HOME
DETAILS

ലാഹോറിന് പിന്നാലെ കറാച്ചിയിലും സ്‌ഫോടനം;  പിന്നില്‍ ഇന്ത്യയെന്ന് പാകിസ്ഥാന്‍, 12 ഡ്രോണുകള്‍ വെടിവെച്ചിട്ടെന്നും അവകാശവാദം 

  
Web Desk
May 08 2025 | 09:05 AM

Drone Explosions Hit Karachi After Lahore Attacks

ഇസ്‌ലാമാബാദ്: ലാഹോറിന് പിന്നാലെ പാകിസ്താനിലെ  പ്രധാന വാണിജ്യ നഗരമായ കറാച്ചിയിലും സ്‌ഫോടനം. സ്‌ഫോടന ശബ്ദം കേട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.  കറാച്ചിയിലെ ശറാഫി ഗോതില്‍ സ്‌ഫോടനം നടന്നെന്നാണ് പാക് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട്. സ്‌ഫോടനങ്ങള്‍ ഡ്രോണ്‍ ആക്രമണം ആയിരുന്നുവെന്നും പാകിസ്താന്‍ സൈന്യം അറിയിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക വ്യാപാര കേന്ദ്രമാണ് ശറാഫി ഗോത്. 

സംഭവസ്ഥലത്ത് നിന്ന് ലോഹക്കഷണങ്ങള്‍ കണ്ടെടുത്തതായി പൊലിസ് പറഞ്ഞു. സ്‌ഫോടനത്തിന്റെ സ്വഭാവം അന്വേഷിച്ചുവരികയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രക്ഷാപ്രവര്‍ത്തകരെയും നിയമപാലകരെയും സംഭവസ്ഥലത്തേക്ക് അയച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു.

12 ഇടത്ത് ഡ്രോണ്‍ ആക്രമണം നടന്നുവെന്നാണ് പാക് സൈന്യം പറയുന്നത്. ലാഹോര്‍ ഡ്രോണ്‍ ആക്രമണത്തില്‍ നാല് പാക് സൈനികര്‍ക്ക് പരിക്കേറ്റെന്ന് പാകിസ്ഥാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

പാകിസ്ഥാനിലെ കിഴക്കന്‍ നഗരമായ ലാഹോറില്‍ തുടര്‍ച്ചയായി ചുരുങ്ങിയത് മൂന്നിടത്തായി സ്ഫോടനമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. വാള്‍ട്ടന്‍ എയര്‍പോര്‍ട്ടിന് സമീപവും സ്ഫോടനമുണ്ടായതായി. വാള്‍ട്ടന്‍ എയര്‍പോര്‍ട്ടിന് സമീപത്തെ ഗോപാല്‍ നഗര്‍, നസീറാബാദ് ഏരിയയിലാണ് സ്ഫോടനങ്ങള്‍ ഉണ്ടായതെന്ന് പാക് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആദ്യ സ്ഫോടനത്തിന് പിന്നാലെ സൈറണ്‍ ശബ്ദം ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് തുടര്‍ സ്ഫോടനങ്ങള്‍ ഉണ്ടായത്. സ്ഫോടനത്തിന് പിന്നാലെ വലിയ തോതില്‍ പുക ഉയരുന്നതിന്റെയും ജനങ്ങള്‍ വീടുകളില്‍ നിന്ന് ഇറങ്ങി ഓടുന്നതിന്റെയും ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

സ്ഫോടനത്തിന്റെ ആളപായോ നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വെടിവച്ചിട്ട ആറടി നീളമുള്ള ഡ്രോണ്‍ പൊട്ടിത്തെറിച്ചതാകാമെന്ന് പൊലിസ് വൃത്തങ്ങള്‍ പറയുന്നത്.

അതേസമയം, പാകിസ്ഥാന്‍ കൂടുതല്‍ സേനയെ ലാഹോറിലെത്തിച്ചിട്ടുണ്ട്. ലാഹോറിനു അടുത്തുള്ള കേന്ദ്രങ്ങളിളെല്ലാം പാക് സേന സാന്നിധ്യം കൂട്ടിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതിനിടെ ബലൂചിസ്താനില്‍ രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ 14 പാകിസ്ഥാന്‍ സൈനികരെ കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട് ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) രംഗത്തെത്തി.

26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യന്‍ സൈന്യം ബുധനാഴ്ച നല്‍കിയ കനത്ത തിരിച്ചടിയില്‍ പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തിരുന്നു. 'ഓപറേഷന്‍ സിന്ദൂര്‍' എന്ന് പേരിട്ട 25 മിനിറ്റ് നീണ്ട സംയുക്ത സൈനിക നടപടിയില്‍ ഒമ്പത് ഭീകര കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടത്. പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്ന് 14 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചടി.

ജമ്മുകശ്മിരിലെ പഹല്‍ഗാമില്‍ കുടുംബത്തോടൊപ്പമെത്തിയ വിനോദ സഞ്ചാരികളെ ഏപ്രില്‍ 22നു കൂട്ടക്കൊലചെയ്ത ഭീകരര്‍ക്ക് കൃത്യം പതിനഞ്ചാം ദിവസമായിരുന്നു ഇന്ത്യയുടെ അതിശക്ത തിരിച്ചടി. ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യയുടെ നാവിക, കര, വ്യോമസേനകള്‍ ഒന്നിച്ച് നടത്തിയ ആക്രമണത്തില്‍പാക് അധീന കശ്മിരിലെ ഭീകര ക്യാംപുകള്‍ തന്നെയാണ് തകര്‍ത്തതെന്ന് തെളിയിക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കേന്ദ്രങ്ങള്‍ പൂര്‍ണമായും തകര്‍ന്നുവെന്ന് ചിത്രങ്ങളില്‍ നിന്ന് മനസ്സിലാക്കാം. കൊളറാഡോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മസാര്‍ ടെക്നോളജീസ് ആണ് ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തിന് മുമ്പും ശേഷവുമുള്ള ഉപഗ്രഹ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

പഹല്‍ഗാമില്‍ പുരുഷന്‍മാരെ തെരഞ്ഞുപിടിച്ച് ഭീകരര്‍ വെടിവച്ചുകൊന്നതോടെ വിധവകളായ രണ്ട് ഡസനോളം വനിതകള്‍ക്കുള്ള ആദരവായി 'ഓപറേഷന്‍ സിന്ദൂര്‍' എന്ന പേരില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ലഷ്‌കര്‍ കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ 70ലേറെ പേര്‍ കൊല്ലപ്പെട്ടു. 60 പേര്‍ക്കു പരുക്കുണ്ട്. ഇന്ത്യയുടെ അഞ്ച് വിമാനങ്ങള്‍ വീഴ്ത്തിയതായി പാകിസ്ഥാന്‍ അവകാശപ്പെട്ടു. എന്നാല്‍ ഇക്കാര്യം ഇന്ത്യ തള്ളി.

In a fresh wave of unrest, Pakistan’s major commercial hub Karachi was rocked by a powerful explosion late Wednesday night, just hours after multiple drone explosions were reported in Lahore.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാർ കാർഡ് നഷ്ടപ്പെട്ടോ? പേടിക്കേണ്ട, പുതിയ പിവിസി കാർഡ് ലഭിക്കാനായി ഇങ്ങനെ ചെയ്താൽ മതി

National
  •  43 minutes ago
No Image

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

National
  •  2 hours ago
No Image

ശക്തമായ മഴ; കൊല്ലത്ത് റെയിൽവേ ട്രാക്കിൽ മരം വീണ് തീപിടിത്തം, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

Kerala
  •  2 hours ago
No Image

പൂനെയിൽ പാലം തകർന്ന് മരിച്ചവരുടെ എണ്ണം നാലായി: കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി 

National
  •  2 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയിൽ എണ്ണ വില ഉയർന്നേക്കുമോ?

International
  •  2 hours ago
No Image

കോവിഡ് ബാധിതയായ 27കാരി പ്രസവത്തിനു പിന്നാലെ മ രിച്ചു; കുഞ്ഞിന് ഒരു ദിവസം പ്രായം

National
  •  3 hours ago
No Image

ഭാര്യയുടെ സോപ്പ് എടുത്ത് കുളിച്ച ഭർത്താവ് അറസ്റ്റിൽ: വഴക്കുകൾ ഉണ്ടാകുമ്പോൾ ഭാര്യ പലപ്പോഴും പൊലീസിനെ വിളിക്കാറുണ്ട്; ഇത്ര പ്രതീക്ഷിച്ചില്ലെന്ന് ഭർത്താവ് 

National
  •  3 hours ago
No Image

കനത്ത മഴ: കേരളത്തിലെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  3 hours ago
No Image

ഇസ്റാഈലിൽ സംഘർഷം രൂക്ഷം: അനാവശ്യ സഞ്ചാരം ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി; ഹെൽപ് ലൈൻ നമ്പറുകൾ ഇവ

International
  •  4 hours ago
No Image

ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിയെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം: പുതിയ തരംഗത്തിന്റെ തുടക്കമെന്ന് ഇറാൻ  

International
  •  4 hours ago