HOME
DETAILS

റമദാൻ ഫുഡ് ബാസ്‌കറ്റ് പദ്ധതി ഇത്തവണയും; ഒമാനിലെ വിപണിയിൽ റമദാൻ മുന്നൊരുക്കങ്ങൾ ആരംഭിച്ചു

  
Web Desk
February 18, 2025 | 5:08 AM

Omans Ramzan Food Basket Project Preparations Underway

മസ്കത്ത്: ഒമാനിലെ വിപണിയിൽ റമദാൻ മുന്നൊരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്. വ്യാപാരികളെല്ലാം ഇത്തവണ ഏറെ പ്രതീക്ഷയിലാണ്. വ്യപാരം വർധിപ്പിക്കുന്നതിനായി വിപണിയിൽ കൂടുതൽ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുകയും ആകർഷകമായ ഓഫറുകൾ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

യുഎഇയിൽ നിന്നും മറ്റും ആവശ്യമായ സാധനങ്ങൾ ഇറക്കുമതി ചെയ്തിട്ടുണ്ട്. വിപണിയിലെ ഉണർവ് നൽകുന്ന പ്രതീക്ഷയിലാണ് ഇത്തവണ കൂടുതൽ ഉത്പന്നങ്ങൾ ലഭ്യമാക്കിയിരിക്കുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്. ഹോൾസെയിൽ, റീട്ടെയിൽ കടകളിലെല്ലാം വ്യാപാരം വർധിച്ചിരിക്കുകയാണ്. റമസാനിനോട് അടുക്കുന്നതോടെ കൂടുതൽ ഉപഭോക്താക്കൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, വിലക്കുറവ് ഉൾപ്പെടെയുള്ള നിരവധി ഓഫറുകൾ നൽകി ഉപഭോക്താക്കളെ ആകർഷിക്കാനുള്ള ശ്രമവും വ്യാപാരികൾ നടത്തുന്നുണ്ട്.

അതേസമയം, റമദാൻ വിപണി മുതലെടുത്ത് അവശ്യസാധനങ്ങളുടെ വില വർധിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി എല്ലാ വിൽപന കേന്ദ്രങ്ങളിലും പരിശോധനകൾ ശക്തമാക്കുമെന്നും അറിയിച്ചിട്ടുണ്ട്. റമദാനിൽ കച്ചവടം വർധിക്കുന്നത് മുതലെടുക്കാൻ ചില കച്ചവടക്കാർ ശ്രമിക്കാറുണ്ട്, ഇത്തരം മുതലെടുപ്പുകൾ ഒഴിവാക്കാനാണ് ഈ നടപടി.

ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ, ചെറുകിട കച്ചവടക്കാർ തുടങ്ങിയവരെല്ലാം തന്നെ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ഓഫറുകൾ അവതരിപ്പിക്കുന്നുണ്ട്. കാഷ് പ്രൈസുകൾ, ഷോപ്പിങ് വൗച്ചറുകൾ, വിലക്കിഴിവുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

അവശ്യവസ്‌തുക്കൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നതിനായി ഉപഭോക്ത്യ സംരക്ഷണ വിഭാഗം റമദാൻ ബാസ്ക്കറ്റ് പദ്ധതി ഇത്തവണയും നടപ്പിലാക്കുന്നുണ്ട്. മുൻ വർഷങ്ങളിൽ ഹൈപ്പർമാർക്കറ്റുകളുമായും സൂപ്പർമാർക്കറ്റുകളുമായും സഹകരിച്ച് ഉപഭോക്താക്കൾക്കായി റമസാൻ കിറ്റ് പുറത്തിറക്കിയിരുന്നു. അന്ന് റമദാൻ ഫുഡ് ബാസ്‌കറ്റ് എന്ന പേരിൽ ആരംഭിച്ച പദ്ധതി വലിയ വിജയമായിരുന്നു. അതിനാലാണ് പൊതുജനങ്ങൾക്ക് ഏറെ പ്രയോജനപ്രദമായ ഈ പദ്ധതി ഇത്തവണയും നടപ്പിലാക്കുന്നത്.

അരി, പഞ്ചസാര, വെജിറ്റബിൾ ഓയിൽ, പാൽപ്പൊടി, അറബിക് കോഫി, ടൊമാറ്റോ പേസ്‌റ്റ്, അരിമാവ്, വെള്ളക്കടല തുടങ്ങിയ ഉൽപന്നങ്ങളാണ് കിറ്റിലുള്ളത്. റമദാനിലേക്ക് ആവശ്യമായ ഭക്ഷ്യവസ്‌തുക്കൾ എളുപ്പത്തിൽ ലഭ്യമാക്കാൻ ഈ പദ്ധതി സഹായിക്കും.

Discover the initiatives taken by Oman to prepare for the Ramzan Food Basket project, aiming to provide essential food items to those in need during the holy month.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  3 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  3 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  3 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  3 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  3 days ago
No Image

ഫൈനൽ വിസിലിന് ശേഷവും അടങ്ങാതെ അർജന്റീന; ഗാർസിയയെയും, ഗാവിയെയും,ആക്രമിച്ച് പരേഡസ്, ഒടുവിൽ ചുവപ്പ് കാർഡ്

Football
  •  3 days ago
No Image

ജിയോണ ജെയിംസിൻ്റെ നിയമനം മാറ്റില്ല: കെഎസ്​യുവിൻ്റെ ആവശ്യം തള്ളി മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

പ്രവാസികൾക്ക് സുവർണ്ണാവസരം; ഇന്ത്യയുൾപ്പെടെയുള്ള റൂട്ടുകളിൽ 20% കിഴിവുമായി ഇത്തിഹാദ് എയർവേയ്‌സ്

uae
  •  3 days ago
No Image

സഊദിക്കെതിരെ സമുദ്ര നിരോധനം പ്രഖ്യാപിച്ച് ഹൂത്തികൾ; പശ്ചിമേഷ്യയിൽ ആശങ്ക

Saudi-arabia
  •  3 days ago
No Image

മെസ്സി പതറിയയിടത്ത് തിളങ്ങി റൊണാൾഡോ; ലോകകപ്പിന് പിന്നാലെ വീണ്ടും 'മെസ്സി-റോണോ' പോരാട്ടം!

Football
  •  3 days ago