HOME
DETAILS

യുഎഇയില്‍ കുട്ടികളെ കാറില്‍ ഇരുത്തിപ്പോയാല്‍ കടുത്ത ശിക്ഷ; മുന്നറിയിപ്പുമായി അധികൃതര്‍

  
May 26 2025 | 10:05 AM

UAE Authorities Warn of Severe Penalties for Leaving Children Unattended in Cars

 ദുബൈ: ചൂട് ഉയരുന്ന സാഹചര്യത്തില്‍ കുട്ടികളെ കാറില്‍ ഇരുത്തിപ്പോയാല്‍ കടുത്ത ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ്. പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിനുള്ളിലെ താപനില പുറത്തെ താപനിലയേക്കാള്‍ 30°C വരെ ഉയരാനിടയുണ്ട്. ഇത് മാരകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നതിനാലാണ് അധികൃതരുടെ മുന്നറിയിപ്പ്. അടുത്തിടെ മെയ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയായ 51.6°C, അല്‍ഐനില്‍ രേഖപ്പെടുത്തിയതോടെയാണ് അധികൃതര്‍ രക്ഷിതാക്കള്‍ക്കും വാഹനമോടിക്കുന്നവര്‍ക്കും അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്.

വേനല്‍ക്കാലത്ത്, പ്രത്യേകിച്ച് കൊടും ചൂടില്‍, കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കി ഒറ്റയ്ക്ക് ഇരുത്തരുതെന്ന് അബൂദബി പൊലിസ് താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

കുട്ടികളെ വാഹനത്തില്‍ ഒറ്റയ്ക്ക് പൂട്ടിയിടുന്നത് ഓക്‌സിജന്‍ പെട്ടെന്ന് കുറയുന്നതിനും, ചൂടേറ്റ് സ്‌ട്രോക്കിനും, മിനിറ്റുകള്‍ക്കുള്ളില്‍ മരണത്തിനും കാരണമാകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുട്ടികളെ കാറില്‍ ഒറ്റയ്ക്ക് ഇരുത്തിപ്പോയാല്‍ അവര്‍ എന്തെങ്കിലും അബദ്ധം ചെയ്ത് കൂടുതല്‍ അപകടങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യതയുമുണ്ട്.

കൊടും ചൂടുള്ള സമയങ്ങളില്‍ പൂട്ടിയ കാറില്‍ കുട്ടിയെ തനിച്ചാക്കി പോകുന്നത് യുഎഇ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. 

വദീമ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 35 പ്രകാരം, കോടതിയുടെ വിലയിരുത്തലിനെ ആശ്രയിച്ച് കുറ്റവാളികള്‍ക്ക് തടവും കൂടാതെ/അല്ലെങ്കില്‍ 5,000 ദിര്‍ഹം വരെ പിഴയും ലഭിക്കും. ജീവന് ഭീഷണിയാകുന്ന കൂടുതല്‍ ഗുരുതരമായ കേസുകളില്‍, ശിക്ഷ തടവായും/അല്ലെങ്കില്‍ 10,000 ദിര്‍ഹം വരെ പിഴയായും വര്‍ധിച്ചേക്കാം.

2024-ല്‍, അബൂദബി ഏര്‍ലി ചൈല്‍ഡ്ഹുഡ് അതോറിറ്റിയും (ഇസിഎ) അബൂദബി പബ്ലിക് ഹെല്‍ത്ത് സെന്ററും (എഡിപിഎച്ച്‌സി) സംയുക്തമായി വാഹനങ്ങളിലെ കുട്ടികളുടെ സുരക്ഷാ ഗൈഡ് ' പ്രസിദ്ധീകരിച്ചിരുന്നു. വാഹനങ്ങളിലെ കുട്ടികളുടെ മരണത്തിന് പ്രധാന കാരണം ഹീറ്റ് സ്‌ട്രോക്കാണെന്ന് ഗൈഡ് എടുത്തുകാണിക്കുന്നു. 

ഈ സന്ദര്‍ഭത്തില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍: 

  • കാര്‍ എപ്പോഴും പൂട്ടി, താക്കോലുകള്‍ കുട്ടികള്‍ക്ക് ലഭ്യമാകാത്ത വിധത്തില്‍ സുരക്ഷിതമായി സൂക്ഷിക്കുക.
  • കുട്ടികള്‍ വാഹനത്തില്‍ കയറുന്നത് തടയാന്‍ വാഹനം ഒഴിഞ്ഞിരിക്കുമ്പോള്‍ ലോക്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
  • കാറില്‍ ഒരു കുട്ടിയെ ഒറ്റയ്ക്ക് കണ്ടാല്‍, ഉടന്‍ തന്നെ 999 (പൊലിസ്) അല്ലെങ്കില്‍ 998 (ആംബുലന്‍സ്) എന്ന നമ്പറില്‍ വിളിക്കുക .
  • കാറിന്റെ ഉള്‍ഭാഗത്തെ താപനില ഇടയ്ക്കിടെ നിരീക്ഷിക്കുക.
  • ലഗേജുകളോ പലചരക്ക് സാധനങ്ങളോ ഇറക്കുന്നതിന് മുമ്പ് കുട്ടികളെ കാറില്‍ നിന്ന് ഇറക്കുന്നതിന് മുന്‍ഗണന നല്‍കുക.

UAE authorities have issued a strict warning against leaving children alone in vehicles, citing serious health risks and legal consequences, including heavy fines and possible imprisonment for violators.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാനന്തവാടിയിൽ യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതിക്കെതിരെ പോക്‌സോ കേസ് 

Kerala
  •  a day ago
No Image

ഇങ്ങനെയൊരു ക്യാപ്റ്റൻ ഐപിഎൽ ചരിത്രത്തിലാദ്യം; ആദ്യ കിരീടത്തിനരികെ അയ്യർപ്പട

Cricket
  •  a day ago
No Image

"ഇന്ത്യയിലേക്ക് 299 ദിർഹം മാത്രം, ഒന്നെടുത്താൽ ഒന്ന് ഫ്രീ, EMI സൗകര്യം.."; ബലി പെരുന്നാളിനോടനുബന്ധിച്ചു നാട്ടിലെത്താൻ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചു വിമാനക്കമ്പനികൾ | Mega Flight Ticket Offers

uae
  •  a day ago
No Image

പട തുടങ്ങും മുമ്പേ പടനായകൻ പരാജയം സമ്മതിച്ചു; കച്ചവടക്കാരനെ പ്രസിഡണ്ട് ആക്കിയാൽ ഇങ്ങനെയിരിക്കും: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ ബിജെപി നടപടിയെ പരിഹസിച്ച് സന്ദീപ് വാര്യർ

Kerala
  •  a day ago
No Image

ലിവർപൂളിന്റെ കിരീടനേട്ടത്തിന്റെ വിജയാഘോത്തിനിടെ കാർ ഇടിച്ചുകയറി 50 പേർക്ക് പരുക്ക്

International
  •  a day ago
No Image

ദേശീയപാതയിൽ വീണ്ടും വിള്ളൽ; വടകരയിൽ പാലത്തിന് സമീപം റോഡ് തകർന്നു, പാത അടച്ചു

Kerala
  •  a day ago
No Image

ഇനി കളി കാര്യമാവും! ബയേണിനെ മറികടന്ന് കിരീടം നേടിയവരുടെ പുതിയ രക്ഷകൻ ടെൻ ഹാഗ്

Football
  •  a day ago
No Image

പി.വി അൻവർ ഇന്ന് ലീഗ് നേതാക്കളെ കാണും; കുഞ്ഞാലികുട്ടിയെയും പി.എം.എ സലാമിനെയും മലപ്പുറത്തെത്തി സന്ദർശിക്കും

Kerala
  •  a day ago
No Image

ചരിത്രനേട്ടങ്ങളുടെ നിറവിൽ ഈജിപ്ഷ്യൻ മാന്ത്രികൻ; റെക്കോർഡുകളുടെ പെരുമഴ സൃഷ്ടിച്ച് സലാഹ് 

Football
  •  a day ago
No Image

സമ്മർദങ്ങൾ പയറ്റി അൻവർ; വഴങ്ങാതെ കോൺഗ്രസ്

Kerala
  •  a day ago