എഐ യുദ്ധം ചൂടുപിടിക്കുന്നു; ചാറ്റ് ജിപിടിക്ക് എതിരാളിയെ ഇറക്കാൻ ഇലോൺ മസ്‌ക്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ മത്സരത്തിൽ പുതിയ മുന്നേറ്റം നടത്താൻ ടെസ്‌ല, സ്പേസ്‌എക്‌സ് മുതലായ കമ്പനികളുടെ ഉടമയായ ഇലോൺ മസ്‌ക്. ഓപ്പൺഎഐയുടെ ചാറ്റ്‌ജിപിടിക്കെതിരെ പോരുതാനായി പുതിയ എഐ മോഡൽ അവതരിപ്പിക്കാനാണ് മസ്‌ക് പദ്ധതിയിടുന്നത്.മസ്‌കിന്റെ എക്‌സ്‌എഐ (xAI) കമ്പനി അവതരിപ്പിക്കുന്ന "ഗ്രോഗ് 3" ആണ് പുതിയ വെല്ലുവിളി. ഈ മോഡൽ മസ്‌കിന്റെ എക്‌സ് പ്ലാറ്റ്‌ഫോമിനുള്ളിൽ സംയോജിപ്പിച്ചേക്കും.
ഉദ്ഘാടന വേളയിൽ ചാറ്റ്ബോട്ടിന്റെ സവിശേഷതകൾ വിവരിച്ചുള്ള ലൈവ് ഡെമോയും ഓൺലൈനായി അതേസമയം എക്‌സ്എഐ നടത്തും. ‘ഭൂമിയിലെ ഏറ്റവും സ്‌മാർട്ടായ എഐ’ എന്നാണ് ഗ്രോക്ക് 3ക്ക് മസ്‌ക് നൽകിയിരിക്കുന്ന വിശേഷണം. നിലവിലുള്ള എല്ലാ എഐ പ്ളാറ്റ്‌ഫോമുകളെയും പിന്തള്ളുന്ന പ്രകടനമായിരിക്കും ഗ്രോക്ക് 3 നടത്തുകയെന്നും കമ്പനി അവകാശപ്പെടുന്നു. മസ്‌ക് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് (മുമ്പ് ട്വിറ്റർ) വഴി നേരത്തെ നടത്തിയ പ്രഖ്യാപനം ഗ്രോക്ക് 3 യുടെ സാധ്യതകളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്.
ഡിജിറ്റൽ ഡാറ്റ ഉപയോഗിച്ചാണ് എഐ പ്ളാറ്റ്‌ഫോമുകൾ പ്രവർത്തിക്കുന്നത്. ഒരു കുട്ടി ചുറ്റുപാടുമുള്ള കാര്യങ്ങൾ മനസിലാക്കി വളരുന്നതുപോലെ ഡാറ്റ പഠിച്ചും വിലയിരുത്തിയുമാണ് എഐയും വികാസം തേടുന്നത്. വരുത്തുന്ന തെറ്റുകൾ ഡാറ്റ നോക്കി വീണ്ടും വീണ്ടും പരിഹരിക്കുന്ന സവിശേഷത ഗ്രോക് 3 പുലർത്തുന്നുണ്ടെന്നാണ് കമ്പനിയുടെ വാദം. ഡാറ്റയിൽ തെറ്റുണ്ടെങ്കിൽ അത് കണ്ടെത്തി നീക്കാനും ഇതിന് സാധിക്കുന്നതാണ്. സ്‌ഥിരതയും കൃത്യതയും ഇതുവഴി പ്ളാറ്റ്‌ഫോം ഉറപ്പ് വരുത്തുമെന്നും മസ്‌ക് പറയുന്നു.

ഓപ്പൺഎഐയുടെ ചാറ്റ്‌ജിപിടി, ഗൂഗിളിന്റെ ജെമിനി, ആന്റ്രോപിക് കമ്പനിയുടെയും മറ്റ് പ്ലാറ്റ്‌ഫോമുകളുടെയും എഐ മോഡലുകൾ തമ്മിലുള്ള മത്സരം ശക്തമാകുകയാണ്.
കൂടുതൽ മെച്ചപ്പെട്ടതും വേഗതയുമുള്ള മോഡലുകൾ വിപണിയിലേക്കെത്തിക്കാനാണ് എല്ലാവരുടെയും ശ്രമം.
മസ്‌ക് മുൻപ് തന്നെ ഓപ്പൺഎഐയെ വിമർശിച്ചിട്ടുണ്ട്. ഒരു പൊതുതാൽപര്യ സംഘടനയായി ആരംഭിച്ച ഓപ്പൺഎഐ ലാഭപ്രേരിതമായ വഴിയിലേക്ക് മാറിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഇതേ തുടര്‍ന്ന് സ്വന്തം എഐ കമ്പനി ആരംഭിക്കാനും ഗ്രോഗ് മോഡൽ വികസിപ്പിക്കാനുമാണ് അദ്ദേഹം തീരുമാനിച്ചത്.
ടെക് ഭീമന്മാരുടെ ശക്തമായ മത്സരവും നൂതന സാങ്കേതിക പുരോഗതിയും വിപണിയെ സ്വാധീനിക്കും.AI വ്യവസായത്തിൽ പുതിയ മോഡലുകൾ എത്തുമ്പോൾ ഉപഭോക്താക്കൾക്കും ഡെവലപ്പർമാർക്കും കൂടുതൽ ഓപ്ഷനുകൾ ലഭിക്കും.എഐ അതിശക്തമാവും, എന്നാൽ അതിന്റെ നിയന്ത്രണം ആരെല്ലാമാണ് കൈകാര്യം ചെയ്യുന്നതെന്നതും പ്രധാനപ്പെട്ട ചർച്ചാവിഷയമായി തുടരും.
Elon Musk's xAI releases new AI model "Grog 2" against OpenAI's ChatGPT. Competition in the AI space is intensifying
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."