HOME
DETAILS

 തെരുവുനായ്ക്കളുടെ കടിയേറ്റ് അഞ്ചുവര്‍ഷം കൊണ്ട് പൊലിഞ്ഞത് 94 ജീവനുകള്‍

  
സുനി അൽഹാദി
February 14, 2025 | 2:52 AM

In five years 94 lives were lost due to the bites of stray dogs

കൊച്ചി:തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവരുടെ എണ്ണം  ഭീകരമായി വർധിക്കുന്നു. കഴിഞ്ഞവർഷം 3,16,793 പേർക്കാണ് സംസ്ഥാനത്ത് കടിയേറ്റത്. 2023നെ അപേക്ഷിച്ച് 10,366 പേരെ കൂടുതൽ ആക്രമിച്ചതായാണ് വിവരാവകാശ രേഖ.
2023ൽ  3,06,427      പേരെയാണ് കടിച്ച് പരുക്കേൽപിച്ചത്. അഞ്ചുവർഷത്തിനിടെ വിവിധ ജില്ലകളിലായി 12,93,948പേർക്ക് കടിയേറ്റെന്നും രാജു വാഴക്കാലക്ക് നൽകിയ മറുപടിയിൽ ആരോഗ്യമന്ത്രിയുടെ കാര്യാലയം വ്യക്തമാക്കി.

2020 ജനുവരി മുതൽ 2024 ഡിസംബർ വരെ പേവിഷബാധയേറ്റ് ജീവൻ നഷ്ടപ്പെട്ടത് 94 പേർക്കാണ്. കഴിഞ്ഞവർഷം മാത്രം 26പേരാണ് മരണമടഞ്ഞത്. തിരുവനന്തപുരത്തും  കൊല്ലത്തും 16 പേർ വീതം മരിച്ചു. എന്നാൽ മലപ്പുറം,വയനാട്, കോഴിക്കോട്, കാസർകോട്, കോട്ടയം എന്നിവിടങ്ങളിൽ പേവിഷബാധാമരണം സംഭവിച്ചില്ല എന്നതും ആശ്വാസത്തിന് വക നൽകുന്നു. കഴിഞ്ഞവർഷം  കൂടുതൽ പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റത് തിരുവനന്തപുരത്താണ്. 50870 പേർക്ക്.

 കുറവ് വയനാട്ടിലും. 5719. കൊല്ലത്തും എറണാകുളത്തും മുപ്പതിനായിരത്തിലേറെ പേരെ വീതം കടിച്ച് പരുക്കേൽപ്പിച്ചു. ഇവയുടെ വന്ധ്യംകരണം ഉൾപ്പെടെയുള്ള പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോകുമ്പോഴാണ് കുഞ്ഞുങ്ങളും സ്ത്രീകളും ഉൾപ്പെടെ തെരുവുനായ്ക്കളുടെ ആക്രമണങ്ങൾക്ക് ഇരയാകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  2 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  2 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  2 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  2 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  2 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  2 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  2 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  2 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  2 days ago