HOME
DETAILS

വയനാട് പുനരധിവാസം; കേന്ദ്ര വായ്പാ വിനിയോഗത്തിന് പദ്ധതി സമർപ്പിക്കാൻ നിർദ്ദേശം

  
February 15, 2025 | 4:30 PM

Wayanad Rehabilitation Plan to be Submitted for Central Funding

തിരുവനന്തപുരം: വയനാട് പുനരധിവാസം സംബന്ധിച്ച് കേന്ദ്ര വായ്പാ വിനിയോഗത്തിന് പദ്ധതി സമർപ്പിക്കാൻ ഇന്ന് ചേർന്ന യോഗത്തിൽ നിർദ്ദേശം. ഒരാഴ്ചയ്ക്കകം വിവിധ വകുപ്പുകൾ പദ്ധതി നടത്തിപ്പ് നിർദ്ദേശങ്ങൾ നൽകണം. ദുരന്ത നിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു യോഗം. യോഗത്തിൽ വിവിധ വകുപ്പ് തലവൻമാർ പങ്കെടുത്തു. 

വയനാട് ഉരുള്‍ പൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനെന്ന പേരിൽ 529.50 കോടിയുടെ വായ്പ കേന്ദ്രം അനുവദിച്ചിരുന്നു. ഇത് മാര്‍ച്ച് 31 നകം ഉപയോഗിക്കണമെന്ന വ്യവസ്ഥയോടെയാണ് മൂലധനിക്ഷേപ പദ്ധതികള്‍ക്കുള്ള പ്രത്യേക സഹായ പദ്ധതിയിൽ വായ്പ അനുവദിച്ചത്. 

ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന രണ്ടു ടൗണ്‍ഷിപ്പുകളിലെ പൊതുകെട്ടിടങ്ങള്‍, 110 കെവി സബ് സ്റ്റേഷൻ, റോഡുകള്‍, പാലം, വെള്ളാര്‍മല, മുണ്ടക്കൈ സ്കൂളുകളുടെ പുനര്‍നിര്‍മാണം, വൈത്തിരി താലൂക്ക് ആശുപത്രിയിൽ കിടത്തി ചികിത്സാ സൗകര്യമുള്ള കെട്ടിടം എന്നിങ്ങനെ 16 പദ്ധതികള്‍ക്കായാണ് കേന്ദ്രം വായ്പ അനുവദിച്ചത്. ഈ വായ്പ 50 വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണം. 

വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ശ്രമിക്കുന്ന കേരളത്തിന് മുന്നിൽ വല്ലാത്ത പ്രതിസന്ധിയാണ് കേന്ദ്രം ഉണ്ടാക്കിയതെന്ന് മന്ത്രി കെ രാജൻ ആരോപിച്ചു. ആദ്യം തന്നെ വയനാട് ദുരന്തത്തോട് മനുഷ്യത്വരഹിതമായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. റിമൈന്ററിനെ കുറിച്ച് ഒരക്ഷരം പോലും പറയാതെ അവസാനിപ്പിച്ചു. കേരളം ആവശ്യപ്പെടുന്നത് ഉപാധികൾ ഇല്ലാത്ത ധനസഹായമാണ്. കേന്ദ്രം ഇപ്പോൾ നൽകിയത് വായ്പയാണ് അതേസമയം, തന്ന വായ്പക്ക് മുകളിൽ കേന്ദ്രം വെച്ചിരിക്കുന്ന നിബന്ധനകൾ പേടിപ്പിക്കുന്നതാണ്. 45 ദിവസത്തിനകം 520 കോടി രൂപ ചെലവഴിച്ചേ മതിയാകൂ എന്ന വാശിയോടെയാണ് കേന്ദ്രം പറയുന്നത്. ദുരന്തബാധിതരോടുള്ള കേന്ദ്ര സമീപനത്തിൽ ഒരു മാറ്റവും വന്നിട്ടില്ലെന്ന് ഇതിൽ നിന്ന് വ്യക്തമാണെന്നും കെ രാജൻ ആരോപിച്ചു.

The Wayanad rehabilitation plan will be submitted for central funding, aiming to utilize central loans for the project's development.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസി യൂറോപ്പിലേക്ക് മടങ്ങിയെത്തുന്നു? ഇതിഹാസത്തെ നോട്ടമിട്ട് വമ്പന്മാർ

Football
  •  2 days ago
No Image

ആറ് മക്കളെ ബാക്കിയാക്കി ജലീലും ഭാര്യയും ഉമ്മയും മടങ്ങി: നൊമ്പരമായി മദീനയിലെ 4 പേരുടെ ഖബറടക്കം; പ്രാർഥനയോടെ പ്രവാസലോകം

Saudi-arabia
  •  2 days ago
No Image

വൈഭവിന് വീണ്ടും ലോക റെക്കോർഡ്; ചരിത്രമെഴുതി ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  2 days ago
No Image

തൃത്താലയില്‍ വി.ടി ബല്‍റാം വീണ്ടും മത്സരിക്കും; പാലക്കാട് എ തങ്കപ്പന്‍ സ്ഥാനാര്‍ഥിയാകും, കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ സജീവം

Kerala
  •  2 days ago
No Image

സഞ്ജുവിന് ശേഷം ഇന്ത്യക്കായി സെഞ്ച്വറിയടിച്ച് മറ്റൊരു മലയാളി; ഇന്ത്യയുടെ ഭാവി തിളങ്ങുന്നു

Cricket
  •  2 days ago
No Image

'കടിക്കാതിരിക്കാന്‍ നായകള്‍ക്ക് കൗണ്‍സിലിങ് നല്‍കാം'; മൃഗസ്‌നേഹികളെ പരിഹസിച്ച് സുപ്രിംകോടതി

National
  •  2 days ago
No Image

മധ്യപ്രദേശിലെ ഗ്രാമങ്ങളിലെ കുടിവെള്ളത്തിന്റെ മൂന്നിലൊന്ന് ഭാഗവും മലിനം; ആശുപത്രികളില്‍ വിതരണം ചെയ്യുന്നത് പോലും മലിനജലമെന്ന് ജല്‍ജീവന്‍ മിഷന്റെ റിപ്പോര്‍ട്ട്  

National
  •  2 days ago
No Image

മെഡിക്കല്‍ കോളജിനായി നവകേര സദസില്‍ 7 കോടി രൂപ അനുവദിച്ചിട്ടുണ്ട്,സി ടി സ്‌കാനിങ് മെഷിനിനായി പര്‍ച്ചേസ് ഓര്‍ഡറും പോയി; ഫണ്ട് വകമാറ്റിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി മന്ത്രി ഒ.ആര്‍ കേളു

Kerala
  •  2 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജിന് ബോംബ് ഭീഷണി: മൂന്നിടത്ത് ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് സന്ദേശം

Kerala
  •  2 days ago
No Image

'വയനാട് മെഡിക്കല്‍ കോളജിന് അനുവദിച്ച ഫണ്ട് വകമാറ്റി',ഒന്നരക്കോടി രൂപ വകമാറ്റിയത് പാലം നിര്‍മാണത്തിന്; മന്ത്രി ഒ.ആര്‍ കേളുവിനെതിരേ കോണ്‍ഗ്രസ് 

Kerala
  •  2 days ago