HOME
DETAILS

പാതിവില തട്ടിപ്പ്; മുഴുവൻ സാമ്പത്തിക ഇടപാടും നടത്തിയത് അനന്തുകൃഷ്ണന്റെ ബാങ്ക് അക്കൗണ്ടിലൂടെയെന്ന് പ്രതി ആനന്ദകുമാർ

February 12 2025 | 13:02 PM

Half price scam Defendant Anandakumar said that the entire financial transaction was done through the bank account of Ananthukrishnan

തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസിൽ പദ്ധതിയുടെ മുഴുവൻ ഉത്തരവാദിത്തവും അനന്തുകൃഷ്ണനെന്ന് പ്രതി ആനന്ദകുമാർ പറഞ്ഞു. മുഴുവൻ സാമ്പത്തിക ഇടപാടും നടത്തിയത് അനന്തുകൃഷ്ണന്റെ ബാങ്ക് അക്കൗണ്ടിലൂടെയാണെന്നും ആനന്ദകുമാർ പറഞ്ഞു. മറ്റ് ഡയറക്ടർമാർക്കോ സായി​ഗ്രാമിനോ തട്ടിപ്പിനെ കുറിച്ച് യാതോരുവിധ അറിയില്ലെന്നും ആനന്ദകുമാർ വിശദീകരിച്ചു. പദ്ധതിക്കായി വൻതുക പിരിച്ച സമയത്ത് എൻജിഒ കോൺഫെഡറേഷനിൽ നിന്നും താൻ രാജിവെച്ചുവെന്നും രാജിക്കത്ത് ആരും സ്വീകരിക്കാതെ തിരിച്ചു തന്നുവെന്നും ആനന്ദകുമാർ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞു. 

സിഎസ്ആർ ഫണ്ടിൻറെ പേരിൽ പകുതി വിലയ്ക്ക് സ്കൂട്ടറും ഗൃഹോപകരണങ്ങളും നൽകാമെന്ന് പറഞ്ഞുള്ള തട്ടിപ്പ് കേസിൽ അറസ്റ്റിലായ അനന്തുകൃഷ്ണസിഎസ്ആർ ഫണ്ടിൻറെ പേരിൽ പകുതി വിലയ്ക്ക് സ്കൂട്ടറും ഗൃഹോപകരണങ്ങളും നൽകാമെന്ന് പറഞ്ഞുള്ള തട്ടിപ്പ്  കേസിൽ അറസ്റ്റിലായ അനന്തുകൃഷ്ണനെ ചോദ്യം ചെയ്തതിലാണ് കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. സമാഹരിച്ച പണത്തിൽ നിന്ന് രണ്ടു കോടി സായി ഗ്രാം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിന് നൽകിയെന്ന് അനന്തു മൊഴി നൽകിയത്. അനന്തുകൃഷ്ണൻറെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിന്ന് ഇക്കാര്യം വ്യക്തമായെന്നും പൊലീസ് പറഞ്ഞിരുന്നു.

കോൺഗ്രസ് നേതാവ് ലാലി വിൻസെൻറിന് 46 ലക്ഷം രൂപ കൈമാറിയതിൻറെ തെളിവുകളും കിട്ടിയെന്ന് പൊലീസ് വ്യക്തമാക്കി. മറ്റു പല ആവശ്യങ്ങൾക്കായി 1.5 കോടി രൂപ വിവിധ സമയങ്ങളിൽ പിൻവലിച്ചതിൻറെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇടുക്കിയിലെയും എറണാകുളത്തെയും വിവിധ രാഷ്ട്രീയ നേതാക്കൾക്ക് അനന്തുകൃഷ്ണൻ പണം നൽകിയെന്നും അന്വേഷണത്തിൽ കണ്ടെത്തി. പലരുടെയും ഓഫീസ് സ്റ്റാഫുകൾ വഴിയാണ് പണം കൈമാറിയിരിക്കുന്നത്.

അനന്തുവിൻറെ വാട്സ്ആപ്പ് ചാറ്റ്, വോയ്സ് മെസേജുകൾ എന്നിവ അന്വേഷണ സംഘം പരിശോധിച്ചു വരുകയാണ്. പലരും പണം കൈപ്പറ്റിയത് സഹകരണ ബാങ്കുകളിലെ അക്കൗണ്ടുകൾ വഴിയാണ്. ഇതിൻറെ വിശദാംശങ്ങളും അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്. ഓരോ ദിവസവും തട്ടിപ്പിൻറെ വ്യാപ്തി ഏറുന്ന തരത്തിൽ നിർണായക വിവരങ്ങളാണ് പൊലീസ് അന്വേഷണത്തിലൂടെ പുറത്തുവരുന്നത്. 

അതേസമയം, തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസെൻറിൻറെ മുൻകൂർ ജാമ്യ അപേക്ഷയിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാകുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. അനന്തു കൃഷ്ണൻ പ്രതിയായ കേസിൽ ഏഴാം പ്രതിയായിരുന്നു ലാലി. ലാലി വിൻസെൻറിനെതിരായ ആക്ഷേപം ഗൗരവതരമെന്ന് നിരീക്ഷിച്ച ഹൈക്കോടതി അടുത്തദിവസം വിശദമായി വാദം കേൾക്കുന്നതാണ്. 

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരാതിപ്രളയം തുടരുന്ന പകുതി വില തട്ടിപ്പ് കേസിൽ സമഗ്ര അന്വേഷണവുമായി പൊലീസ് മുന്നോട്ട് പോകുകയാണ്. അഞ്ച് ദിവസം എറണാകുളം റൂറൽ പൊലീസിൻറെ കസ്റ്റഡിയിൽ ലഭിച്ച അനന്തുവിനെ ഇന്ന് രാവിലെയാണ്  ആലുവ പൊലീസ് ക്ലബിൽ എത്തിച്ചത്.  റേഞ്ച് ഡിഐജി സതീഷ് ബിനോയും റൂറൽ എസ് പി വൈഭവ് സകസേനയും പൊലീസ് ക്ലബിൽ രണ്ട് മണിക്കൂറോളം പ്രതിയെ ചോദ്യം ചെയ്തു. ഇതിലാണ് നിർണായക വിവരങ്ങൾ പൊലീസിന് ലഭ്യമായത്

അനന്തുവിൻറെ ബാങ്ക് രേഖകളിൽ സിഎസ്ആർ ഫണ്ട് കണ്ടെത്തിയിട്ടില്ലെന്നും ഇതുവരെ 200 പരാതികൾ ലഭിച്ചെന്നും റൂറൽ എസ്.പി പ്രതികരിച്ചു. അനന്തു തന്നെയാണ് എല്ലാത്തിലും മുഖ്യപ്രതിയെന്നും എറണാകുളം റൂറൽ എസ്പി വൈഭവ് സക്സേന പറഞ്ഞു.450 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് നിലവിലെ അനുമാനിക്കുന്നത്. അനന്തുവിൻറെ നാല് ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചുണ്ട്.

എന്നാൽ, തട്ടിയെടുത്ത പണം ഈ അക്കൗണ്ടുകളിൽ കണ്ടെത്താൻ സാധിച്ചില്ല. ബിനാമി അക്കൗണ്ടുകൾപ്പെടെ മറ്റു അക്കൗണ്ടുകളുടെ വിവരങ്ങൾ ശേഖരിക്കുകയാണ് പൊലീസ്. ബന്ധുക്കളുടെ പേരിലേക്ക് പണം മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ടുകളും ഉടൻ മരവിപ്പിക്കും. ഇടുക്കിയിലും പാലായിലും വസ്തുക്കൾ വാങ്ങിയതായും വാഹനങ്ങൾ വാങ്ങിയതായും അനന്തു മൊഴി നൽകിയിട്ടുണ്ട്. കോടികളുടെ സാമ്പത്തിക തട്ടിപ്പായതിനാലും സംസ്ഥാനത്ത് ഉടനീളം കേസുകളുള്ളതിനാലും പാതി വില തട്ടിപ്പ് പ്രത്യേക അന്വേഷണം സംഘം ഉടൻ ഏറ്റെടുക്കാനാണ് സാധ്യത മുന്നിൽ കാണുന്നുണ്ട്. സമാഹരിച്ച പണത്തിൽ നിന്ന് രണ്ടു കോടി സായി ഗ്രാം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിന് നൽകിയെന്ന് അനന്തു മൊഴി നൽകി. അനന്തുകൃഷ്ണൻറെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിന്ന് ഇക്കാര്യം വ്യക്തമായെന്നും പൊലീസ് പറഞ്ഞു.

കോൺഗ്രസ് നേതാവ് ലാലി വിൻസെൻറിന് 46 ലക്ഷം രൂപ കൈമാറിയതിൻറെ തെളിവുകളും കിട്ടിയെന്ന് പൊലീസ് വ്യക്തമാക്കി. മറ്റു പല ആവശ്യങ്ങൾക്കായി 1.5 കോടി രൂപ വിവിധ സമയങ്ങളിൽ പിൻവലിച്ചതിൻറെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇടുക്കിയിലെയും എറണാകുളത്തെയും വിവിധ രാഷ്ട്രീയ നേതാക്കൾക്ക് അനന്തുകൃഷ്ണൻ പണം നൽകിയെന്നും അന്വേഷണത്തിൽ കണ്ടെത്തി. പലരുടെയും ഓഫീസ് സ്റ്റാഫുകൾ വഴിയാണ് പണം കൈമാറിയിരിക്കുന്നത്.

അനന്തുവിൻറെ വാട്സ്ആപ്പ് ചാറ്റ്, വോയ്സ് മെസേജുകൾ എന്നിവ അന്വേഷണ സംഘം പരിശോധിച്ചു വരുകയാണ്. പലരും പണം കൈപ്പറ്റിയത് സഹകരണ ബാങ്കുകളിലെ അക്കൗണ്ടുകൾ വഴിയാണ്. ഇതിൻറെ വിശദാംശങ്ങളും അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്. ഓരോ ദിവസവും തട്ടിപ്പിൻറെ വ്യാപ്തി ഏറുന്ന തരത്തിൽ നിർണായക വിവരങ്ങളാണ് പൊലീസ് അന്വേഷണത്തിലൂടെ പുറത്തുവരുന്നത്. 

അതേസമയം, തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസെൻറിൻറെ മുൻകൂർ ജാമ്യ അപേക്ഷയിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാകുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. അനന്തു കൃഷ്ണൻ പ്രതിയായ കേസിൽ ഏഴാം പ്രതിയായിരുന്നു ലാലി. ലാലി വിൻസെൻറിനെതിരായ ആക്ഷേപം ഗൗരവതരമെന്ന് നിരീക്ഷിച്ച ഹൈക്കോടതി അടുത്തദിവസം വിശദമായി വാദം കേൾക്കുന്നതാണ്. 

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരാതിപ്രളയം തുടരുന്ന പകുതി വില തട്ടിപ്പ് കേസിൽ സമഗ്ര അന്വേഷണവുമായി പൊലീസ് മുന്നോട്ട് പോകുകയാണ്. അഞ്ച് ദിവസം എറണാകുളം റൂറൽ പൊലീസിൻറെ കസ്റ്റഡിയിൽ ലഭിച്ച അനന്തുവിനെ ഇന്ന് രാവിലെയാണ്  ആലുവ പൊലീസ് ക്ലബിൽ എത്തിച്ചത്.  റേഞ്ച് ഡിഐജി സതീഷ് ബിനോയും റൂറൽ എസ് പി വൈഭവ് സകസേനയും പൊലീസ് ക്ലബിൽ രണ്ട് മണിക്കൂറോളം പ്രതിയെ ചോദ്യം ചെയ്തു. ഇതിലാണ് നിർണായക വിവരങ്ങൾ പൊലീസിന് ലഭ്യമായത്

അനന്തുവിൻറെ ബാങ്ക് രേഖകളിൽ സിഎസ്ആർ ഫണ്ട് കണ്ടെത്തിയിട്ടില്ലെന്നും ഇതുവരെ 200 പരാതികൾ ലഭിച്ചെന്നും റൂറൽ എസ്.പി പ്രതികരിച്ചു. അനന്തു തന്നെയാണ് എല്ലാത്തിലും മുഖ്യപ്രതിയെന്നും എറണാകുളം റൂറൽ എസ്പി വൈഭവ് സക്സേന പറഞ്ഞു.450 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് നിലവിലെ അനുമാനിക്കുന്നത്. അനന്തുവിൻറെ നാല് ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചുണ്ട്.

എന്നാൽ, തട്ടിയെടുത്ത പണം ഈ അക്കൗണ്ടുകളിൽ കണ്ടെത്താൻ സാധിച്ചില്ല. ബിനാമി അക്കൗണ്ടുകൾപ്പെടെ മറ്റു അക്കൗണ്ടുകളുടെ വിവരങ്ങൾ ശേഖരിക്കുകയാണ് പൊലീസ്. ബന്ധുക്കളുടെ പേരിലേക്ക് പണം മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ടുകളും ഉടൻ മരവിപ്പിക്കും. ഇടുക്കിയിലും പാലായിലും വസ്തുക്കൾ വാങ്ങിയതായും വാഹനങ്ങൾ വാങ്ങിയതായും അനന്തു മൊഴി നൽകിയിട്ടുണ്ട്. കോടികളുടെ സാമ്പത്തിക തട്ടിപ്പായതിനാലും സംസ്ഥാനത്ത് ഉടനീളം കേസുകളുള്ളതിനാലും പാതി വില തട്ടിപ്പ് പ്രത്യേക അന്വേഷണം സംഘം ഉടൻ ഏറ്റെടുക്കാനാണ് സാധ്യത മുന്നിൽ കാണുന്നുണ്ട്.

Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."

No Image

കറന്റ് അഫയേഴ്സ്-08-05-2025

PSC/UPSC
  •  15 hours ago
No Image

നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  15 hours ago
No Image

പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം' 

National
  •  16 hours ago
No Image

കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം

Kerala
  •  16 hours ago
No Image

പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

International
  •  16 hours ago
No Image

നിപ വൈറസ്: മാസ്ക് നിർബന്ധം, മലപ്പുറത്ത് മൂന്ന് പ്രദേശങ്ങൾ കോൺടൈൻമെന്റ് സോണിൽ

Kerala
  •  16 hours ago
No Image

ടിക് ടോക്ക് വീഡിയോയ്‌ക്കായി ഡോർബെൽ പ്രാങ്ക് ചെയ്ത 18 കാരനായ യുവാവിനെ വീട്ടുടമ വെടിവെച്ച് കൊലപ്പെടുത്തി

International
  •  17 hours ago
No Image

ലാപ്‌ടോപ്പ് കടംവാങ്ങി സഹപ്രവർത്തകയുടെ നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിൽ അപ്‌ലോഡ് ചെയ്തു; യുവാവ് അറസ്റ്റിൽ

latest
  •  17 hours ago
No Image

പാകിസ്ഥാൻ സ്ഥിതിഗതികൾ വഷളാക്കി, ഞങ്ങൾ പഹൽഗാം ഭീകരാക്രമണത്തോട് മാത്രമാണ് പ്രതികരിച്ചത്: വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി

National
  •  17 hours ago
No Image

രക്ഷിക്കാൻ ദൈവത്തിന് മാത്രമേ കഴിയൂ; പാക് പാർലമെന്റിൽ പൊട്ടിക്കരഞ്ഞ് എംപി താഹിർ ഇഖ്ബാൽ

National
  •  19 hours ago