HOME
DETAILS

തരൂരിനെ സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലിലെത്തിക്കാന്‍ ഡി.വൈ.എഫ്.ഐ; നേരിട്ടെത്തി ക്ഷണിച്ച് എ.എ റഹീമും വി.കെ സനോജും

  
Web Desk
February 19, 2025 | 8:24 AM

latest news- sasi tharoor invited to startup festival by dyfi

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന സ്റ്റാര്‍ട്ട് അപ് ഫെസ്റ്റിവലിലേക്ക് ശശി തരൂരിനെ ക്ഷണിച്ച് ഡി.വൈ.എഫ്.ഐ. മാര്‍ച്ച് 1,2 തിയ്യതികളില്‍ തിരുവനന്തപുരത്താണ് പരിപാടി. അഖിലേന്ത്യ അധ്യക്ഷന്‍ എ എ റഹീം, സംസ്ഥാന സെക്രട്ടറി വി കെ സനോജ്, ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം എം ഷാജര്‍ എന്നിവര്‍ ഡല്‍ഹിയില്‍ വെച്ച് നേരിട്ടാണ് തരൂരിനെ ക്ഷണിച്ചത്. 

അതേസമയം, സൂറത്തില്‍ പരിപാടി ഉള്ളത് കൊണ്ട് പങ്കെടുക്കാന്‍ ആകില്ലെന്ന് തരൂര്‍ വ്യക്തമാക്കി. പരിപാടിക്ക് തരൂര്‍ ആശംസ നേര്‍ന്നു.

സര്‍ക്കാറിന്റെ വ്യവസായ നയത്തെ പുകഴ്ത്തിയുള്ള തരൂരിന്റെ ലേഖനത്തെ കുറിച്ചുള്ള വിവാദങ്ങളും കോണ്‍ഗ്രസിന്റെ അതൃപ്തിയും തുടരുന്നതിനിടെയാണ് ഡി.വൈ.എഫ്.ഐയുടെ നീക്കം. ലേഖനം വലിയ വിവാദമായതോടെ തരൂരിനെ ഇന്നലെ രാഹുല്‍ഗാന്ധി ഡല്‍ഹിയിലേക്ക് വിളിച്ച് ചര്‍ച്ച നടത്തിയിരുന്നു. 


എ എ റഹീം എം പിയുടെ ഫേസ്ബുക്ക് കുറിപ്പ് 

മവാസോയിലേയ്ക്ക്

ശ്രീ ശശിതരൂര്‍ എം പി യെ ക്ഷണിച്ചു.
ഡി വൈ എഫ് ഐ കേരള സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവലിലേക്ക് ശ്രീ ശശി തരൂരിനെ ക്ഷണിച്ചു. രാജ്യത്തു ആദ്യമായാണ് ഒരു യുവജന സംഘടന സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവല്‍ നടത്തുന്നത്.
മാര്‍ച്ച് 1,2 തിയതികളിലാണ് തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ഡി വൈ എഫ് ഐ യുടെ ഈ ഇടപെടലിനെയും തന്നെ ക്ഷണിക്കാന്‍ കാണിച്ച മനസ്സിനെയും അദ്ദേഹം അഭിനന്ദിച്ചു. വികസന കാര്യത്തില്‍ താന്‍ രാഷ്ട്രീയം നോക്കാറില്ലെന്നും ശ്രീ ശശി തരൂര്‍ പറഞ്ഞു. പങ്കെടുക്കണം എന്ന് ആഗ്രഹമുണ്ടെങ്കിലും ഈ രണ്ടു ദിവസങ്ങളിലും നേരത്തെ നിശ്ചയിച്ച പരിപാടികള്‍ക്കായി യാത്ര ഉള്ളതിനാല്‍ മാവാസോയില്‍ എത്തിച്ചേരാന്‍ സാധിക്കില്ല എന്ന് അദ്ദേഹം അസൗകര്യം അറിയിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള നിക്ഷേപ ഭൂപടത്തിൽ ചരിത്രക്കുതിപ്പുമായി യുഎഇ; 177 ബില്യൺ ദിർഹത്തിന്റെ വിദേശ നിക്ഷേപവുമായി ലോകത്തെ മികച്ച 10 രാജ്യങ്ങളുടെ പട്ടികയിൽ

uae
  •  20 days ago
No Image

തീവ്രമഴ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  20 days ago
No Image

തോൽവിയിലും തലയുയർത്തി ഈജിപ്ത്, ജയിച്ചിട്ടും പ്രതിക്കൂട്ടിൽ അർജന്റീന; അർജന്റീന-ഈജിപ്ത് മത്സരം ഉയർത്തുന്ന ചോദ്യങ്ങൾ

International
  •  20 days ago
No Image

ഷാർജയിൽ നിന്നും പാകിസ്ഥാനിലേക്ക് പോയ ചരക്കുവിമാനം തകർന്നുവീണു; അഞ്ച് ജീവനക്കാർക്കായി തിരച്ചിൽ ഊർജിതം

uae
  •  20 days ago
No Image

ഇന്‍ഡോറില്‍ ട്രെയിന്‍ നിര്‍ത്തി സമൂസ വാങ്ങാന്‍ പോയി; ലോക്കോ പൈലറ്റിനെതിരെ അന്വേഷണം 

National
  •  20 days ago
No Image

കുവൈത്തിനും ബഹ്റൈനും നേരെ വീണ്ടും ഇറാന്റെ പ്രകോപനം: സമുദ്ര സുരക്ഷയും ഊർജ്ജ വിതരണവും അപകടത്തിലെന്ന് യുഎഇ; കടുത്ത ഭാഷയിൽ വിമർശിച്ച് അൻവർ ഗർഗാഷ്

uae
  •  20 days ago
No Image

കനത്ത മഴ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  20 days ago
No Image

രാത്രി മരുന്ന് വാങ്ങാനായി പുറത്തിറങ്ങി, പിന്നെ മടങ്ങിയെത്തിയില്ല; ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥിനിയെ കാണാതായി

National
  •  20 days ago
No Image

പത്തനംതിട്ടയില്‍ മദ്യപിച്ച് വാഹനമോടിച്ച പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ 

Kerala
  •  20 days ago
No Image

ദുരന്തമുഖത്ത് മുഖ്യമന്ത്രിയെത്തി; കള്ളാടിയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലം സന്ദര്‍ശിച്ച് വി.ഡി സതീശന്‍ 

Kerala
  •  20 days ago