HOME
DETAILS

റെയില്‍വേ പൊലിസിന്റെ മര്‍ദനത്തില്‍ ഗുരുതര പരുക്ക്; മലയാളി റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കാല്‍ മുറിച്ചുമാറ്റി

  
February 13, 2025 | 4:02 PM

Severely injured in beating by railway police Malayali Rt Air Force officers leg amputated

നീലേശ്വരം (കാസര്‍കോട്): മംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ കര്‍ണാടക റെയില്‍വേ പൊലിസിന്റെ ക്രൂരമര്‍ദനത്തിനിരയായി ഗുരുതര പരുക്കേറ്റ മലയാളിയായ റിട്ട. എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കാല്‍ മുറിച്ചുമാറ്റി. നീലേശ്വരം അങ്കക്കളരി അര്‍ച്ചനയില്‍ പരേതനായ ഉദയന സ്വാമിയുടെ മകന്‍ പി.വി സുരേശന്റെ (54) ഇടതുകാലാണ് മുട്ടിനു മുകളില്‍ വച്ച് മുറിച്ചുമാറ്റിയത്. അതീവ ഗുരുതരാവസ്ഥയിലായ സുരേശന്‍ ഇപ്പോള്‍ മംഗളൂരു ഫാദര്‍ മുള്ളേഴ്‌സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഫെബ്രുവരി ഒന്നിനാണ് സുരേശന് കര്‍ണാടക റെയില്‍വേ പൊലിസിന്റെ മര്‍ദനമേറ്റത്. മംഗളൂരുവിലെ മിലിട്ടറി കാന്റീനിലേക്ക് പോയ സുരേശന്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനിലെ ബെഞ്ചില്‍ കിടക്കുമ്പോഴാണ് പൊലിസെത്തി അവിടെ നിന്നും മാറാന്‍ ആവശ്യപ്പെട്ടത്.

കുറച്ചു കഴിഞ്ഞ് വീണ്ടും വന്ന പൊലിസുകാര്‍ ഉറങ്ങിക്കിടന്ന സുരേശന്റെ കാല്‍പാദത്തില്‍ ലാത്തി കൊണ്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇതോടെ ബോധവും നഷ്ടമായി. പിറ്റേദിവസം രാവിലെ ബോധമുണര്‍ന്ന സുരേശന്‍ നാട്ടില്‍ മകളെ വിളിച്ച് വിവരങ്ങള്‍ പറഞ്ഞു. മകള്‍ ഉടനെ മംഗളൂരു റെയില്‍വേ സ്റ്റേഷനിലും പൊലിസിലും വിവരമറിയിച്ച് സുരേശന്റെ ഫോണ്‍ നമ്പര്‍ നല്‍കി. അവശനിലയിലുള്ള പിതാവിനെ ഉടന്‍ ആശുപത്രി പ്രവേശിപ്പിക്കാന്‍ പൊലിസുകാരോട് ആവശ്യപ്പെടുകയും ചെയ്തു. പൊലിസുകാര്‍ സുരേശനെ മംഗലാപുരം വെന്റ്‌ലോക്ക് ആശുപത്രിയിലാക്കുകയായിരുന്നു. ഭാര്യ ജയശ്രീയും മകള്‍ ഹൃദ്യയും മംഗളൂരുവില്‍ എത്തി സുരേശനെ നാട്ടിലേക്ക് കൊണ്ടുവന്നു. എന്നാല്‍ പൊലിസ് മര്‍ദിച്ച കാര്യം സുരേശന്‍ ഭാര്യയോടും മകളോടും പറഞ്ഞിരുന്നില്ല. പിറ്റേ ദിവസം കാലുകള്‍ നീരുവയ്ക്കാന്‍ തുടങ്ങിയതോടെ നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ കാണിച്ചെങ്കിലും വിദഗ്ധ ചികിത്സ തേടാന്‍ നിര്‍ദേശിച്ചു. പിന്നാലെ മംഗലാപുരത്തെ ആശുപത്രിയില്‍ എത്തി പരിശോധിച്ചപ്പോഴാണ് ഇടതു കാലിലെ മസിലുകള്‍ തകര്‍ന്നെന്നും മുറിച്ചു മാറ്റേണ്ടി വരുമെന്നും ഡോക്ടമാര്‍ നിര്‍ദേശിച്ചത്. അപ്പോള്‍ മാത്രമാണ് പൊലിസ് മര്‍ദിച്ച കാര്യം സുരേശന്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് കുടുംബം മംഗലാപുരം പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Severely injured in beating by railway police; Malayali Rt. Air Force officer's leg amputated



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  3 days ago
No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  3 days ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  3 days ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  3 days ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  3 days ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  3 days ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  3 days ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  3 days ago
No Image

അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി; ബീഫ് ഉണ്ടെന്ന് ക്ഷേത്രത്തില്‍നിന്ന് വിളിച്ച് പറഞ്ഞ് ഹിന്ദുത്വരെ ക്ഷണിച്ചു

National
  •  3 days ago
No Image

വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം: സസാറാം 'ഇവിഎം മോഷണ' വിവാദം; ട്രക്കിൽ വന്നത് ഒഴിഞ്ഞ പെട്ടികളോ അതോ കള്ളവോട്ടിനുള്ള ഉപകരണങ്ങളോ?

National
  •  3 days ago