HOME
DETAILS

ധോണിയുടെ വജ്രായുധത്തിന് മൂർച്ച കൂടുന്നു; മുംബൈക്ക് വേണ്ടി തകർത്താടി ചെന്നൈ താരം

  
February 18 2025 | 10:02 AM

Shivam Dube Great Performance for Mumbai in Ranji Trophy

നാഗ്പൂർ: രഞ്ജി ട്രോഫി സെമി ഫൈനലിൽ മുംബൈക്ക് വേണ്ടി തകർപ്പൻ ബൗളിങ് പ്രകടനവുമായി സൂപ്പർ താരം ശിവം ദുബെ. വിദർഭക്കെതിരെ ഒന്നാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയാണ് ദുബെ തിളങ്ങിയത്. മത്സരത്തിൽ 11.5 ഓവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ 49 റൺസ് വിട്ടുനൽകിയാണ് ദുബെ അഞ്ചു വിക്കറ്റുകൾ സ്വന്തമാക്കിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തന്റെ മൂന്നാം ഫൈഫർ നേട്ടമാണ് വിദർഭക്കെതിരെ ദുബെ സ്വന്തമാക്കിയത്. 

വരാനിരിക്കുന്ന ചാമ്പ്യൻ ട്രോഫിക്കുള്ള ഇന്ത്യയുടെ റിസർവ് ടീമിന്റെ ഭാഗമാണ് ദുബെ. ടീം ആവശ്യപ്പെടുകയാണെങ്കിൽ ഈ ടൂർണമെന്റ് കളിക്കാൻ ദുബെക്ക് സാധിക്കും. ഇപ്പോൾ ദുബെയുടെ ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ ചാമ്പ്യൻസ് ട്രോഫിയിൽ ഇ കളിക്കാൻ താരത്തിന് അവസരം ലഭിക്കുമോയെന്നും കണ്ടുതന്നെ അറിയണം. 

2025ൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയാണ് ദുബെ കളിക്കുന്നത്. ചെന്നൈയുടെ മഞ്ഞകുപ്പായത്തിൽ ദുബെ നടത്തിയ മിന്നും പ്രകടനമാണ് താരത്തെ ഇന്ത്യൻ ടീമിൽ എത്തിച്ചത്. താരത്തിന്റെ ഈ മിന്നും പ്രകടനങ്ങൾ ഈ സീസണിലും ആവർത്തിക്കുമെന്നാണ് ക്രിക്കറ്റ് ആരാധകർ ഉറച്ചുവിശ്വസിക്കുന്നത്.

അതേസമയം മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ബാറ്റ് ചെയ്ത വിദർഭ 383 റൺസിനാണ് പുറത്തായത്. മുംബൈ ബൗളിങ്ങിൽ ദുബെക്ക് പുറമെ ഷാംസ് മുലാനി, റോയ്‌സ്റ്റൺ ഡയസ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും ഷർദുൽ താക്കൂർ ഒരു വിക്കറ്റും നേടി. വിദർഭക്ക് വേണ്ടി ഡാനിഷ് മലേവാർ, ധ്രുവ് ഷോറെയ്, യാഷ് റാത്തോഡ് എന്നിവർ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. ഡാനിഷ് 157 പന്തിൽ 79 റൺസും ഷോറെയ് 109 പന്തിൽ 74 റൺസുമാണ് നേടിയത്. ഏഴു ഫോറുകളും ഒരു സിക്സും അടങ്ങുന്നതായിരുന്നു ഡാനിഷിന്റെ തകർപ്പൻ ഇന്നിങ്സ്. 9 ഫോറുകളാണ് ആണ് ധ്രുവിന്റെ ബാറ്റിൽ നിന്നും പിറന്നത്.

യാഷ് 113 പന്തിൽ 54 റൺസും നേടി മികച്ച പ്രകടനം നടത്തി. ഏഴ് ഫോറുകളാണ് താരം അടിച്ചെടുത്തത്. സമീപകാലങ്ങളിൽ മികച്ച സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന കരുൺ നായരും മികച്ചു നിന്നു. 70 പന്തിൽ 45 റൺസായിരുന്നു കരുൺ നായർ നേടിയത്. ക്യാപ്റ്റൻ അക്ഷയ് വാദ്കർ 62 പന്തിൽ 34 റൺസും നേടി തിളങ്ങി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ പൊലിസ് മേധാവി ആര്; നടപടികൾ ആരംഭിച്ച് സർക്കാർ; ആറ് ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ ഡിജിപിയോട് ആവശ്യപ്പെട്ടു

Kerala
  •  11 days ago
No Image

പെരിന്തൽമണ്ണയിൽ കാര്‍ വ‍ർക്ക് ഷോപ്പിൽ തീപിടുത്തം; നിരവധി കാറുകൾ കത്തി നശിച്ചു

Kerala
  •  11 days ago
No Image

യുഎഇയുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് പുതിയ ചിറക്; ഇത്തിഹാദ് സാറ്റ് വിക്ഷേപണം ഇന്ന്

uae
  •  11 days ago
No Image

കാനഡക്ക് പുതിയ പ്രധാനമന്ത്രി; മാർക് കാർണി സത്യപ്രതിജ്ഞ ചെയതു;

International
  •  11 days ago
No Image

യുക്രൈൻ സൈനികരുടെ ജീവൻ രക്ഷിക്കാൻ പുടിനോട് അഭ്യർത്ഥിച്ച് ട്രംപ്

International
  •  11 days ago
No Image

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിൽ ഞാൻ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ തോൽക്കില്ലായിരുന്നു: ഇന്ത്യൻ സൂപ്പർതാരം

Cricket
  •  11 days ago
No Image

36 രാജ്യങ്ങളും സാക്ഷിയായ മെസിയുടെ ഗോൾ വേട്ട; അമ്പരിപ്പിച്ച് അർജന്റൈൻ ഇതിഹാസം

Football
  •  11 days ago
No Image

ഭീകരതയുടെ പ്രഭവകേന്ദ്രം എവിടെയെന്ന് ലോകത്തിന് അറിയാം; പാകിസ്ഥാന് വായടപ്പിക്കുന്ന മറുപടിയുമായി ഇന്ത്യ

National
  •  11 days ago
No Image

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ; തകർപ്പൻ റെക്കോർഡിൽ റയലിന് രണ്ടാം സ്ഥാനം, ഒന്നാമതുള്ളത് ചില്ലറക്കാരല്ല

Football
  •  11 days ago
No Image

സുവർണ ക്ഷേത്രത്തിൽ ഇരുമ്പ് വടിയുമായി ആക്രമണം; അഞ്ച് പേർക്ക് പരുക്ക്, ഹരിയാന സ്വദേശി പിടിയിൽ

National
  •  11 days ago