HOME
DETAILS

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിനെ ഔദ്യോ​ഗികമായി പ്രഖ്യാപിച്ച് എ ഐ സി സി

  
Web Desk
May 26 2025 | 13:05 PM

Nilambur By-Election AICC Officially Announces Aryadan Shoukath as UDF Candidate

 

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാർഥിയായി എ ഐ സി സി ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. ആര്യാടൻ ഷൗക്കത്തിന്റെ പേര് ഹൈക്കമാൻഡിന് കൈമാറിയതായി കെപിസിസി വ്യക്തമാക്കി. പിവി അൻവർ ഉയർത്തിയ സമ്മർദ്ദത്തിന് വഴങ്ങേണ്ടെന്ന് കോൺഗ്രസ് തീരുമാനിച്ചതോടെ ഷൗക്കത്തിന്റെ സ്ഥാനാർഥിത്വം കെപിസിസി ഉറപ്പിക്കുകയായിരുന്നു. ആര്യാടൻ ഷൗക്കത്തിന്റെ പേര് മാത്രമായിരുന്നു കളമശേരിയിൽ നടന്ന ഉന്നതല യോ​ഗത്തിൽ ഉയർന്നു വന്നത്. കെപിസിസിയുടെ കത്ത് മല്ലികാർജുൻ ഖാർഖെയ്ക്ക് ലഭിച്ചു.

വിഎസ് ജോയിയെ സ്ഥാനാർഥിയാക്കണമെന്ന് പിവി അൻവർ ആവശ്യപ്പെട്ടിരുന്നെങ്കിലും ഈ നിർദേശം കോൺഗ്രസ് നേതൃത്വം തള്ളി. സംസ്ഥാന നേതാക്കൾ ജോയിയുമായി ചർച്ച നടത്തി, പാർട്ടി സ്ഥാനാർഥിക്ക് പൂർണ പിന്തുണ ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഷൗക്കത്തിന്റെ പേര് നേരത്തെ മുതൽ ചർച്ചകളിൽ മുൻതൂക്കം നേടിയിരുന്നു. സാമുദായിക പരിഗണനകളും കെപിസിസി പുനസംഘടനയും ഷൗക്കത്തിന് അനുകൂലമായി. 

പിവി അൻവർ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചത് യുഡിഎഫ്, സ്ഥാനാർഥിയെ തീരുമാനിച്ച ശേഷം നിലപാട് വ്യക്തമാക്കുമെന്നായിരുന്നു. “നിലമ്പൂരിൽ ജയിക്കാൻ കഴിയുന്ന, എല്ലാ വിഭാഗങ്ങളുടെയും പിന്തുണ നേടുന്ന സ്ഥാനാർഥിയാണ് വേണ്ടത്. ക്രിസ്ത്യൻ സ്ഥാനാർഥി മണ്ഡലത്തിന് ഗുണം ചെയ്യും. യുഡിഎഫിനും കേരളത്തിനും നിർണായകമായ തെരഞ്ഞെടുപ്പാണിത്. പിണറായി സർക്കാരിന് മുന്നിൽ പരാജയം ഏറ്റുവാങ്ങാൻ കഴിയില്ല,” അൻവർ പറഞ്ഞു. എന്നാൽ, അൻവറിന്റെ വിലപേശലിന് വഴങ്ങേണ്ടെന്ന കോൺഗ്രസിന്റെ തീരുമാനത്തോടെ ഷൗക്കത്തിന്റെ പേര് ഒറ്റയ്ക്ക് ഉയർന്നു.

പിവി അൻവർ ഇടതുമുന്നണി വിട്ടതിനെ തുടർന്നാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് ആവശ്യമായത്. ജൂൺ 19-നാണ് വോട്ടെടുപ്പ്, വോട്ടെണ്ണൽ ജൂൺ 23-ന് നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; വിദ്യാര്‍ത്ഥി വിസ ഇന്റര്‍വ്യൂ നിര്‍ത്തിവച്ച് യുഎസ്

International
  •  an hour ago
No Image

'ഗവര്‍ണര്‍ മാപ്പ് പറയണം'; സമരം ശക്തമാക്കി മെയ്തികള്‍, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൂട്ടിട്ടു

National
  •  an hour ago
No Image

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട വിദ്യാര്‍ഥിനിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; വിദ്യാർഥിനിക്ക് ജാമ്യം

National
  •  an hour ago
No Image

'ആവുധി' ആവശ്യപ്പെട്ട് സന്ദേശം; മലയാളം ക്ലാസില്‍ കേറാന്‍ ശ്രമിക്കണമെന്ന് പത്തനംതിട്ട കളക്ടര്‍, ചോദ്യവും മറുപടിയും സൈബറിടത്ത് വൈറല്‍

Kerala
  •  an hour ago
No Image

വിക്ഷേപിച്ച് 30 മിനിറ്റിനുശേഷം സ്റ്റാര്‍ഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു; ഒമ്പതാമത്തെ പരീക്ഷണ വിക്ഷേപണവും ലക്ഷ്യത്തില്‍ എത്തിയില്ല

International
  •  2 hours ago
No Image

തെളിവുകളില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്; ബ്രിജ്ഭൂഷനെതിരായ പോക്‌സോ കേസ് അവസാനിപ്പിച്ചു

National
  •  2 hours ago
No Image

ബി.ജെ.പി നേതാവ് കപില്‍ മിശ്രയുടെ വിദ്വേഷ ട്വീറ്റുകളില്‍ അലസമായ അന്വേഷണം; ഡല്‍ഹി പൊലിസിനെതിരെ കോടതി

National
  •  2 hours ago
No Image

കൊച്ചി പുറംകടലിൽ ലൈബീരിയൻ ചരക്കുകപ്പൽ മുങ്ങിത്താഴ്ന്ന സംഭവത്തിൽ അന്വേഷണം തുടങ്ങി; അന്വേഷണ ചുമതല കൊച്ചി മർക്കന്റൈൽ മറൈൻ ഡിപ്പാർട്ട്മെന്റിന്

Kerala
  •  2 hours ago
No Image

കനത്ത മഴ മൂന്നു ദിവസം കൂടി; കോഴിക്കോടും വയനാടും ഇന്ന് റെഡ് അലര്‍ട്ട്

Kerala
  •  2 hours ago
No Image

20 കിലോ ലഹരിമരുന്ന് കൈവശം വെച്ചു; ഒമാനില്‍ രണ്ടുപേര്‍ പിടിയില്‍

oman
  •  9 hours ago