടത്തിയ വിദ്യാർഥികളെ അധിക്ഷേപിച്ച ആർഎസ്എസ് നേതാവിനെ അറസ്റ്റ് ചെയ്യണം; ഡിജിപിക്ക് പരാതി നൽകി എസ്എഫ്‌ഐ

Kerala
  •  12 hours ago
No Image

അടിമാലിയിലെ മണ്ണിടിച്ചില്‍ ദുരന്തം: ഓണത്തിന് മുന്‍പ് നഷ്ടപരിഹാരം നല്‍കും

Kerala
  •  12 hours ago