HOME
DETAILS

ഇതിഹാസങ്ങൾക്കൊപ്പം ഹാരി കെയ്ൻ; ചാമ്പ്യൻസ് ലീഗിൽ വമ്പൻ നേട്ടം

  
Web Desk
February 13 2025 | 08:02 AM

Harry kane create a new record in ucl

സ്കോട്ലാൻഡ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിന് തകർപ്പൻ വിജയം. സ്കോട്ടിഷ് ക്ലബ് സെൽറ്റിക് എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജർമൻ വമ്പന്മാർ കീഴടക്കിയത്. മത്സരത്തിൽ ബയേണിനായി ഇംഗ്ലണ്ട് സൂപ്പർതാരം ഹാരി കെയ്ൻ ഒരു ഗോൾ നേടി മികച്ച പ്രകടനമാണ് നടത്തിയത്. 

ചാമ്പ്യൻസ് ലീഗിലെ തന്റെ 46ാം ഗോൾ കോൺട്രിബ്യുഷൻ ആണ് ഹാരി കെയ്ൻ നടത്തിയത്. ഇതോടെ ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബ്യുഷൻസ് നടത്തുന്ന മൂന്നാമത്തെ ഇംഗ്ലണ്ട് താരമായി മാറാനും ഹാരി കെയ്നിന് സാധിച്ചു. 47 ഗോൾ കോൺട്രിബ്യുഷൻസുമായി വെയ്ൻ റൂണി രണ്ടാമതും 52 ഗോൾ കോൺട്രിബ്യുഷൻസുമായി ഡേവിഡ് ബെക്കാമുമാണ് ഈ നേട്ടത്തിൽ ഒന്നാമതുമുള്ളത്. 

ഹാരി കെയ്നിന് പുറമെ ബയേൺ മ്യൂണിക്കിനായി മത്സരത്തിൽ മൈക്കൽ ഒലീസയും ഗോൾ നേടി. മത്സരത്തിന്റെ 45ാം മിനിറ്റിലാണ് താരം ഗോൾ നേടിയത്. കെയ്ൻ രണ്ടാം പകുതിയിൽ 49 മിനിറ്റിലുമാണ് ലക്ഷ്യം കണ്ടത്. സെൽറ്റിക്കിന് വേണ്ടി ഡെയ്സൺ മെയ്‌ദ 79ാം മിനിറ്റിൽ ആശ്വാസഗോൾ നേടുകയും ചെയ്തു.

ബുണ്ടസ്ലീഗയിലും തകർപ്പൻ മുന്നേറ്റമാണ് ജർമൻ വമ്പന്മാർ നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ ജർമൻ ലീഗിൽ ഒന്നാം സ്ഥാനത്താണ് ബയേൺ. 21 മത്സരങ്ങളിൽ നിന്നും 17 വിജയവും മൂന്ന് സമനിലയും ഒരു തോൽവിയും അടക്കം 54 പോയിന്റാണ് ബയേൺ മ്യൂണിക്കിനുള്ളത്. ഫെബ്രുവരി 16നാണ് ബയേൺ ബുണ്ടസ്ലീഗയിലെ അടുത്ത മത്സരത്തിനിറങ്ങുന്നത്. ബായാർ ലെവർകൂസനെയാണ് ബയേൺ നേരിടുക.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതുപ്പാടിയിൽ വീണ്ടും ലഹരി അക്രമം: ചായ ഇല്ലെന്ന് പറഞ്ഞതിന് ചായക്കടക്കാരനെ ആക്രമിച്ചു; പ്രതി പിടിയിൽ

Kerala
  •  15 hours ago
No Image

കോഴിക്കോട് അച്ഛനെ വെട്ടിക്കൊലപ്പെടുത്തി മകൻ; പ്രതി പിടിയിൽ

Kerala
  •  16 hours ago
No Image

നൈജീരിയയിലെ പള്ളിക്ക് നേരെയുണ്ടായ ബോംബാക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു

qatar
  •  17 hours ago
No Image

ചെറിയ പെരുന്നാൾ അവധി; ജിസിസിയിലേക്കും മിഡിൽ ഈസ്റ്റിലേക്കും 17 വിമാന സർവിസുകൾ കൂടി ആരംഭിച്ച് എമിറേറ്റ്സ്

uae
  •  17 hours ago
No Image

കറന്റ് അഫയേഴ്സ്-24-03-2025

PSC/UPSC
  •  17 hours ago
No Image

ഖത്തറിൽ കരയിലും കടലിലും ശക്തമായ കാറ്റും കാഴ്ച മങ്ങുന്ന പൊടിക്കാറ്റും ഉണ്ടാകും

qatar
  •  17 hours ago
No Image

തമിഴ്നാട്ടിൽ പാർട്ടി കൊടിമരം നീക്കം ചെയ്യുന്നതിനിടെ അപകടം; ഒരാൾ മരിച്ചു, നാല് പേർക്ക് പരുക്ക് 

National
  •  17 hours ago
No Image

കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ കൊടുക്കരുത്; ജുവനൈല്‍ ഡ്രൈവിങ് ശിക്ഷകള്‍ അറിയണം

latest
  •  17 hours ago
No Image

പകൽ പൊടിക്കാറ്റും, രാത്രി മൂടൽമഞ്ഞും; യുഎഇ കാലാവസ്ഥ

uae
  •  18 hours ago
No Image

ഡൽഹിക്കെതിരെ കരീബിയൻ വെടിക്കെട്ട്; അടിച്ചുകയറിയത് ഗെയ്ൽ ഒന്നാമനായ റെക്കോർഡ് ലിസ്റ്റിലേക്ക്

Cricket
  •  18 hours ago