HOME
DETAILS

അറാദിലെ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു; നിരവധി പേർക്ക് പരുക്ക്

  
February 13, 2025 | 8:14 AM

2 Killed Several Injured in Building Collapse in Aradi

മനാമ: അറാദിൽ റസ്റ്റോറൻ്റിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടുനില കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരണം രണ്ടായി. ബഹ്റൈനി പൗരനായ അലി അബ്ദുല്ല അലി അൽ ഹമീദ് (66), ബംഗ്ലാദേശ് പൗരനായ ഷൈമോൾ ചന്ദ്ര ഷിൽ മൊനിന്ദ്ര (42) എന്നിവരാണ് മരിച്ചത്. അബ്ദുല്ല അലി അൽ ഹമീദിൻ്റെ മൃതദേഹം  കെട്ടിടാവശിഷ്ടങ്ങൾക്കിടയിലെ തിരച്ചിലിനിടയിലാണ് കണ്ടെടുത്തത്. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ കിങ് ഹമദ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവസ്ഥലത്ത് പൊലിസും ബഹ്റൈൻ സിവിൽ ഡിഫൻസും രക്ഷാപ്രവർത്തനം തുടരുകയാണ്. അറാദിലെ സീഫ് മാളിന് സമീപത്തെ ബഹ്റൈനി റസ്റ്റോറൻ്റിലായിരുന്നു അപകടം. കെട്ടിടത്തിൻ്റെ ഒരു ഭാഗത്ത് പ്രവർത്തിച്ചിരുന്ന സലൂണും  തകർന്ന നിലയിലാണ്.

കെട്ടിടത്തിന്റെ മുകൾ നിലയിൽ താമസക്കാരുണ്ടായിരുന്നതായും എന്നാൽ, മലയാളികൾ ആരും കെട്ടിടത്തിൽ താമസിച്ചിരുന്നായി ഓർക്കുന്നില്ലെന്നും സമീപവാസികൾ പറഞ്ഞു. ബിൽഡിങ് പൂർണമായും തകർന്ന നിലയിലാണ്. അതേസമയം, പ്രദേശത്തെ ചില കടകളുടെ ഗ്ലാസുകളും പൊട്ടിത്തെറിയുടെ ആഘാതത്തിൽ തകർന്നിട്ടുണ്ട്.

A tragic incident occurred in Aradi when a building collapsed, resulting in the loss of two lives and injuring several others.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കൊടുംചൂടിന്റെ കാലം; ജൂലൈ 3 മുതൽ താപനില 50 ഡിഗ്രി കടക്കുമെന്ന് മുന്നറിയിപ്പ്

uae
  •  21 days ago
No Image

അവയവക്കടത്ത്, വ്യാജരേഖ കേസ്: പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി ആഭ്യന്തരമന്ത്രി

Kerala
  •  21 days ago
No Image

എ.ഐയുടെ സഹായത്തോടെ മാവിന്‍കൃഷിയില്‍ വന്‍ മുന്നേറ്റം; സഊദി ഫാമില്‍ പൂക്കളുടെ രൂപീകരണം 98 ശതമാനത്തിലെത്തി

Saudi-arabia
  •  21 days ago
No Image

ഇതിഹാസത്തിനൊപ്പം ഒരു കൗമാരക്കാരൻ! ലോകകപ്പ് വേദിയിൽ പെലെയുടെ റെക്കോർഡിലേക്ക് പന്തുതട്ടി മെക്സിക്കോയുടെ മോറ

Football
  •  21 days ago
No Image

ഇന്ന് മുതല്‍ കൗണ്ട്ഡൗണ്‍, 100 ദിന കര്‍മപദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍; ധനബില്‍ പാസാക്കി നിയമസഭ പിരിഞ്ഞു

Kerala
  •  21 days ago
No Image

കുവൈത്തിനും ബഹ്‌റൈനുമെതിരായ ഇറാന്‍ ആക്രമണം അപലപിച്ച് സഊദി മന്ത്രിസഭ; മേഖലയില്‍ സമാധാനം ഉറപ്പാക്കാന്‍ ആഹ്വാനം

Saudi-arabia
  •  21 days ago
No Image

ദാരിദ്ര്യവും ഗറില്ലാ ഭീഷണികളും വംശീയതയും തോറ്റു; മെക്സിക്കോയുടെ ലോകകപ്പ് ഹീറോ ജൂലിയൻ ക്വിനോൺസിന്റെ അവിശ്വസനീയ ജീവിതകഥ!

Football
  •  21 days ago
No Image

മരം എപ്പോള്‍ വീഴുമെന്ന് ആര്‍ക്കും പ്രവചിക്കാനാകില്ല; മരംവീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി

National
  •  21 days ago
No Image

വേനൽക്കാല അവധി: ജൂലൈ 12-ന് ദുബൈ വിമാനത്താവളത്തിൽ വൻ തിരക്കിന് സാധ്യത; മുന്നറിയിപ്പുമായി എയർപ്പോർട്ട് അധികൃതർ

uae
  •  21 days ago
No Image

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദ സാധ്യതയും; സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

Kerala
  •  21 days ago