HOME
DETAILS

ബെംഗളൂരു മെട്രോ നിരക്ക് വർദ്ധനവിനെതിരെ യാത്ര മുടക്കി പ്രതിഷേധിച്ച് ജനങ്ങൾ; ഇടപെട്ട് സർക്കാർ, വർധന പിൻവലിക്കാൻ നിർദ്ദേശം

  
Farzana
February 13 2025 | 10:02 AM

Karnataka CM Orders Reversal of Bengaluru Metro Fare Hike After Public Outcry

ബെംഗളൂരു:ബെംഗളൂരുവിലെ നമ്മ മെട്രോയുടെ കുത്തനെയുള്ള നിരക്ക് വർദ്ധനവ്  പിൻവലിക്കാൻ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് ( ബിഎംആർസിഎൽ ) മാനേജിംഗ് ഡയറക്ടർ മഹേശ്വര റാവുവിന് നിർദേശം നൽകി കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഫെബ്രുവരി 9 ന് പ്രാബല്യത്തിൽ വന്ന വർദ്ധിച്ച മെട്രോ നിരക്ക് യാത്രക്കാർക്കിടയിൽ വലിയ എതിർപ്പുകൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു. 

നിരക്ക് സാധാരണക്കാരായ യാത്രക്കാർക്ക് താങ്ങാവുന്നതായിരുന്നില്ല. പിന്നാലെ പൊതു ജനരോഷം ശക്തമായതിനെ തുടർന്ന് നിരക്ക് കുറയ്ക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു. പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കാനും വർദ്ധന നിരക്ക് കുറയ്ക്കുവാനും ഞാൻ ബിഎംആർസിഎൽ എംഡിയോട് പറഞ്ഞിട്ടുണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി. മെട്രോ സ്‌റ്റേഷനുകളിൽ ബി.ജെ.പിയുടെയും യാത്രക്കാരുടെയും കനത്ത പ്രധിഷേധങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നു.

പുതുക്കിയ നിരക്കിന് ശേഷം കുറഞ്ഞ ടിക്കറ്റ് നിരക്ക് 10 രൂപയായി, പരമാവധി ടിക്ക്റ്റ് നിരക്ക് 50ശതമാനം വർദ്ധിപ്പിച്ച് 60 രൂപയിൽ നിന്ന് 90 രൂപയായി. മെട്രോയുടെ നിരക്ക് വർദ്ധിപ്പിച്ചതിന്റെ പിറ്റേന്ന് ഫെബ്രുവരി 10 തിങ്കളാഴ്ച്ച ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് യാത്രക്കാരുടെ എണ്ണത്തിൽ 4 ശതമാനം കുറവ് രേഖപ്പെടുത്തി. പരമാവധി ടിക്കറ്റ് നിരക്ക് 90 രൂപയായിരുന്നു. ബിഎംആർസിഎല്ലിന്റെ മുൻകാല കണക്കുകൾ പ്രകാരം തിങ്കളാഴ്ച്ചയിൽ യാത്രക്കാരുടെ എണ്ണം 8.6 ലക്ഷത്തിലധികമായി കുറഞ്ഞു.നിലവിൽ 8.29 ലക്ഷമാണ് കണക്ക്.

അതേ സമയം 'എയ്‌റോ ഇന്ത്യ 2025 ' എന്ന മെഗാ എയ്‌റോ ഷോയുടെ ഉദ്ഘാടനമാണ് യാത്രക്കാരുടെ എണ്ണം കുറയാൻ  കാരണമെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് സ്വദേശി ഇസ്‌റാഈലില്‍ മരിച്ച നിലയില്‍; ജീവനൊടുക്കിയത് 80കാരിയെ കൊലപ്പെടുത്തിയ ശേഷമെന്ന് റിപ്പോര്‍ട്ട്

Kerala
  •  16 hours ago
No Image

മലപ്പുറത്ത് നിപ ബാധിച്ച 18കാരിയും പാലക്കാട്ടെ യുവതിയും തമ്മില്‍ ബന്ധമില്ല

Kerala
  •  16 hours ago
No Image

'ബിജെപിയുടെ അധികാരം വിധാന്‍ ഭവനില്‍, ഞങ്ങളുടേത് തെരുവുകളിലും'; രണ്ട് പതിറ്റാണ്ടിന് ശേഷം ഒരുമിച്ചെത്തി ഉദ്ധവും രാജ് താക്കറെയും

National
  •  17 hours ago
No Image

വിവാഹസംഘം സഞ്ചരിച്ച വാഹനം മതിലിൽ ഇടിച്ച് എട്ട് മരണം; മരിച്ചവരിൽ വരനും കുട്ടികളും 

National
  •  17 hours ago
No Image

രാംഗഡ് കൽക്കരി ഖനി തകർന്ന് ഒരാൾ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

National
  •  18 hours ago
No Image

തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ അറ്റകുറ്റപ്പണികൾ; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സർവിസുകളിൽ നിയന്ത്രണം

Kerala
  •  18 hours ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: മന്ത്രിമാരുടെ പ്രസ്താവനകളാണ് രക്ഷാപ്രവർത്തനത്തെ വൈകിച്ചത്: വി ഡി സതീശൻ

Kerala
  •  18 hours ago
No Image

'ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണ്': ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല; രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

Kerala
  •  18 hours ago
No Image

കോമിക് ബുക്കിലെ അന്ധവിശ്വാസം വായിച്ചു സുനാമി പ്രവചനഭീതിയിൽ ജപ്പാൻ, ടൂറിസ്റ്റുകൾ യാത്ര റദാക്കി, വിമാന സർവീസ് നിർത്തി, കോടികളുടെ നഷ്ടം; എല്ലാം വെറുതെയായി

International
  •  18 hours ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: വീണാ ജോർജിനെ വേട്ടയാടാൻ ഒരുത്തനും വിട്ടുകൊടുക്കില്ല; കെ.യു. ജനീഷ് കുമാർ എം.എൽ.എ

Kerala
  •  19 hours ago