HOME
DETAILS

കോട്ടയം നഴ്‌സിങ് കോളജിലെ റാഗിങ്: കോളജ് അധികൃതരുടെ മൊഴിയെടുത്ത് പൊലിസ്

  
Avani
February 13 2025 | 11:02 AM

kottayam-nursing-college-ragging-police investigation

കോട്ടയം: റാഗിങ്ങെന്ന പേരില്‍ കോട്ടയം സ്‌കൂള്‍ ഓഫ് നഴ്‌സിങ് കോളജില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ നടത്തിയത് കൊടുംക്രൂരതയില്‍ അന്വേഷണം ആരംഭിച്ച് പൊലിസ്. കോളജിലെത്തി പ്രിന്‍സിപ്പള്‍ ഉള്‍പ്പടെയുള്ളവരുടെ മൊഴിയെടുത്തു. അധകൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് ഉള്‍പ്പടെ പൊലിസ് അന്വേഷിക്കുന്നുണ്ട്. 

അതേസമയം വിദ്യാര്‍ഥികള്‍ ആരും പരാതി പറഞ്ഞിരുന്നില്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. മൂന്ന് മാസത്തിനിടെ പല തവണ ആന്റി റാഗിംങ് സ്‌കാസ് പരാതികള്‍ ഉണ്ടോ എന്ന് ചോദിച്ചിരുന്നു. ഹോസ്റ്റലില്‍ ഉണ്ടായിരുന്ന കെയര്‍ ടേക്കര്‍ ശബ്ദം ഒന്നും കേട്ടില്ലെന്നാണ് പറഞ്ഞതെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു.

പ്രാഥമിക നടപടിയായിട്ടാണ് സസ്‌പെന്‍ഡ് ചെയ്തതെന്നും തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും കോളജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

ആറ് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് റാഗിങ്ങിന് വിധേയരായത്. സംഭവത്തില്‍ അഞ്ച് സീനിയര്‍ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. മൂന്നിലവ് വാളകം കീരീപ്ലാക്കല്‍ വീട്ടില്‍ സാമുവേല്‍ (20), വയനാട് പുല്‍പ്പള്ളി ഞാവലത്ത് വീട്ടില്‍ ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടി വീട്ടില്‍ റിജില്‍ ജിത്ത് (20) മലപ്പുറം വണ്ടൂര്‍ കരുമാരപ്പറ്റ വീട്ടില്‍ രാഹുല്‍ രാജ് (22), കോരുത്തോട് നെടുങ്ങാട്ട് വീട്ടില്‍ വിവേക് (21) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ബി.എന്‍.എസ്. 118, 308, 350 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

പ്രതികളെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ചൊവ്വാഴ്ചയാണ് പീഡന വിവരം പുറത്തുവന്നത്. ഇടുക്കി സ്വദേശിയായ വിദ്യാര്‍ഥിയുടെ രക്ഷിതാവ് ക്ലാസ് അധ്യാപികയെ ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കോളജ് അധികൃതരുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്. ചൊവ്വാഴ്ച വൈകീട്ടോടെ കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് ഇന്നലെ പുലര്‍ച്ചെയോടെ രേഖപ്പെടുത്തി.

കഴിഞ്ഞ നവംബര്‍ നാലിനാണ് ഇവിടെ അധ്യയനം തുടങ്ങിയത്. അന്നുമുതല്‍ ക്രൂരമായ റാഗിങ്ങാണെന്ന് പരാതിയില്‍ പറയുന്നു. പ്രതികളുടെ മുറിയിലേക്ക് ഇരകളെ ബലമായി എത്തിച്ചായിരുന്നു റാഗിങ്. നഗ്‌നരാക്കി കട്ടിലില്‍ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് ശരീരത്തില്‍ മുറിവുകളുണ്ടാക്കി. അതില്‍ കലാമിന്‍ ലോഷന്‍ ഒഴിച്ച് ഇരകള്‍ വേദനകൊണ്ടു പുളയുമ്പോള്‍ വായില്‍ ലോഷനൊഴിച്ചു. ജനനേന്ദ്രിയത്തില്‍ വ്യായാമത്തിന് ഉപയോഗിക്കുന്ന ഭാരമേറിയ ഡംബല്‍ തൂക്കിയിട്ടും കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തിയുമുള്ള അതിക്രൂര പീഡനങ്ങള്‍ക്കാണ് ഇവര്‍ വിധേയരായത്. ശനിയാഴ്ചകളിലാണ് ക്രൂരത കൂടുതലും അരങ്ങേറുന്നത്. ശനിയാഴ്ചകളില്‍ പ്രതികള്‍ക്ക് മദ്യം വാങ്ങാനായി 800 രൂപ വീതം നല്‍കണം. ഇല്ലെങ്കില്‍ പണം ബലമായി പിടിച്ചെടുക്കും. തുടര്‍ന്ന് രാത്രിയോടെ മദ്യപിച്ചെത്തി സംഘം ഹോസ്റ്റലില്‍ അക്രമം അഴിച്ചുവിടും. പീഡനം പുറത്തറിയാതിരിക്കാനും പരാതി നല്‍കാതിരിക്കാനുമായി നിര്‍ബന്ധിച്ച് മദ്യം നല്‍കി നഗ്‌നവിഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തും. വിഡിയോ പുറത്തായാല്‍ പഠനം നിലയ്ക്കുമെന്ന ഭയത്താലാണ് ഇരകള്‍ പരാതി നല്‍കാതിരുന്നത്.

എന്നാല്‍ കഴിഞ്ഞ ദിവസം റാഗിങ്ങിന് വിധേയനായ ഇടുക്കി സ്വദേശിയോട് പ്രതികള്‍ വീണ്ടും പണം ആവശ്യപ്പെട്ടു. ഇതു നല്‍കാന്‍ കഴിയാതെ വന്നതോടെ ക്രൂരമായി മര്‍ദിച്ചു. പരുക്കേറ്റ വിദ്യാര്‍ഥി മാതാപിതാക്കളെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  9 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  10 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  10 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  10 hours ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  10 hours ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  11 hours ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  11 hours ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  11 hours ago
No Image

ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

National
  •  11 hours ago
No Image

പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ 

National
  •  11 hours ago