HOME
DETAILS

രോഹിത്തും കോഹ്‌ലിയും ഉണ്ടായിട്ടും ഞാനാണ് ലോകത്തിലെ മികച്ച താരമെന്ന് സ്വയം വിശ്വസിച്ചു: മുൻ ഇന്ത്യൻ സൂപ്പർതാരം

  
Sudev
February 18 2025 | 11:02 AM

shikhar dhawan talks about the memories of 2013 icc champions trophy victory

2025 ചാമ്പ്യൻസ് ട്രോഫിക്കായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. നാളെയാണ് ടൂർണമെന്റിന് തുടക്കം കുറിക്കുന്നത്. ആദ്യ മത്സരത്തിൽ ആതിഥേയരായ പാകിസ്താനും ന്യൂസിലാൻഡുമാണ് ഏറ്റുമുട്ടുക. ഇപ്പോഴിതാ ആവേശകരമായ ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുന്നതിനു മുന്നോടിയായി 2013ലെ ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി വിജയത്തിന്റെ ഓർമ്മകളെക്കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ. ടൂർണമെന്റിലെ ഇന്ത്യയുടെ തകർപ്പൻ വിജയത്തെക്കുറിച്ചും തന്റെ പ്രകടനങ്ങളെക്കുറിച്ചുമാണ് ധവാൻ സംസാരിച്ചത്.

'2013ലെ ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി വിജയം മികച്ച ഒരു നേട്ടമായിരുന്നു. എന്റെ കരിയറിലെ ഏറ്റവും വലിയ നിമിഷങ്ങളിൽ ഒന്നാണത്. സൗത്ത് ആഫ്രിക്കക്കെതിരായ ആദ്യ മത്സരത്തിൽ ഞാൻ ഒരു സെഞ്ച്വറി നേടി. അത് മികച്ചൊരു തുടക്കമായിരുന്നു. കാരണമെന്തെന്നാൽ എന്റെ ഏകദിന ക്രിക്കറ്റിലെ വലിയ തിരിച്ചുവരവ് കൂടിയായിരുന്നു. ടെസ്റ്റ് ടീമിൽ ഞാൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് ഇതാണ് എന്നെ ഏകദിന ടീമിൽ തെരഞ്ഞെടുക്കപ്പെടാൻ കാരണമായി. ടൂർണമെന്റിൽ എനിക്ക് വളരെ ആവേശവും വലിയ ആത്മവിശ്വാസവും ഉണ്ടായിരുന്നു. ഞങ്ങൾക്ക് ആ ടൂർണമെന്റിൽ അന്ന് കോഹ്‌ലിയും രോഹിത്തും എല്ലാം ഉണ്ടായിരുന്നെങ്കിലും ലോകത്തിലെ ഏറ്റവും മികച്ച ബാറ്റർ ഞാനാണെന്ന് സ്വയം വിശ്വസിച്ചു,' ശിഖർ ധവാൻ പറഞ്ഞു. 

2013ലെ ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി വിജയത്തിൽ നിർണായകമായ പങ്കുവഹിച്ച താരമായിരുന്നു ധവാൻ. ടൂർണമെന്റിനു മുന്നോടിയായി അഞ്ചു ഏകദിന മത്സരങ്ങൾ മാത്രം കളിച്ച ധവാൻ ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും പ്രകടനമായിരുന്നു നടത്തിയത്. അഞ്ചു മത്സരങ്ങളിൽ നിന്നും 3603 റൺസ് ആണ് മുൻ ഇന്ത്യൻ ഓപ്പണർ അടിച്ചെടുത്തത്.

ഇതിനുശേഷം ൨൦൧൭ൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിലും താരം മികച്ച പ്രകടനം നടത്തിയിരുന്നു. ടൂർണമെന്റിൽ 67.60 ശരാശരിയിൽ 338 റൺസ് ആയിരുന്നു ധവാൻ അടിച്ചെടുത്തത്. എന്നാൽ ഈ ടൂർണമെന്റിൽ ഇന്ത്യയ്ക്ക് കിരീടം നഷ്ടമാവുകയായിരുന്നു ഫൈനലിൽ പാകിസ്താനോടാണ് ഇന്ത്യ പരാജയപ്പെട്ടത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയിൽ ബ്രസീൽ ദമ്പതിമാർ ലഹരി​ മരുന്ന് വിഴുങ്ങിയ സംഭവം; 70 കൊക്കെയ്ൻ ഗുളികകൾ പുറത്തെടുത്തു; 30-ലധികം ഇനിയും ശരീരത്തിൽ

Kerala
  •  14 hours ago
No Image

എയര്‍ ഇന്ത്യ അപകടം; പ്രാഥമിക റിപ്പോര്‍ട്ട് തള്ളി പൈലറ്റ് അസോസിയേഷന്‍; പിഴവ് പൈലറ്റിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമെന്ന് ആരോപണം

National
  •  14 hours ago
No Image

കേരള സർവകലാശാലയിലെ പോര് അവസാനിക്കുമോ? വി.സിയുടെ ഫയൽ നിയന്ത്രണ നീക്കത്തിന് തിരിച്ചടി; ഭരണ പ്രതിസന്ധിയിൽ താളംതെറ്റി പ്രവർത്തനങ്ങൾ  

Kerala
  •  15 hours ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: സിപിഐ എം നഗരസഭ ചെയർമാൻ അറസ്റ്റിൽ

Kerala
  •  15 hours ago
No Image

സമയമായി; ശുഭാംശുവിന്റെ മടക്കയാത്ര തിങ്കളാഴ്ച്ച വൈകീട്ട്; സ്പ്ലാഷ് ഡൗണ്‍ പസഫിക് സമുദ്രത്തില്‍

International
  •  15 hours ago
No Image

ബെൻസിന്റെ ഈ ജനപ്രിയ മോഡൽ ഇലക്ട്രിക്കാകുന്നു കൂടെ ഹൈബ്രിഡ് വേർഷനും 

auto-mobile
  •  15 hours ago
No Image

ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ ഇടിച്ചുകയറി; നാലു വയസുകാരന്‍ മരിച്ചു

Kerala
  •  16 hours ago
No Image

ഗോരഖ്പൂർ മെഡിക്കൽ കോളേജിലെ മലയാളി ഡോക്ടറുടെ മരണം: ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; മകൻ ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും കുടുംബത്തിലില്ലെന്ന് പിതാവ്

Kerala
  •  16 hours ago
No Image

നിമിഷ പ്രിയയുടെ മോചനത്തിനായി സുപ്രീം കോടതിയിൽ ഹരജി: നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചു

National
  •  17 hours ago
No Image

പത്തനംതിട്ടയിൽ ഹോട്ടൽ ഉടമയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പിൽ പഞ്ചായത്ത് അംഗത്തിന്റെ പേര്; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

Kerala
  •  17 hours ago