
ബാറ്റെടുക്കും മുമ്പേ ട്രിപ്പിൾ സെഞ്ച്വറി; ടി-20യിലെ വമ്പൻ നേട്ടത്തിൽ മുംബൈ ക്യാപ്റ്റൻ

ജയ്പൂർ: ഐപിഎല്ലിലെ കരുത്തരുടെ പോരാട്ടത്തിൽ പഞ്ചാബ് കിങ്‌സും മുംബൈ ഇന്ത്യൻസും നേർക്കുനേർ ഏറ്റുമുട്ടുകയാണ്. ജയ്പൂർ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് നായകൻ ശ്രേയസ് അയ്യർ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഈ മത്സരം മുംബൈ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യക്ക് വളരെ സ്പെഷ്യലാണ്, തന്റെ ടി-20 കരിയറിലെ 300 മത്സരമാണ് ഹർദിക് പഞ്ചാബിനെതിരെ കളിക്കുന്നത്. ടി-20യിൽ 300 മത്സരങ്ങൾ പൂർത്തിയാക്കുന്ന പതിഞ്ചാമത്തെ ഇന്ത്യൻ താരം കൂടിയാണ് ഹർദിക്.
പ്ലേ ഓഫ് യോഗ്യത നേരത്തെ തന്നെ മുംബൈയും പഞ്ചാബും ഉറപ്പിച്ചിരുന്നു. ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഇടം പിടിച്ച് ക്വാളിഫയർ 1 ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. ഇന്നലെ ഗുജറാത്ത് പരാജയപ്പെട്ടതോടെ ഇന്ന് ജയിച്ചാൽ മുംബൈക്ക് ക്വാളിഫയർ 1 ഉറപ്പിക്കാനാകും.
ഇന്ന് ജയിച്ചാൽ 18 പോയിന്റോടെ ഒന്നാമതാവും പട്ടികയിൽ മുംബൈയുടെ സ്ഥാനം. നാളെ ബംഗളൂരു ലഖ്‌നൗവിനെ പരാജയപ്പെടുത്തി ഒന്നാം സ്ഥാനത്തെത്തിയാലും മുംബൈ രണ്ടാം സ്ഥാനം ഉറപ്പിക്കും. നിലവിൽ ഗുജറാത്തിനും 18 പോയിന്റുണ്ടെങ്കിലും നെറ്റ് റൺറേറ്റ് കുറവാണ്.
മറുവശത്ത് പഞ്ചാബ് ഇന്ന് ജയിച്ചാൽ 19 പോയിന്റോടെ ഒന്നാമതെത്തും. ഇന്ന് ചെറിയ റൺറേറ്റിൽ പരാജയപ്പെട്ടാലും നാളെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പരാജയപ്പെട്ടാൽ പഞ്ചാബിന് രണ്ടാം സ്ഥാനത്തോടെ ക്വാളിഫയർ 1 ഉറപ്പിക്കാനാകും.
മുംബൈ ഇന്ത്യൻസ് പ്ലെയിങ് ഇലവൻ
രോഹിത് ശർമ്മ, റയാൻ റിക്കൽടൺ(വിക്കറ്റ് കീപ്പർ), വിൽ ജാക്ക്‌സ്, സൂര്യകുമാർ യാദവ്, തിലക് വർമ്മ, നമാൻ ധിർ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), മിച്ചൽ സാൻ്റ്‌നർ, ദീപക് ചഹർ, ട്രെൻ്റ് ബോൾട്ട്, ജസ്പ്രീത് ബുംറ.
പഞ്ചാബ് കിംഗ്സ് പ്ലെയിങ് ഇലവൻ
പ്രിയാൻഷ് ആര്യ, ജോഷ് ഇംഗ്ലിസ്(വിക്കറ്റ് കീപ്പർ), നെഹാൽ വധേര, ശ്രേയസ് അയ്യർ (ക്യാപറ്റൻ), മാർക്കസ് സ്റ്റോണിസ്, ശശാങ്ക് സിംഗ്, മാർക്കോ ജാൻസൻ, ഹർപ്രീത് ബ്രാർ, അർഷ്ദീപ് സിംഗ്, കൈൽ ജാമിസൺ.
IPL 2025; Punjab Kings vs Mumbai Indians, Hardik Pandya Played 300 T20 Matches
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പ്രവാസിയാണോ? കുവൈത്ത് ഇ-വിസക്ക് ഓൺലൈനായി എങ്ങനെ അപേക്ഷിക്കാമെന്നറിയാം
uae
• 14 hours ago
മാനേജറെ മര്‍ദ്ദിച്ചെന്ന പരാതി: ഉണ്ണി മുകുന്ദന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
Kerala
• 14 hours ago
കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത: ജാഗ്രതാ നിര്‍ദേശം
Kerala
• 14 hours ago
മലപ്പുറം വണ്ടൂരിൽ സ്വകാര്യ ബസിന് മുകളിൽ മരം വീണ് അപകടം; ഒരാൾക്ക് പരുക്ക്
Kerala
• 15 hours ago
വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപണം; അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു, പരാതി
Kerala
• 15 hours ago
ലുലു ഫാഷൻ വീക്ക് കേരള പ്രൈഡ് പുരസ്‌കാരം സംവിധായകൻ തരുൺ മൂർത്തിക്ക്: ഫാഷൻ വീക്കിന് സമാപനം
Kerala
• 15 hours ago
കനത്ത മഴ; ട്രെയിനുകളുടെ പുറപ്പെടല്‍ സമയം പുനക്രമീകരിച്ചു
Kerala
• 15 hours ago
തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷ് റിമാൻഡിൽ
Kerala
• 15 hours ago
ഭര്‍തൃ കുടുംബത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; പിന്നാലെ പഞ്ചായത്ത് മെമ്പറെയും, മക്കളെയും കാണാതായി; കേസ്
Kerala
• 16 hours ago
റെഡ് അലര്‍ട്ട്; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Kerala
• 17 hours ago
എട്ട് രാജ്യസഭാ സീറ്റുകളിലേക്ക് ജൂണിൽ തെരഞ്ഞെടുപ്പ്; തമിഴ്നാട്ടിൽ നിന്ന് കമൽഹാസൻ പാർലമെന്റിലേക്ക്
National
• 17 hours ago
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; അഞ്ചുദിവസം മഴ കനക്കും; കാറ്റിനെ സൂക്ഷിക്കണം
Kerala
• 18 hours ago
അൻവർ പറഞ്ഞ വിഷയങ്ങൾ കോൺഗ്രസ് നേതാക്കളുമായി ചർച്ചചെയ്യും; കുഞ്ഞാലിക്കുട്ടിയെ കണ്ട് പി.വി അൻവർ
Kerala
• 18 hours ago
കോഹ്ലി കണ്ണുവെക്കുന്നത് പുത്തൻ നേട്ടത്തിലേക്ക്; രാജാവ് വീണ്ടും വേട്ടക്കിറങ്ങുന്നു
Cricket
• 20 hours ago
യുഡിഎഫിൽ എടുക്കണം; രണ്ട് ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ പി.വി അൻവർ മത്സരിക്കുമെന്ന് തൃണമൂൽ, പ്രചാരണം തുടങ്ങി ആര്യാടൻ ഷൗക്കത്ത്
Kerala
• 21 hours ago
നെയ്മർ പുറത്ത്, പകരം മൂന്ന് വമ്പന്മാർ ടീമിൽ; അൻസലോട്ടിയുടെ കീഴിൽ പറന്നുയരാൻ കാനറിപ്പട
Football
• 21 hours ago
മാനന്തവാടിയിൽ യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതിക്കെതിരെ പോക്സോ കേസ്
Kerala
• a day ago
ഇങ്ങനെയൊരു ക്യാപ്റ്റൻ ഐപിഎൽ ചരിത്രത്തിലാദ്യം; ആദ്യ കിരീടത്തിനരികെ അയ്യർപ്പട
Cricket
• a day ago
'അധ്യായം അവസാനിച്ചു, പക്ഷെ കഥ തുടരും' റൊണാൾഡോ അൽ നസർ വിടുന്നു? സൂചനയുമായി ഇതിഹാസം
Football
• 20 hours ago
അതിശക്ത മഴ; പ്രളയ സാധ്യത മുന്നറിയിപ്പ് നൽകി ദുരന്ത നിവാരണ അതോറിറ്റി
Kerala
• 21 hours ago
വീണ്ടും സഊദിയുടെ മണ്ണിൽ രാജാവായി റൊണാൾഡോ; വീണ്ടും ഞെട്ടിച്ച് 40കാരൻ
Football
• 21 hours ago