
ഇന്ത്യൻ ഡ്രൈവിങ്ങ് ലൈസൻസുപയോഗിച്ച് വാഹനമോടിക്കാൻ സാധിക്കുന്ന വിദേശ രാജ്യങ്ങളെക്കുറിച്ചറിയാം

മറ്റ് രാജ്യങ്ങളിൽ വാഹനം ഓടിക്കണമെങ്കിൽ ആ രാജ്യത്തെ ലൈസൻസ് വേണ്ടേ എന്നത് പലർക്കുമുള്ള ഒരു സംശയമാണ്. ലൈസൻസ് വേണം എന്ന് തന്നെയാണ് ഉത്തരം. എന്നാൽ, ചില രാജ്യങ്ങൾ ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാം. എന്നാൽ ചില രാജ്യങ്ങൾ ഇക്കാര്യത്തിൽ ചെറിയ നിബന്ധനകൾ മുന്നോട്ട് വെയ്ക്കുന്നുണ്ട്. മറ്റ് ചില രാജ്യങ്ങളിലാകട്ടെ പ്രത്യേക നിബന്ധനകളൊന്നുമില്ല. ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് അംഗീകരിക്കുന്ന രാജ്യങ്ങൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം.
1. ഓസ്ട്രേലിയ
ഇന്ത്യൻ ഡ്രൈവിങ്ങ് ലൈസൻസിന് നിബന്ധനകളോടെ അംഗീകാരം നൽകുന്ന ഒരു രാജ്യമാണ് ഓസ്ട്രേലിയ. ഇംഗ്ലീഷിലുള്ള ഇന്ത്യൻ ലൈസൻസ് കൈവശമുള്ള ഒരു വ്യക്തിക്ക്ക്വീൻസ്ലാൻഡ്, സൗത്ത് ഓസ്ട്രേലിയ, ന്യൂ സൌത്ത് വെയിൽസ്, ഓസ്ട്രേലിയൻ തലസ്ഥാന മേഖല തുടങ്ങിയ സ്ഥലങ്ങളിൽ വാഹനം ഓടിക്കാൻ സാധിക്കും.
2. ന്യൂസിലാൻഡ്
ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാൻ സാധിക്കുന്ന ഒരിടമാണ് ന്യൂസിലൻഡ്. അതേസമയം, ചില നിബന്ധനകൾക്ക് വിധേയമാണ്. ഇന്ത്യയിലെ ലൈസൻസ് ഉപയോഗിച്ച് ഒരു വർഷം വരെ മാത്രമേ ന്യൂസിലാൻഡിൽ വാഹനം ഓടിക്കാൻ സാധിക്കു. കൂടാതെ വാഹനം ഓടിക്കുന്നയാൾക്ക് 21 വയസ് പ്രായം വേണം. ഇംഗ്ലീഷിലുള്ള ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസും നിർബന്ധമാണ്.
3. ദക്ഷിണാഫ്രിക്ക
ദക്ഷിണാഫ്രിക്കയും ഇന്ത്യൻ ലൈസൻസ് അംഗീകരിക്കുന്ന ഒരു രാജ്യമാണ്. കാലാവധിയുള്ളതും ഇംഗ്ലീഷിൽ അച്ചടിച്ചതുമായ ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് ദക്ഷിണാഫ്രിക്കയിൽ വാഹനമോടിക്കാൻ സാധിക്കും.
4. സിംഗപ്പൂർ
സിംഗപ്പൂരിൽ വാഹനം ഓടിക്കാൻ സാധാരണയായി വേണ്ടത് ഒരു അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസാണ്. അതേസമയം, ഇന്ത്യയിലെ ലൈസൻസിന്റെ ഇംഗ്ലീഷ് പതിപ്പ് കൈവശമുള്ളവർക്ക് സിംഗപ്പൂരിൽ ഒരു വർഷം വരെ വാഹനമോടിക്കാൻ കഴിയും.
5. സ്വിറ്റ്സർലാൻഡ്
ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട രാജ്യമാണ് സ്വിറ്റ്സർലാൻഡ്. ഇവിടെയും ഇന്ത്യയിലെ ലൈസൻസ് ഉപയോഗിച്ച് ഒരു വർഷത്തേക്ക് വാഹനം ഓടിക്കാൻ സാധിക്കും. കൂടാതെ, ഇംഗ്ലീഷിലുള്ള ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസിന്റെ കോപ്പി കൈവശമുണ്ടെങ്കിൽ ഇവിടെ ഒരു കാർ വാടകയ്ക്ക് എടുക്കാനും സാധിക്കും.
6. യുണൈറ്റഡ് കിംഘ്ഡം (യുകെ)
യുകെയിൽ ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് ഒരു വർഷം വാഹനം ഓടിക്കാം. അതേസമയം ഒരു നിബന്ധനയുണ്ട്, നിങ്ങളുടെ ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസിൽ വ്യക്തമാക്കിയിട്ടുള്ള വാഹന ക്ലാസുകൾ മാത്രമേ ഇവിടെ നിങ്ങൾക്ക് ഓടിക്കാൻ അനുവാദം ലഭിക്കുകയുള്ളൂ.
7. സ്പെയിൻ
ആവശ്യമായ റസിഡൻസി രജിസ്ട്രേഷൻ പൂർത്തിയാക്കിയതിന് ശേഷം ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് സ്പെയിനിൽ വാഹനമോടിക്കാം. അതേസമയം, ഇതിനായി ചിലപ്പോൾ നിങ്ങളുടെ തിരിച്ചറിയൽ രേഖകൾ ഹാജരാക്കേണ്ടതായി വരാം.
8. സ്വീഡൻ
സ്വീഡനിലും ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാം. ഇതിനായി, നിങ്ങളുടെ ലൈസൻസ് സ്വീഡിഷിലോ ഇംഗ്ലീഷിലോ ഫ്രഞ്ചിലോ ജർമ്മനിലോ നോർവീജിയനിലോ അച്ചടിച്ചതാകണമെന്ന നിബന്ധന മാത്രമാണുള്ളത്.
Explore countries where you can drive using your Indian driving license, making international travel easier and more convenient.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി പി വി അൻവർ
Kerala
• 2 days ago
നിലമ്പൂരിൽ വീണ്ടും ജനവിധി തേടാൻ ബാവുട്ടി എത്തുമ്പോൾ
Kerala
• 2 days ago
കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 2 days ago
ബാറ്റെടുക്കും മുമ്പേ ട്രിപ്പിൾ സെഞ്ച്വറി; ടി-20യിലെ വമ്പൻ നേട്ടത്തിൽ മുംബൈ ക്യാപ്റ്റൻ
Cricket
• 2 days ago
മണ്ണാർക്കാട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം: നിരവധി പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
Kerala
• 2 days ago
സുപ്രഭാതം എജ്യു എക്സ്പോ മെയ് 28ന് കോട്ടക്കലിൽ
Kerala
• 2 days ago
ശക്തമായ മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 2 days ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് എ ഐ സി സി
Kerala
• 2 days ago.png?w=200&q=75)
"ലാലു കുടുംബം എന്നെ ഒരിക്കലും മനുഷ്യനായി പരിഗണിച്ചില്ല" എന്റെ ജീവിതം അവർ ഒരു തമാശയാക്കി മാറ്റി; ഗുരുതര ആരോപണങ്ങളുമായി ലാലുവിന്റെ മരുമകൾ
National
• 2 days ago
റൊണാൾഡോ യൂറോപ്പിലെ ആ ക്ലബ്ബിലേക്ക് പോയാൽ മികച്ച പ്രകടനം നടത്തും: മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം
Football
• 2 days ago.png?w=200&q=75)
ഇന്ത്യയിൽ കോവിഡ്-19 കേസുകൾ 1,000 കടന്നു; ഏറ്റവും മുന്നിൽ കേരളം; സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ആരോഗ്യ മന്ത്രാലയത്തിന്റെ കർശന നിർദേശം
National
• 2 days ago
കനത്ത മഴ; മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗങ്ങൾ മാറ്റിവെച്ചു
Kerala
• 2 days ago
ഓറഞ്ച് കൊടുങ്കാറ്റിലും വീഴാതെ സഞ്ജു; വമ്പൻ നേട്ടത്തിൽ ഇപ്പോഴും നമ്പർ വൺ!
Cricket
• 2 days ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും; ഔദ്യോഗിക പ്രഖ്യാപനം ഉടനെന്ന് സൂചന; പി.വി അൻവറിന്റെ സമ്മർദ്ദത്തിന് വഴങ്ങാതെ കോൺഗ്രസ്
Kerala
• 2 days ago
മഴ പെയ്തപ്പോള്‍ ബജി കടയുടെ അരികിലേക്ക് കയറി നിന്നു; കാറ്റില്‍ കട മറിഞ്ഞ് വീണ് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം
Kerala
• 2 days ago
ഇരട്ട ന്യൂനമർദ്ദങ്ങൾ; കേരളത്തിൽ പടിഞ്ഞാറൻ കാറ്റ് ആഞ്ഞ് വീശും; അഞ്ചുദിവസം അതിതീവ്ര മഴ!
Kerala
• 2 days ago.jpeg?w=200&q=75)
സഊദിയില്‍ മലയാളി യുവതി കുഴഞ്ഞുവീണു മരിച്ചു; മരണം ഹൃദയാഘാതം മൂലം
Saudi-arabia
• 2 days ago
ചൂട് കനക്കും; കുവൈത്തില്‍ വേനല്‍ക്കാലം ഔദ്യോഗികമായി ജൂണ്‍ 7ന് ആരംഭിക്കും
Kuwait
• 2 days ago
കനത്ത മഴ; വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 2 days ago
ഇതുവരെ തീരത്തടിഞ്ഞത് 27 കണ്ടയ്നറുകള്‍; പിടിച്ചെടുത്ത് നികുതി ചുമത്തുമെന്ന് കസ്റ്റംസ്
Kerala
• 2 days ago
സഫാരി മാളിലേക്ക് പുതിയ മെട്രോ ലിങ്ക് ബസുമായി ദോഹ മെട്രോ കോർപറേഷൻ
qatar
• 2 days ago