HOME
DETAILS

എതിരാളികളുടെ തട്ടകത്തിലും റെക്കോർഡ് വേട്ട; ചരിത്രത്തിൽ വീണ്ടും ഒന്നാമനായി സലാഹ്

  
February 13 2025 | 05:02 AM

muhammed salah create a new record in english Premier league

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വീണ്ടും ഗോളടിയിൽ റെക്കോർഡിട്ട് ഈജിപ്ഷ്യൻ സൂപ്പർതാരം മുഹമ്മദ്‌ സലാഹ്. എവർട്ടണിനെതിരെയുള്ള മത്സരത്തിലാണ് സലാഹ് വീണ്ടും ഗോളടിയിൽ നേട്ടം കൈവരിച്ചത്. മത്സരത്തിൽ ഒരു ഗോളാണ് താരം നേടിയത്. ഈ സീസണിൽ സലാഹ് ലിവർപൂളിനായി എവേ മത്സരങ്ങളിൽ സ്വന്തമാക്കുന്ന 22ാം ഗോൾ കോൺട്രിബ്യുഷൻ ആയിരുന്നു ഇത്. 

ഈ സീസണിൽ എതിരാളികളുടെ തട്ടകത്തിൽ 13 ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ്‌ സലാഹ് നേടിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ ഒരു സീസണിൽ എവേ മത്സരങ്ങളിൽ ഒരു താരം സ്വന്തമാക്കുന്ന ഏറ്റവും ഉയർന്ന ഗോൾ കോൺട്രിബ്യുഷൻ കണക്കുകൾ ആണിത്.  ആൻഡി കോളിന്റെ റെക്കോർഡാണ് സലാഹ് തകർത്തത്. 1993-94 സീസണിൽ 21 ഗോൾ കോൺട്രിബ്യുഷൻസായിരുന്നു കോൾ നടത്തിയിരുന്നത്. 

മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. മത്സരത്തിൽ 11ാം മിനിറ്റിൽ ബീറ്റോയിലൂടെ എവർട്ടൺ ആണ് ആദ്യം ലീഡ് നേടിയത്. എന്നാൽ 16ാം മിനിറ്റിൽ അലക്സിസ് മാക് അലിസ്റ്ററിലൂടെ ലിവർപൂൾ ഗോൾ തിരിച്ചടിക്കുകയായിരുന്നു. ഒടുവിൽ ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി തുല്യത പാലിക്കുകയായിരുന്നു. 

രണ്ടാം പകുതിയിൽ 73ാം മിനിറ്റിൽ സലാഹ് ലിവർപൂളിനെ മുന്നിലെത്തിച്ചു. ലിവർപൂൾ വിജയം ഉറപ്പാക്കിയ നിമിഷത്തിൽ ആയിരുന്നു ഇഞ്ചുറി ടൈമിൽ ജെയിംസ് തർക്കോവ്സ്കിയുടെ ഗോളിലൂടെ എവർട്ടൺ സമനില പിടിച്ചത്. മത്സരത്തിൽ രണ്ട് ടീമിലെയും താരങ്ങൾ ചുവപ്പ് കാർഡ് കണ്ട് പുറത്തായിരുന്നു. എവർട്ടൺ താരം  അബ്ദുളയെ ഡൗക്കോറെ ലിവർപൂൾ താരം കർട്ടിസ് ജോൺസ് എന്നിവരാണ് റെഡ് കാർഡ് കണ്ട് പുറത്തായത്. ഇഞ്ചുറി ടൈമിൽ ആയിരുന്നു ഇരുവരും പുറത്തായത്. 

നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ലിവർപൂൾ. 24 മത്സരങ്ങളിൽ നിന്നും 17 വിജയവും 6 സമനിലയും ഒരു തോൽവിയും അടക്കം 57 പോയിന്റാണ് ലിവർപൂളിന്റെ കൈവശമുള്ളത്. 50 പോയിന്റോടെ ആഴ്‌സണൽ ആണ് രണ്ടാം സ്ഥാനത്തുള്ളത്. ഫെബ്രുവരി 16ന് വോൾവസിനെതിരെയാണ് ലിവർപൂളിന്റെ അടുത്ത മത്സരം. ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിലാണ് മത്സരം നടക്കുക. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിങ്ക് തുറന്നാൽ പണം നഷ്ടമാകും; വ്യാജ സന്ദേശങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി എംവിഡി

Kerala
  •  a day ago
No Image

കോഴിക്കോട് കോവൂരിൽ ഓടയിൽ വീണ് മധ്യ വയസ്കനെ കാണാതായി; തെരച്ചിൽ തുടരുന്നു

Kerala
  •  a day ago
No Image

അമേരിക്കയിൽ ആഞ്ഞടിച്ച് ചുഴലിക്കാറ്റ്; 27 പേർ മരിച്ചു

International
  •  a day ago
No Image

ലാറയുടെ വിൻഡീസിനെ തകർത്ത് സച്ചിന്റെ ഇന്ത്യക്ക് കിരീടം; ഇതിഹാസങ്ങളുടെ പോരിൽ രാജാക്കന്മാരായി ഇന്ത്യ

Cricket
  •  a day ago
No Image

പാകിസ്ഥാനിൽ സൈനികർ സഞ്ചരിച്ചിരുന്ന ബസിന് നേരെ ചാവേറാക്രമണം; നിരവധി പേർ കൊല്ലപ്പെട്ടു

International
  •  a day ago
No Image

തിരൂരിൽ കഞ്ചാവ് വിൽപ്പനക്കാരൻ പിടിയിൽ; 93 ഗ്രാം കഞ്ചാവും 7500 രൂപയും പൊലീസ് പിടിച്ചെടുത്തു

Kerala
  •  a day ago
No Image

അവനൊരിക്കലും മെസിയെപോലെയല്ല, പക്ഷെ അവൻ അപകടകാരിയാണ്: ബാഴ്സ ഗോൾകീപ്പർ

Football
  •  a day ago
No Image

എറയൂർ ക്ഷേത്രത്തിലെ പൂരത്തിനിടെ മിന്നലേറ്റ് മൂന്ന് പേർക്ക് പരുക്ക്

Kerala
  •  a day ago
No Image

കെഎസ്ആർടിസി ബസിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

ദുബൈയിൽ ട്രേഡ് ലൈസൻസ് നേടുന്നത് എങ്ങനെ? അറിയേണ്ടതെല്ലാം

uae
  •  a day ago